കുടുംബ അനുഗ്രഹ പദ്ധതി

 

നിങ്ങളുടെ കുടുംബം ദൈവത്തിന്റെ ശ്രേഷ്ഠമായ അനുഗ്രഹങ്ങളിൽ നിലനിൽക്കേണ്ടതിന്‌

 

''നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവു തൈകൾപോലെയും ഇരിക്കും'' (സങ്കീർത്തനം 128:2,3).

 

കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടുന്നതിനും ഐക്യതയിൽ വസിക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഡോ. പോൾ ദിനകരന് കർത്താവ് നൽകിയ ഒരു സവിശേഷ പദ്ധതിയാണ് കുടുംബ അനുഗ്രഹ പദ്ധതി. ഈ പദ്ധതിയിൽ ചേരുന്ന കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടുന്നതിനും സമാധാനം പ്രാപിക്കുന്നതിനും കുടുംബത്തിലെ ഓരോ അംഗങ്ങളും നല്ല ആരോഗ്യത്തോടിരിക്കേണ്ടതിനും യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരങ്ങളിൽ നിരന്തരം പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നു.

ദൈവം അനുഗ്രഹിക്കുമ്പോൾ അതോടൊപ്പം ദുഃഖം കൂട്ടിച്ചേർക്കുന്നില്ല. താൻ സ്ഥാപിച്ചതിനെ ദൈവം എല്ലാ തലങ്ങളിലും പൂർണ്ണതയോടെ നിറവേറ്റും. ദൈവം നിങ്ങളുടെ കുടുംബത്തെ നിലനിർത്തുവാനും സംരക്ഷിക്കുവാനും വർദ്ധിപ്പിക്കുവാനും സഹായിക്കുവാനും സംരക്ഷിക്കുവാനും കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേരുക. ദൈവം നിങ്ങളുടെ കുടുംബവുമായി കരം കോർക്കുകയും അബ്രഹാമിനും അവന്റെ വീട്ടുകാർക്കും നൽകിയ വാഗ്ദത്തം നിങ്ങളുടെ മേൽ പകരുകയും ചെയ്യും. നിങ്ങളുമായി ദൈവം ബന്ധിപ്പിക്കുന്ന സ്‌നേഹ ചരട് തകർക്കുവാൻ ആർക്കും സാദ്ധ്യമല്ല. തന്റെ സാന്നിദ്ധ്യം നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ചുറ്റിപ്പറന്ന് കാക്കുകയും തന്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും. നിങ്ങൾ ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ പ്രാപിച്ച് ഫലമുള്ളവരായിത്തീരും.

കുടുംബ അനുഗ്രഹ പദ്ധതിയിലെ നേട്ടങ്ങൾ
  • 5000 രൂപ സംഭാവന നൽകുമ്പോൾ വാഗ്ദത്ത വചനത്തോടുകൂടിയ മനോഹരമായ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും
  • വിവാഹ വാർഷികത്തിൽ പ്രത്യേക വിവാഹ ആശംസകൾ ദിനകരൻ കുടുംബത്തിൽ നിന്നും ലഭിക്കും
  • വിവാഹ വാർഷിക ദിനത്തിൽ പ്രാർത്ഥനാ പടയാളികൾ നിങ്ങളെ വിളിച്ച് പ്രാർത്ഥിക്കും
  • എല്ലാ ദിവസവും എസ്എംഎസ് ആയി വാഗ്ദത്തവചനം അയച്ചു തരും
  • എല്ലാ മാസവും യേശു വിളിക്കുന്നു മാസിക നിങ്ങൾക്ക് അയച്ചുതരും

നിങ്ങൾ പ്രതിമാസം കുറഞ്ഞത് 500 രൂപയോ അധികമോ നൽകുന്ന സംഭാവന, മനം തകർന്നവർക്കും കുടുംബങ്ങൾക്കും ശുശ്രൂഷ അർപ്പിക്കണമെന്നുള്ള ദൈവകൽപന നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കും. നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ സഹിതം നിങ്ങളുടെ കുടുംബ ഫോട്ടോ അയക്കാവുന്നതാണ് ([email protected]).
 

കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേർന്നതിലൂടെ ഒരു സഹോദരി എപ്രകാരമാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതെന്ന് കാണുക:
കുടുംബ സമാധാനം വീണ്ടെടുക്കപ്പെട്ടു

എന്റെ വിവാഹം കഴിഞ്ഞിട്ട് 28 വർഷമായി. എന്റെ ഭർത്താവ് മാന്യനും സൗമ്യനുമായ ഒരു വ്യക്തിയാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം ക്രൂരമായി പെരുമാറുകയും പൈശാചിക ബന്ധനത്താൽ കഠിനമായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എപ്പോഴും എന്നോട് അസ്വസ്ഥത പ്രകടിപ്പിക്കുകയും കലഹിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബസമാധാനം നഷ്ടമായി. എന്തു ചെയ്യണമെന്നറിയാതെ എന്റെ നാളുകൾ കണ്ണുനീരിൽ കുതിർന്നു. ഈ ഘട്ടത്തിൽ കുടുംബ അനുഗ്രഹ പദ്ധതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കുകയും ഞങ്ങളുടെ കുടുംബത്തെ അതിൽ ചേർക്കുകയും ചെയ്തു. എന്തൊരു അത്ഭുതം! വളരെ വേഗത്തിൽ എന്റെ ഭർത്താവിൽ പ്രകടമായ ഒരു മാറ്റം കാണപ്പെട്ടു. ഞങ്ങളുടെ കുടുംബസമാധാനത്തെ നഷ്ടപ്പെടുത്തിയിരുന്ന പ്രതികൂലങ്ങളിൽ നിന്നും അദ്ദേഹം സ്വാതന്ത്ര്യം പ്രാപിച്ചു. ഇപ്പോൾ വീണ്ടും ഞങ്ങൾ സന്തോഷത്തോടും സമാധാനത്തോടും ഒരുമിച്ച് ജീവിക്കുന്നു. ദൈവത്തിന് സ്‌തോത്രം.

- സി. ഗ്ലാഡിസ് വസന്ത്, ചെന്നൈ

 
നിങ്ങളുടെ കുടുംബത്തെ ദൈവീക പദ്ധതിയിൽ ചേർത്ത് നിങ്ങളുടെ ഭവനത്തിന് ചുറ്റും ദൈവത്തിന്റെ വേലി കെട്ടുക.

 

ശുശ്രൂഷയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് പാർട്ണർ കെയറുമായി ബന്ധപ്പെടുക: 044 - 23456677 (7am to 9 pm)