എന്റെ സുഹൃത്തേ, സദൃശവാക്യങ്ങൾ 3:26 ഇപ്രകാരം പറയുന്നു, "യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും." സങ്കീർത്തനങ്ങൾ 16:8-ൽ സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു, "ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല." സങ്കീർത്തനം 46:5-ൽ വേദപുസ്തകം പറയുന്നു, "ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും." നമ്മൾ അസ്വസ്ഥരാകുകയോ കുലുങ്ങുകയോ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും, എന്നാൽ ദൈവം പറയുന്നു, " എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല." അതെ, എന്റെ സുഹൃത്തേ, ദൈവം തൻറെ കൃപയും നിങ്ങളുമായി ഉണ്ടാക്കിയ സമാധാനത്തിൻറെ ഉടമ്പടിയും പാലിക്കും. അതിനാൽ, നിങ്ങളെ ഒരിക്കലും വിട്ടുമാറുകയില്ല. ദൈവം നിങ്ങളുടെ പക്ഷത്തായതിനാൽ നിങ്ങൾ ഒരിക്കലും കുലുങ്ങുകയില്ല.

വേദപുസ്തകം ഇപ്രകാരം പ്രഖ്യാപിക്കുന്നു, “കർത്താവു എനിക്കു തുണ; മനുഷ്യൻ എന്നോടു എന്തു ചെയ്യും.” ഇന്നും വേദപുസ്തകം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല." കാരണം ദൈവം നിങ്ങളുടെ കാലടികളെ ക്രമീകരിക്കും. നീതിമാനായ മനുഷ്യന്റെ കാലടികൾ കർത്താവിനാൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. കർത്താവ് പറയുന്നു, "ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല. ഞാൻ നിന്നെ ഒരുനാളും ഉപേക്ഷിക്കുകയില്ല. ഞാൻ എന്റെ ദൂതനെ നിന്റെ മുമ്പിൽ അയയ്ക്കും. അവൻ വഴിയിൽ നിന്നെ സംരക്ഷിക്കുകയും ഞാൻ നിനക്കായി ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ടുവരികയും ചെയ്യും.'' അതെ, ദൈവം നിങ്ങൾക്കായി, നിങ്ങളുടെ ജീവിതത്തിനായി, അനുഗ്രഹിക്കപ്പെടുന്നതിനായി ഒരു വഴി ഒരുക്കിയിട്ടുണ്ട്. കർത്താവ് നിങ്ങളുടെ പക്ഷത്തുണ്ട്, നിങ്ങൾ ഒരിക്കലും അവന്റെ പദ്ധതിയിൽ നിന്ന് വ്യതിചലിക്കുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവന്റെ നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക്, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. ദൈവം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പാതകളിൽ നടക്കുമ്പോൾ, നിങ്ങൾ അവനെ സ്നേഹിക്കുമ്പോൾ, അവനിൽ വിശ്വസിക്കുമ്പോൾ, അവൻ നിങ്ങളെ നയിക്കാൻ കാത്തിരിക്കുമ്പോൾ, ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റാൻ നിങ്ങൾ ജീവിക്കുമ്പോൾ, എല്ലാം നന്മയ്ക്കായി പ്രവർത്തിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നന്മയും കരുണയും നിങ്ങളെ പിന്തുടരും. കാരണം നിങ്ങൾക്ക് മികവ് പുലർത്താനുള്ള ദൈവത്തിന്റെ കൃപ നിങ്ങളിൽ സമൃദ്ധമായി ഉണ്ടാകും. സങ്കീർത്തനം 23:6 പറയുന്നതുപോലെ, “നന്മയും കരുണയും നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളെ പിന്തുടരും.” അതിനാൽ നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. ഇതാണ് ദൈവം നിങ്ങൾക്കു നൽകുന്ന വാഗ്‌ദത്തം.

