ബാലജന പങ്കാളിത്ത പദ്ധതി

 

*ജ്ഞാനം * അഭിവൃദ്ധി * സംരക്ഷണം

 

ഇന്നത്തെ ലോകത്തിൽ ഓരോ കുഞ്ഞുങ്ങളും യുവജനങ്ങളും ജീവിതത്തിൽ വലിയ പ്രലോഭനങ്ങളും ദുഷിച്ച വശീകരണങ്ങളും നേരിടുന്നു. അത് അവരുടെ ജീവിതങ്ങളെ തകർക്കുന്നു. ഇത്തരത്തിലെ ദുഷിച്ച സ്വാധീനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിന് അവർ പ്രായപൂർത്തിയാകുന്നതുവരെ അവരെ പ്രാർത്ഥനാപൂർവ്വം ദൈവസന്നിധിയിൽ നിർത്തേണ്ടത് അനിവാര്യമാണ്. അതിനാൽ, യേശു വിളിക്കുന്നു ശുശ്രൂഷയുടെ ഈ പദ്ധതിയിൽ ചേരുന്ന ഓരോ കുട്ടിയുടെയും സംരക്ഷണത്തിനും അനുഗ്രഹത്തിനുമായി 1985 മുതൽ ബാലജന പങ്കാളിത്ത പദ്ധതി പ്രവർത്തിച്ചുവരുന്നു.

ഒരു കുട്ടി കർത്താവായ യേശുവിനോടൊപ്പം ബാലജന പങ്കാളിയായി ചേരുമ്പോൾ, അവർക്ക് 25 വയസ്സാകുന്നതുവരെയോ അല്ലെങ്കിൽ അവർ വിവാഹിതരാകുന്നതുവരെയോ ദിവസവും അവർക്കുവേണ്ടി പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നു. 1 ദിനവൃത്താന്തം 4:10-ൽ കാണുന്ന യബ്ബേസിന്റെ പ്രാർത്ഥനയെ അടിസ്ഥാനമാക്കിയാണ് സംരക്ഷണം, ജ്ഞാനം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായി പ്രാർത്ഥനകൾ അർപ്പിക്കപ്പെടുന്നത്.


  • ഈ ലോകത്തിലെ തിന്മകളിൽ നിന്നും ദിവ്യസംരക്ഷണം (യോഹന്നാൻ 17:15)
  • പഠനത്തിൽ ശോഭിക്കുവാനുള്ള ദിവ്യജ്ഞാനം (യെശയ്യാവ് 54:13)
  • ജീവിതാഭിവൃദ്ധിക്കായുള്ള ദൈവീക സമൃദ്ധി (സങ്കീർത്തനം 115:14)
ജനനം മുതൽ 25 വയസ്സുവരെ ആർക്ക് വേണമെങ്കിലും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

അവരുടെ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഡാ. പോൾ ദിനകരനും കുടുംബവും അവർക്കുവേണ്ടി വ്യക്തിപരമായി പ്രാർത്ഥിക്കുന്നതാണ്. അവരുടെ ജന്മദിന നാളുകളിൽ യേശു വിളിക്കുന്നു ശുശ്രൂഷയിൽ നിന്നും വിളിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഓരോ പങ്കാളിക്കും വേദപുസ്തക വാഗ്ദത്തം അടങ്ങിയ ഒരു സർട്ടിഫിക്കറ്റ് ലഭിക്കുന്നു.


ഓരോ ബാലജന പങ്കാളിയും നൽകുന്ന സംഭാവനകൾ പ്രാർത്ഥനയ്ക്കും ആശ്വാസത്തിന് ഉപദേശത്തിനും ആലോചകൾക്കുമായി യേശു വിളിക്കുന്നു ശുശ്രൂഷയിൽ ബന്ധപ്പെടുന്നവർക്കും, പരിശീലനത്തിനുമായി ബന്ധപ്പെടുന്നവർക്കുവേണ്ടിയും മനംതകർന്നവർക്ക് ആശ്വാസം പകരുന്നതിനുമായി പ്രവർത്തിക്കുന്ന യേശു വിളിക്കുന്നു ശുശ്രൂഷയുടെ ചെലവുകൾക്കായി വിനിയോഗിക്കുന്നു. ഒരു ബാലജന പങ്കാളിയോ അല്ലെങ്കിൽ അവരുടെ പേരിലോ നൽകപ്പെടുന്ന ഓരോ സംഭാവനയെയും നമ്മുടെ കർത്താവായ യേശു അനുഗ്രഹിച്ച് വർദ്ധിപ്പിച്ച് ജനലക്ഷങ്ങളെ അനുഗ്രഹിക്കേണ്ടതിന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ജനങ്ങൾക്ക് ദൈവം നൽകുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവം ഓരോ യുവജന പങ്കാളികളുടെമേലും ചൊരിയുകയും അവരുടെ ജീവിതത്തിൽ ആയിരം മടങ്ങ് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു (ആവർത്തനം 1:11).
 

