“യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും." ഇത് സങ്കീർത്തനം 145:20 ൽ കാണുന്ന ദൈവത്തിന്റെ വാഗ്‌ദത്തമാണ്. കർത്താവാണ് നിങ്ങളുടെ സൂക്ഷിപ്പുക്കാരൻ. 121-ാം സങ്കീർത്തനത്തിൽ, കർത്താവ് നിങ്ങളെ സംരക്ഷിക്കുമെന്ന് നാം കാണുന്നു. അവൻ നിങ്ങളെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കും. പുറത്തു പോകുമ്പോഴും അവൻ നിങ്ങളെ സംരക്ഷിക്കും. അകത്തു വരുമ്പോഴും അവൻ നിങ്ങളെ സംരക്ഷിക്കും. അവൻ നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കും. സംഖ്യാപുസ്തകം 6:24-ൽ, ദൈവം മോശെയോട് തന്റെ നാമത്തിൽ യിസ്രായേൽ ജനത്തിന്റെ മേൽ ഉച്ചരിക്കാൻ ആവശ്യപ്പെട്ട അനുഗ്രഹമാണിത്. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ. വർഷങ്ങൾക്ക് മുമ്പ്, ഈജിപ്തിലെ അതിശക്തരായിരുന്ന ഫറവോന്മാർ മരിച്ചപ്പോൾ, പിശാച് അവരുടെ ആത്മാക്കളെ കൈയ്യടക്കി നരകത്തിലേക്ക് കൊണ്ടുപോകുന്നതിൽ നിന്ന് അവരുടെ ആത്മാക്കളെ സംരക്ഷിക്കുന്നതിനായി, അവരെ മമ്മിയാക്കി അടക്കം ചെയ്യുമ്പോൾ, അവരുടെ കൈകൾ നെഞ്ചിൽ വയ്ക്കണമെന്ന് അവർ എപ്പോഴും കൽപ്പിക്കുമായിരുന്നു. മരിച്ചയാളുടെ നെഞ്ചിൽ കൈകൾ വയ്ക്കുന്നത് കൊണ്ട് മാത്രം, ആത്മാവിനെ മോഷ്ടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നതിൽ നിന്ന് പിശാചിനെ തടയാനാവില്ല. നമ്മുടെ ആത്മാവിനെ ദൈവത്തിന് സമർപ്പിക്കണം. നാം ജീവിച്ചിരിക്കുമ്പോൾതന്നെ നമ്മുടെ ആത്മാവിനെ ദൈവത്തിന് സമർപ്പിക്കണം.
യേശു പറയുന്നു, “നിങ്ങളുടെ ഹൃദയം എനിക്കു തരിക. ഞാൻ അതിൽ പ്രവേശിക്കും. ഞാൻ അതിൽ വസിക്കുകയും എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുകയും ചെയ്യും” വെളിപ്പാട് 3:20. അതെ, നിങ്ങൾക്ക് നിങ്ങളുടെ ഹൃദയം കർത്താവിന് സമർപ്പിക്കാൻ കഴിയും, അവൻ അത് സുരക്ഷിതമായി സൂക്ഷിക്കുകയും നിങ്ങൾ ഈ ലോകം വിട്ടതിനുശേഷം നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, അവൻ നിങ്ങളെ ഈ ലോകത്തിൽ അനുഗ്രഹീതരായി നിലനിർത്തും. അതെ, ലോകത്തോടുള്ള സ്നേഹമോ പണത്തോടുള്ള സ്നേഹമോ അല്ലാതെ എല്ലായ്പ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം നൽകുന്നതിലൂടെ നിങ്ങളുടെ ആത്മാവ് സുരക്ഷിതമായിരിക്കും. നിങ്ങളുടെ ആത്മാവ് കർത്താവിനോടുള്ള സ്നേഹത്താൽ നിറയുമ്പോൾ, റോമർ 8:28 അനുസരിച്ച്, കർത്താവ് നിങ്ങൾക്ക് എല്ലാം നന്മയ്ക്കായി ചെയ്യും. ഇന്ന്, നിങ്ങളുടെ ഹൃദയം യേശുവിനു സമർപ്പിക്കുക. അവൻ നിങ്ങളുടെ ആത്മാവിനെ അനുഗ്രഹീതമായി നിലനിർത്തുകയും അവനെ സ്നേഹിക്കാൻ നിങ്ങൾക്ക് സ്നേഹം നൽകുകയും ചെയ്യും. അവനെ സ്നേഹിക്കുക എന്നാൽ എല്ലാ അനുഗ്രഹങ്ങൾക്കും അവനിൽ ആശ്രയിക്കുക എന്നതാണ്. അവൻ എല്ലാം നിങ്ങളുടെ നന്മയ്ക്കായി പരിണമിപ്പിക്കും.