ശക്തമായ ഒരു സാക്ഷ്യം ഞാൻ നിങ്ങളോട് പങ്കുവെക്കട്ടെ. സഹോദരി. ശാന്തി മാർഗരറ്റ് വളരെക്കാലമായി ഗർഭാശയത്തിൽ കഠിനമായ വേദനയാൽ കഷ്ടപ്പെടുകയായിരുന്നു. ശസ്ത്രക്രിയ കൂടാതെ അത് പരിഹരിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, പൂർണ്ണ വിശ്രമം എടുക്കാൻ നിർദ്ദേശിച്ചു. എന്നാൽ കുറച്ച് സമയത്തിന് ശേഷം, അവർക്ക് കുറച്ച് ദൂരം നടക്കാനോ ഒരു ജോലിയും ചെയ്യാനോ കഴിഞ്ഞില്ല. ആ വേദന അസഹനീയമായിരുന്നു. അവളുടെ വീട്ടിൽ എല്ലാ ജോലികളും ചെയ്യേണ്ടിവന്ന ഒരേയൊരാൾ അവളായിരുന്നു. അവൾ ഒരുപാട് കഷ്ടപ്പെട്ടു. ഒരു ദിവസം അവൾ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തെ വിളിച്ചു. ഒരു പ്രാർത്ഥനാ പടയാളി വലിയ തീക്ഷ്ണതയോടും ഉത്സാഹത്തോടും കൂടി പ്രാർത്ഥിച്ചുകൊണ്ട് അവളോട് പറഞ്ഞു: "യേശു വിളിക്കുന്നു ശുശ്രൂഷയിൽ നിന്ന് പ്രാർത്ഥിച്ച് നൽകുന്ന പ്രാർത്ഥനാ എണ്ണ നിങ്ങളുടെ ബാധിത പ്രദേശത്ത് പുരട്ടുക." അവൾ എണ്ണ പുരട്ടി അരമണിക്കൂറിനുള്ളിൽ, ദൈവം അവളെ പൂർണ്ണമായും സുഖപ്പെടുത്തി. ദൈവം അവളെ പുനരുജ്ജീവിപ്പിച്ചു! അവൾ കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേരുകയും അവളുടെ കുട്ടികളെ യേശു വിളിക്കുന്നു ബാലജന പങ്കാളിത്ത പദ്ധതിയിൽ ചേർക്കുകയും ചെയ്തു. ദൈവം അവരുടെ കുടുംബജീവിതം വീണ്ടും കെട്ടിപ്പടുത്തു. അതെ, തീർച്ചയായും, എന്റെ സുഹൃത്തേ, കർത്താവ് നിങ്ങളുടെ വലതുവശത്തുണ്ടാകും. നിങ്ങൾ കുലുങ്ങുകയില്ല. അവനെ വിശ്വസിച്ച് മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിനായി ശുശ്രൂഷയിൽ അവനോടൊപ്പം നിൽക്കുക.

PRAYER:
സ്വർഗ്ഗീയ പിതാവേ, എന്റെ നിരന്തരമായ സഹായിയും വഴികാട്ടിയുമായി എന്റെ അരികിൽ ഉള്ളതിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്റെ കാൽ വഴുതുവാൻ ഒരിക്കലും സമ്മതിക്കയില്ലയെന്ന് അങ്ങ് വാഗ്ദാനം ചെയ്യുകയും എന്റെ കാലടികളെ ക്രമീകരിക്കുകയും ചെയ്‌തതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. പർവ്വതങ്ങൾ കുലുങ്ങുമ്പോഴും കുന്നുകൾ നീങ്ങിപ്പോകുമ്പോഴും, അങ്ങയുടെ സമാധാനം എന്നിൽ നിലനിൽക്കും, അങ്ങയുടെ കൃപയുടെ ഉടമ്പടി എന്നേക്കും നിലനിൽക്കുന്നു. കർത്താവേ, അങ്ങ് എന്റെ മദ്ധ്യേയുണ്ട്. അതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല. അങ്ങ് ഒരുക്കിയിരിക്കുന്ന വഴിയിൽ എന്നെ നയിക്കാനും സംരക്ഷിക്കാനും അങ്ങയുടെ ദൂതനെ എന്റെ മുമ്പിൽ അയയ്ക്കണമേ. കർത്താവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ എന്നെ സ്ഥിരമായി നിർത്തിയതിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.