“അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു" ഉത്തമഗീതം 2:4 -ൽ അങ്ങനെ പറയുന്നു. അതെ, എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ തന്റെ വിരുന്നു വീട്ടിലേക്കു കൊണ്ടുവരാൻ പോകുന്നു! ഒരു വിവാഹ വിരുന്നിനെക്കുറിച്ച് ചിന്തിക്കുക. മാതാപിതാക്കൾ അവരുടെ മകന്റെയോ മകളുടെയോ വിവാഹം ആഘോഷിക്കുമ്പോൾ, "നമ്മുടെ അതിഥികൾക്ക് ഏറ്റവും മികച്ചത് നൽകുക!" എന്ന് അവർ പറയുന്നു. ഏറ്റവും മികച്ച ബിരിയാണി, ഏറ്റവും മികച്ച മധുരപലഹാരങ്ങൾ, എല്ലാവർക്കും ആസ്വദിക്കാൻ പുതിയതും ആനന്ദകരവുമായ എന്തെങ്കിലും. ചിലപ്പോൾ പാചകക്കാർ പോലും അഭിമാനത്തോടെ ഇങ്ങനെ പറയും, "ഞങ്ങൾ ഈ വിവാഹത്തിന് വേണ്ടി മാത്രം ഒരു പുതിയ വിഭവം തയ്യാറാക്കുകയാണ്!" "ഇത് ഏറ്റവും മികച്ച വിവാഹമായിരുന്നു, വിരുന്നായിരുന്നു!" എന്ന് പറഞ്ഞ് എല്ലാവരും കടന്ന് പോകുന്നു. ഭൗമിക മാതാപിതാക്കൾ ഇതുപോലെ സന്തോഷിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്റെ മണവാട്ടിയായ നിങ്ങളിൽ പ്രസാദിക്കുന്നത് എത്രയധികം! നിങ്ങൾ യേശുവുമായി ഐക്യപ്പെട്ടിരിക്കുന്നു, അവനോടൊന്നായിരിക്കുന്നു. അങ്ങനെ അവൻ തന്റെ സ്നേഹത്തിന്റെ കൊടി നിങ്ങളുടെ മേൽ വച്ചിരിക്കുന്നു, നിങ്ങളെ ഒറ്റപ്പെടുത്താനോ കഷ്ടപ്പെടുത്താനോ അല്ല, മറിച്ച് "വരിക, എന്റെ സ്നേഹം ആസ്വദിക്കുക!" എന്ന് പറയാനാണ് അവൻ നിങ്ങളെ തന്റെ വീഞ്ഞുവീട്ടിലേക്കു കൊണ്ടുവരുന്നത്.
തീർച്ചയായും, നാം കുരിശ് ചുമക്കുകയും എല്ലാ ദിവസവും സ്വയം നിഷേധിക്കുകയും വേണം. ലോകത്തോടും ഈ ലോകത്തിന്റെ ദുഷിച്ച ബന്ധങ്ങളോടും നാം, ഇല്ല എന്ന് പറയണം. നാം വിശുദ്ധമായ ഒരു ജീവിതം നയിക്കണം, പക്ഷേ അത് കഷ്ടപ്പാടല്ല; യേശുവിന്റെ വിരുന്നിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള പാതയാണിത്. വേദപുസ്തകം പറയുന്നു, അവന്റെ കരുണ രാവിലെതോറും പുതിയതാണ്. “ഇന്ന് എന്താണ് പ്രത്യേകത?” എന്ന് നാം ചോദിക്കുമ്പോൾ, അവൻ നമുക്ക് പുതിയ എന്തെങ്കിലും നൽകുന്നു. വീട്ടിൽ നാമെടുക്കുന്ന പ്രഭാതഭക്ഷണംപോലെ തന്നെ, ചില ദിവസം എന്റെ ഭാര്യ പറയും: "ഇന്ന് പൂരിയാകുന്നു, ('ഒരു മഹത്വമുള്ള ദിനം!"). പിറ്റേന്ന് ഇഡ്ഡലി, പിന്നെ ദോശ, അല്ലെങ്കിൽ റൊട്ടി. ഇന്നലത്തെ ഭക്ഷണം ദൈവം ഒരിക്കലും നിങ്ങൾക്ക് നൽകില്ല. എന്തുകൊണ്ട്? പിശാച് ഓരോ ദിവസവും പുതിയ വഴികളിലൂടെ ആക്രമിക്കുന്നതിനാൽ, അതിനെ മറികടക്കാൻ ദൈവം കരുണയുടെ ഒരു പുതിയ വിരുന്ന് തയ്യാറാക്കുന്നു. അവൻ നിങ്ങളെ ബലപ്പെടുത്തുകയും ഉയർത്തുകയും കൂടുതൽ ഉയരങ്ങളിലേക്ക് കയറ്റുകയും ചെയ്യും. ഭയപ്പെടേണ്ട. കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു. അവൻ നിങ്ങൾക്ക് ഒരു വിരുന്ന് നൽകും.
