യേശു വിളിക്കുന്നു ടിവി ക്ലബ്ബ്
''യഹോവയായ ദൈവം ...അവൻ ഒരു നന്മയും മുടക്കുകയില്ല'' (സങ്കീർത്തനം 84:11).
തന്റെ മൂത്ത സഹോദരി മിസ്സിസ് ജ്യോതിയുടെ വിവാഹം കഴിഞ്ഞ് 13 വർഷമായിട്ടും മക്കളില്ലാത്തതിനാൽ മിസ്സിസ് പ്രിയ രാജേഷ് വളരെയധികം വിഷമിച്ചിരുന്നു. കുടുംബത്തിലെ എല്ലാവരും വളരെ നിരാശയിലായി. അതിനാൽ വിശേഷ അവസരങ്ങൾ ഒന്നിച്ചുകൂടി ആഘോഷിക്കുന്നതുപോലും അവർ മതിയാക്കി.
ചെന്നൈക്ക് സമീപം താമ്പരത്താണ് പ്രിയ താമസിക്കുന്നത്. അവിടെയുള്ള യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തെക്കുറിച്ച് അവർക്ക് അറിയാം. കൂടാതെ അവർ സ്ഥിരമായി യേശു വിളിക്കുന്നു ടെലിവിഷൻ പരിപാടികൾ കാണുകയും തന്റെ മക്കളുടെ ജന്മദിനങ്ങളിൽ ടിവി പരിപാടികൾ സ്‌പോൺസർ ചെയ്യുന്നത് ഒരു ശീലമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രിയയുടെ മൂത്ത സഹോദരി ജ്യോതി ചെന്നൈ അശോക് നഗറിലാണ് താമസിക്കുന്നത്. അവരുടെ ഭർത്താവ് ശ്രീ. ബാലാജി വിദേശത്ത് ജോലി ചെയ്യുന്നു. ജ്യോതിയുടെ ജീവിതത്തിൽ മറ്റെല്ലാ അനുഗ്രഹങ്ങൾ ഉണ്ടായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്തതിനാൽ പ്രിയ വളരെ നിരാശയായിരുന്നു. അതിനാൽ തന്റെ സഹോദരിക്ക് ഒരു കുഞ്ഞിനെ ലഭിക്കേണ്ടതിന് പ്രിയ ആത്മഭാരത്തോടെ പ്രാർത്ഥിച്ചു പോന്നു. കൂടാതെ വളരെ വേഗത്തിൽ ഒരു അത്ഭുതം സംഭവിക്കും എന്ന് വിശ്വസിച്ചു കൊണ്ട് സഹോദരിയുടെ പേരിൽ ഒരു ടിവി പരിപാടി സ്‌പോൺസർ ചെയ്തു. എന്തൊരു അത്ഭുതം! വിവാഹം കഴിഞ്ഞ് 13 വർഷങ്ങൾക്ക് ശേഷം ദൈവം മിസ്സിസ് ജ്യോതി ബാലാജിയുടെ ഗർഭപാത്രത്തെ അനുഗ്രഹിക്കുകയും 2022 ജൂൺ മാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകാൻ സഹായിക്കുകയും ചെയ്തു. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹത്തെയോർത്ത് ഇപ്പോൾ അവരെല്ലാവരും കുടുംബസമേതം വളരെയധികം സന്തോഷിക്കുന്നു. പ്രത്യേകിച്ച് സഹോദരി പ്രിയ കർത്താവിന് നന്ദി അർപ്പിച്ചുകൊണ്ട് നിരവധി ടിവി പരിപാടികൾ സ്‌പോൺസർ ചെയ്തു. ദൈവനാമ മഹത്വത്തിനായി താമ്പരം പ്രാർത്ഥനാ ഗോപുരത്തിൽ അവർ അത്ഭുത സാക്ഷ്യം പങ്കുവെച്ചു.