ദീപക് കുമാറിന്റെ മനോഹരമായ ഒരു സാക്ഷ്യം ഇതാ. 2007 ൽ അദ്ദേഹം കപിലയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളുണ്ടായിരുന്നു. 2016 വരെ എല്ലാം സമാധാനപരമായിരുന്നു. അതിനുശേഷം, പൈശാചിക ശക്തികൾ അദ്ദേഹത്തിന്റെ ജീവിതം കീഴടക്കി. 50-ലധികം ആളുകളിൽ നിന്ന് അദ്ദേഹം വായ്പയെടുത്ത് കടക്കെണിയിലായി. നിരവധി കോടതി കേസുകൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടം കൊടുക്കുന്നവർ പണം ആവശ്യപ്പെടാൻ നിരന്തരം വന്നതിനാൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കടയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. 8 മാസത്തോളം വീട്ടിൽ നിന്ന് പോയി, വിഷാദത്തിലും ഭയത്തിലും കടുത്ത ദാരിദ്ര്യത്തിലും ജീവിച്ചു. ഒരു ദിവസം, അദ്ദേഹം ഭാര്യയെ വിളിച്ച് എല്ലാം തുറന്നു പറഞ്ഞു. ഭാര്യ പറഞ്ഞു, "ഞാൻ നിങ്ങളോടൊപ്പം നിൽക്കാം." അവൾ അദ്ദേഹത്തിന്റെ സഹോദരിയെ വിളിച്ചു. അദ്ദേഹത്തിന്റെ സഹോദരിയും ഭർത്താവും യേശു വിളിക്കുന്നു പങ്കാളികളായിരുന്നു. അവർ അദ്ദേഹത്തെ പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുപോകുകയുംഅദ്ദേഹം ദൈവസ്നേഹം കണ്ടെത്തുകയും ചെയ്തു. ദൈവം അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അതേ വർഷം ഏപ്രിലിൽ, ദൈവം ഭർത്താവിനെയും ഭാര്യയെയും മക്കളെയും ഒന്നായിക്കൂട്ടിച്ചേർത്തു. ദൈവം സമാധാനം പുനഃസ്ഥാപിച്ചു. ദൈവം ബിസിനസ്സ് പുനഃസ്ഥാപിച്ചു. അദ്ദേഹത്തിൽ നിന്ന് തട്ടിയെടുത്ത സ്വത്ത് തിരിച്ചുകിട്ടി. വീണ്ടും കച്ചവടം തുടങ്ങി. ആരും അദ്ദേഹത്തിന് എതിരല്ല. ദൈവം അദ്ദേഹത്തെ കടത്തിൽ നിന്ന് മോചിപ്പിച്ചു. അദ്ദേഹം എല്ലാവർക്കും തിരികെ നൽകി. എത്ര അത്ഭുതകരമായ ദൈവം. അവൻ നിങ്ങളെയും സഹായിക്കും. യേശു പറയുന്നു, "നിങ്ങളുടെ ഹൃദയം എനിക്ക് തരിക. ഞാൻ നിങ്ങളെ സൂക്ഷിക്കും. ഞാൻ നിങ്ങളുടെ ആത്മാവിനെ കാത്തുസൂക്ഷിക്കും. ഞാൻ നിങ്ങളെ അനുഗ്രഹിച്ച് നിലനിർത്തും. എന്നെ സ്നേഹിക്കാനും എന്നെ വിശ്വസിക്കാനും ഞാൻ നിങ്ങളെ പ്രാപ്തരാക്കും." യേശുവിൽ നിന്നുള്ള ഈ ക്ഷണം ഇന്ന് തന്നെ സ്വീകരിക്കുക.
PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, ഇന്ന് ഞാൻ എന്റെ ഹൃദയം അങ്ങേക്ക് സമർപ്പിക്കുന്നു. കർത്താവായ യേശുവേ, ദയവായി എന്റെ ഉള്ളിൽ പ്രവേശിച്ച് വസിക്കേണമേ. എന്റെ ആത്മാവിനെ അങ്ങയുടെ സ്നേഹത്തിൽ സുരക്ഷിതമായി സൂക്ഷിക്കേണമേ. ഞാൻ പുറത്തുപോകുമ്പോഴും അകത്തേക്ക് വരുമ്പോഴും എന്നെ സംരക്ഷിക്കേണമേ. ലോകത്തോടല്ല, അങ്ങയോടുള്ള സ്നേഹം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. സകലവും എന്റെ നന്മെക്കായി കൂടി വ്യാപരിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. എന്നെ അനുഗ്രഹിക്കണമേ, എന്നെ നയിക്കണമേ, ഓരോ ദിവസവും അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ക്ഷണം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. കർത്താവേ, എന്നെ കാത്തുകൊള്ളണമേ, എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.