നിങ്ങൾ ഈ ശുശ്രൂഷയെ സഹായിക്കുകയോ നിങ്ങളുടെ മക്കളെ ബാലജന പങ്കാളിയായി ചേർക്കുകയോ ചെയ്യുമ്പോൾ 1 ദിനവൃത്താന്തം 4:10-ലെ യബ്ബേസിന്റെ പ്രാർത്ഥനയിൽ കാണുന്നതുപോലെ, ജ്ഞാനവുംപരിജ്ഞാനവും, ലോകത്തിലെ തിന്മകളിൽ നിന്നുള്ള സംരക്ഷണം, അനുഗൃഹീത ഭാവി എന്നിവയാൽ നിങ്ങളുടെ മക്കളെ അനുഗ്രഹിക്കുമെന്ന് കർത്താവ് വാഗ്ദത്തം ചെയ്യുന്നു.

ഇത് സാധ്യമാക്കുവാൻ പ്രാർത്ഥനാ ഗോപുരങ്ങളിലെ പ്രാർത്ഥനാ പടയാളികൾ ഓരോ ദിവസവും എല്ലാ ബാലജന പങ്കാളികളുടെയും പേര് പറഞ്ഞു ഈ വചനത്തിലെ വാഗ്ദത്തങ്ങൾ അവരുടെ ജീവിതങ്ങളിൽ പ്രാവർത്തികമാക്കേണ്ടതിന് പ്രാർത്ഥിക്കുന്നു. ബാലജന പങ്കാളികളുടെ അനുഗ്രഹത്തിനായി ദിനകരൻ കുടുംബവും പ്രാർത്ഥിക്കുന്നു.

ഈ പദ്ധതിയിലൂടെ ജീവിതത്തിൽ അനുഗ്രഹം പ്രാപിച്ച ഒരു പങ്കാളിയുടെ സാക്ഷ്യം വായിക്കുക:

 

''ഞാൻ ഒരു ബാലജന പങ്കാളിയാണ്. 2018-ൽ എന്റെ പത്താം ക്ലാസ്സ് പരീക്ഷയിൽ എനിക്ക് 10/10 സ്‌കോർ ലഭിച്ചു. എംബിബിഎസ് പഠിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനായി +2 വിന് ബി.ഐ.പി.സി (2012-2014 ബാച്ചിൽ) ഞാൻ ചേർന്നു. വാർഷിക പരീക്ഷയിൽ 958/1000 മാർക്ക് ഞാൻ നേടിയെങ്കിലും എന്റെ EMACET മാർക്കുകൾ എന്നെ പിന്നോട്ട് വലിച്ചു. അതിൽ എനിക്ക് 89/160 മാർക്ക് മാത്രമാണ് ലഭിച്ചത്. ഏതെങ്കിലും ഒരു സ്വകാര്യ കോളേജിൽ ഒരുപക്ഷേ എനിക്ക് ഒരു അഡ്മിഷൻ ലഭിച്ചേക്കും എന്ന് ഞാൻ ചിന്തിച്ചു. കൗൺസലിംഗിനായി പോയപ്പോൾ ഒരു സീറ്റ് മാത്രമാണ് അവശേഷിച്ചിരുന്നത്. അത് ദൈവം എനിക്കായി കരുതിയതാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് എന്റെ  സ്വപ്‌നത്തിലുള്ള കോളേജ് ആയിരുന്നു. എന്നാൽ, എന്റെ പ്രാർത്ഥനകൾക്കും ഉപരിയായി ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് എന്നെ അനുഗ്രഹിച്ചു. 2014-2020 ബാച്ചിൽ ഞാൻ എന്റെ പഠനം പൂർത്തിയാക്കി.


എന്റെ ഇ-മെയിലുകൾക്കും പ്രാർത്ഥനാ അപേക്ഷകൾക്കും ഉടനടി മറുപടി നൽകിയ ഡോ. പോൾ ദിനകരന് ഞാൻ നന്ദി പറയുന്നു. എല്ലാ മഹത്വവും ദൈവത്തിന്!
 

- മഹിത ലംപിമുഖി, രാജമുന്ത്രി