നിങ്ങൾ മരുഭൂമിയിലൂടെയോ വരൾച്ചയിലൂടെയോ നടക്കുന്നുണ്ടെങ്കിലും, ദൈവം പറയുന്നു, "നിങ്ങൾ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ഞാൻ ചെയ്യും. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരും!" വാർദ്ധക്യത്തിൽ ദൈവം അവർക്ക് ഒരു കുഞ്ഞിനെ നൽകിയപ്പോൾ, അവന് "ചിരി" എന്നർത്ഥം വരുന്ന യിസ്ഹാക്ക് എന്ന് അവന് പേരിട്ടപ്പോൾ അബ്രഹാമും സാറയും സന്തോഷത്തോടെ ചിരിച്ചു, അതുപോലെ നിങ്ങളും സന്തോഷത്തോടെ ചിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ മുമ്പിലും നിങ്ങളോട് അനീതി ചെയ്തവരുടെ മുമ്പിലും പിശാചിന്റെ മുമ്പിലും ദൈവം ഒരു വിരുന്ന് ഒരുക്കും. അവൻ നിങ്ങളെ പരസ്യമായി ബഹുമാനിക്കും. ഞാൻ അത് യേശുവിന്റെ നാമത്തിൽ പ്രഖ്യാപിക്കുന്നു, ഈ വിരുന്ന് നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ തന്നെ ആരംഭിക്കട്ടെ! കാരുണ്യാ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ വിൻസ്റ്റൺ ജെയിംസ് ഡാനിയേലിനെക്കുറിച്ചും പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവന്റെ പിതാവ് ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു, വിൻസ്റ്റൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബി.ടെക്കിന് ചേർന്നു. കാരുണ്യയിൽ വെച്ചാണ് അവൻ വിശ്വാസത്തിൽ വളരുകയും യഥാർത്ഥ ലോകത്തെ നേരിടാൻ പരിശീലിക്കപ്പെടുകയും യേശുവുമായി ആഴത്തിൽ ബന്ധപ്പെടുകയും ചെയ്തത്. അവസാന വർഷത്തിൽ ദൈവം അവന് സമാധാനവും ലക്ഷ്യവും സേബർ കോർപ്പറേഷനിൽ പ്രതിവർഷം 13.5 ലക്ഷം രൂപ ശമ്പളമുള്ള ഒരു ക്യാമ്പസ് ജോലിയും നൽകി. ദൈവത്തിന്റെ പ്രകാശവുമായി അവൻ പുറത്തേക്കിറങ്ങി. വിൻസ്റ്റണിന് കർത്താവിൽ നിന്ന് വിരുന്ന് ലഭിച്ചതുപോലെ, ദൈവത്തിന് നിങ്ങളോടുള്ള വലിയ സ്നേഹം നിമിത്തം നിങ്ങൾക്കും നിങ്ങളുടേത് ലഭിക്കട്ടെ.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നെ അങ്ങയുടെ വീഞ്ഞുവീട്ടിലേക്കു കൊണ്ടുവന്നതിനും എന്റെമീതെ അങ്ങയുടെ സ്നേഹക്കൊടി പിടിച്ചിരിക്കുന്നതിനും നന്ദി. എന്റെ മരുഭൂമിയുടെയും ക്ഷീണത്തിന്റെയും നടുവിൽ, അങ്ങ് അങ്ങയുടെ പുതിയ കരുണയും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു വിരുന്ന് ഒരുക്കുന്നു. അങ്ങ് എന്നെ തടസ്സപ്പെടുത്തുന്ന ഒരു ദൈവമല്ല, മറിച്ച് എനിക്ക് ചോദിക്കാനോ നിനെക്കാനോ കഴിയുന്നതിനേക്കാൾ അത്യന്തം പരമായി എന്റെ അനുഗ്രഹങ്ങളിൽ ആനന്ദിക്കുന്ന ഒരു പിതാവാണ്. വരണ്ടതും ഏകാന്തവുമായ വഴികളിലൂടെ ഞാൻ നടക്കുമ്പോൾ പോലും, എന്റെ ശത്രുക്കളുടെ സാന്നിധ്യത്തിൽ പോലും, അങ്ങ് എന്റെ മുൻപിൽ ഒരു വിരുന്ന് ഒരുക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, അങ്ങയുടെ സ്നേഹത്തിൽ വിശ്രമിക്കാനും അങ്ങയുടെ വാഗ്ദത്തങ്ങളിൽ സന്തോഷിക്കാനും അങ്ങയുടെ കൃപയുടെ സമ്പൂർണ്ണത സ്വീകരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ പദ്ധതിക്കായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. കരുണയുടെയും ബഹുമാനത്തിന്റെയും ചിരിയുടെയും വിരുന്ന് ഇന്ന് എന്റെ ജീവിതത്തിൽ ആരംഭിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.