ടിവി പരിപാടി സ്‌പോൺസർ ചെയ്യാനുള്ള പ്രിയയുടെ വിശ്വാസ പ്രവർത്തി ദൈവം കാണുകയും സഹോദരിയുടെ ഗർഭപാത്രത്തെ ദൈവം അനുഗ്രഹിക്കുകയും ചെയ്തു. നിങ്ങൾ വിശ്വസിക്കുമെങ്കിൽ ഇത്തരം അത്ഭുതങ്ങൾ നിങ്ങൾക്കും ജീവിതത്തിൽ പ്രാപിക്കുവാൻ കഴിയും. ഒരു പരിപാടി സ്‌പോൺസർ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളുടെയും കുടുംബത്തിന്റെയും അനുഗ്രഹം വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ഭാവി തലമുറയുടെ അനുഗ്രഹത്തെയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഒരാളുടെ സംഭാവനയിലൂടെ നിരവധി പ്രേക്ഷകരാണ് അനുഗ്രഹിക്കപ്പെടുന്നത്.
ജന്മദിനം, മറ്റ് വിവിധ വാർഷികങ്ങൾ തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ സഹോദരി പ്രിയ ചെയ്തതുപോലെ, നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ അത്ഭുതം സംഭവിക്കും എന്ന വിശ്വാസത്തോടെ ഒരു ടിവി പരിപാടി സ്‌പോൺസർ ചെയ്യാവുന്നതാണ്. ഞങ്ങളുടെ ഓരോ പരിപാടിയും ദശലക്ഷക്കണക്കിന് വീടുകളിൽ യേശുവിനെ കൊണ്ട് എത്തിക്കുവാൻ സമർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ അതിന് നിമിത്തം ആയിരിക്കുന്ന നിങ്ങൾ നിശ്ചയമായും ഭൂമിയിലും സ്വർഗ്ഗത്തിലും സമൃദ്ധിയായി അനുഗ്രഹിക്കപ്പെടും.
ജനഹൃദയങ്ങളെ സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഓരോ സന്ദേശത്തിനും ഗാനത്തിനും ആരാധനയ്ക്കും ദിവ്യാലോചനകൾക്കുമുള്ള പ്രതിഫലം ദൈവം സ്വർഗ്ഗത്തിൽ നിങ്ങളുടെ കണക്കിൽ ചേർക്കും. ഈ ഏറ്റവും ചെറിയ സഹോദരീ സഹോദരന്മാർക്ക് നിങ്ങൾ ചെയ്തത് ദൈവത്തിന് ചെയ്തതാകയാൽ ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകും! (മത്തായി 25:40).
ടിവി പരിപാടി സ്‌പോൺസർ ചെയ്യുന്നവരുടെ നേട്ടങ്ങൾ
- നിങ്ങൾ സ്‌പോൺസർ ചെയ്യുന്ന പരിപാടിയിൽ നിങ്ങളുടെ കുടുംബ ഫോട്ടോ സംപ്രേക്ഷണം ചെയ്യും.
- നിങ്ങൾക്കും നിങ്ങളുടെ എല്ലാ പ്രാർത്ഥനാ വിഷയങ്ങൾക്കും വേണ്ടി ആ പരിപാടിയിൽ ഡോ. പോൾ ദിനകരൻ പ്രാർത്ഥിക്കും.
- നിങ്ങൾ ഒരു ടെലിവിഷൻ പരിപാടി കോ-സ്‌പോൺസർ ചെയ്യുമ്പോൾ നിങ്ങളുടെ പേരുകൾ ആ പരിപാടിയിൽ എഴുതി കാണിക്കും.
- നിങ്ങൾ സ്‌പോൺസർ/കോ-സ്‌പോൺസർ ചെയ്യുന്ന ടെലിവിഷൻ പരിപാടിയുടെ ലിങ്ക് നിങ്ങൾക്ക് അയച്ചു തരും.
- 30,000/- രൂപ നൽകി നിങ്ങൾക്ക് ഒരു ടെലിവിഷൻ പരിപാടി സ്‌പോൺസർ ചെയ്യാം
- 10,000/- രൂപ നൽകി നിങ്ങൾക്ക് ഒരു ടിവി പരിപാടി കോ-സ്‌പോൺസർ ചെയ്യാം.
- പ്രതിമാസം 500/- രൂപ നൽകി ടിവി ക്ലബ്ബിനെ നിങ്ങൾക്ക് സഹായിക്കാം.
കൂടുതൽ വിവരങ്ങൾക്ക് :
- ഇ-മെയിൽ : [email protected].
- വാട്ട്സാപ്പ്: 9500127277