എന്റെ സുഹൃത്തേ, ഓരോ ദിവസവും ദൈവം പുതിയൊരു കൃപ നൽകുന്നു. ആ കൃപയെ സ്വീകരിക്കാൻ ഇന്ന് നാം ഇവിടെയുണ്ട്, നമ്മെത്തന്നെ താഴ്ത്തികൊണ്ട്, "കർത്താവേ, ദയവായി ഞങ്ങളോട് സംസാരിക്കേണമേ" എന്ന് പറയുക. അവൻ കരുണയുള്ളവനും സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വരുന്നവനുമാണ്. യെശയ്യാവ് 25:4 ഇപ്രകാരം പറയുന്നു, “നീ എളിയവന്നു ഒരു ദുർഗ്ഗം ആയിരിക്കുന്നു." ഇന്ന്, നിങ്ങളുടെ അവസ്ഥയും നിങ്ങൾ എത്രത്തോളം നിസ്സഹായരായിരുന്നുവെന്നും അവൻ കാണുന്നു. ആരും നിങ്ങളെ പിന്തുണയ്ക്കുന്നില്ല, ആരും നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ വരുന്നില്ല, ആരും നിങ്ങളെ സഹായിക്കുന്നില്ല അല്ലെങ്കിൽ നിങ്ങളെ കരുതുന്നില്ല, അങ്ങനെ നിങ്ങൾ ഒരു അനാഥനെപ്പോലെ നിങ്ങൾക്ക് തോന്നുന്നുവോ.
പിന്തുണയില്ലാത്ത ഈ വേളയിൽ ദൈവം നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തേ, നമ്മുക്ക് പറയാനുള്ളത്, സങ്കീർത്തനം 121 അനുസരിച്ച്: "ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു" എന്ന് മാത്രമാണ്. അവൻ നിങ്ങൾക്ക് ഒരു ദുർഗ്ഗമായി മാറും. അവൻ നിസ്സഹായരായവരുടെ കോട്ടയാണ്. വഴിയിൽ വെച്ച് കൊള്ളയടിക്കപ്പെടുകയും മർദ്ദിക്കപ്പെടുകയും ചെയ്ത ഒരാളുടെ കഥ യേശു പറഞ്ഞു. അവന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം അവനിൽ നിന്ന് അപഹരിക്കപ്പെട്ടു. അവൻ അർദ്ധപ്രാണനായി അവശേഷിച്ചു. ഒരു പുരോഹിതൻ അതുവഴി വന്നു, അവൻ ശ്രദ്ധിച്ചില്ല. ഒരു ലേവ്യൻ പിന്തുടർന്നുവന്നെങ്കിലും അവനും സഹായിച്ചില്ല. എന്നാൽ ഒരു ശമര്യക്കാരൻ വന്ന് അവനെ കണ്ടു, അവനെ സഹായിക്കാൻ ഓടിയെത്തി. അവൻ അവന്റെ മുറിവുകൾ കെട്ടുകയും ഒരു വഴിയമ്പലത്തിലേക്ക് കൊണ്ടുപോകുകയും അവിടെ അവനെ വിശ്രമിപ്പിക്കുകയും ചെയ്തു.
അതുപോലെ, ദൈവം പറയുന്നു, "ഞാൻ നിങ്ങൾക്ക് എന്റെ സഹായം അയയ്ക്കും." നിങ്ങളുടെ രോഗാവസ്ഥയിൽ മറ്റുള്ളവർ നിങ്ങളിൽ നിന്ന് അകന്നു പോയേക്കാം, മുമ്പ് നിങ്ങൾ അവരെ സഹായിച്ചിട്ടും, നിങ്ങൾക്ക് ഇപ്പോൾ ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നാൽ നിങ്ങളുടെ സഹായത്തിനായി അവനിലേക്ക് നോക്കുക. അവൻ പറയുന്നു, "കഷ്ടങ്ങളിൽ ഞാൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. ഞാൻ എപ്പോഴും നിങ്ങളെ സഹായിക്കുന്നവനാണ്." ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് നിസ്സഹായത അനുഭവിക്കാൻ അവൻ നമ്മെ അനുവദിക്കുന്നു, അങ്ങനെ നമുക്ക് അവനിൽ മാത്രം ആശ്രയിക്കാൻ കഴിയത്തക്കവിധം അവന് നമ്മെ വ്യക്തിപരമായി സഹായിക്കാൻ കഴിയും. ശമര്യക്കാരനെപ്പോലെ, അവൻ നിഗൂഢമായി സഹായം അയയ്ക്കും. ദൈവത്തിന്റെ സഹായം ഇന്ന് നിങ്ങൾക്കായി എത്തും. വിഷമിക്കേണ്ട.
PRAYER:
സ്നേഹവാനായ കർത്താവേ, ഉപേക്ഷിക്കപ്പെട്ടവനായും കാണപ്പെടാത്തവനായും ഞെരുക്കപ്പെട്ടവനായും തോന്നുന്ന നിമിഷങ്ങളിൽ ഞാൻ അങ്ങിലേക്ക് തിരിയുന്നു, അങ്ങല്ലോ എന്റെ കോട്ടയും എന്റെ സങ്കേതവും. അങ്ങ് എന്റെ നിസ്സഹായത കാണുന്നു, അങ്ങ് ഒരിക്കലും പിന്തിരിയുന്നില്ല. മറ്റുള്ളവർ മറന്നേക്കാം, പക്ഷേ അങ്ങ് ഓർക്കുന്നു. നല്ല ശമര്യക്കാരനെപ്പോലെ, ഞാൻ വേദനിക്കുമ്പോൾ അങ്ങ് എന്റെ അടുത്തേക്ക് വരുന്നു. അങ്ങ് എന്റെ മുറിവുകൾ കെട്ടിയിട്ട് എന്നെ വിശ്രമസ്ഥലത്തേക്ക് കൊണ്ടുപോകുന്നു. കർത്താവേ, അങ്ങയെ മാത്രം ആശ്രയിക്കാൻ എന്നെ അനുവദിച്ചതിനും മനുഷ്യസഹായം പരാജയപ്പെടുമ്പോൾ അങ്ങയുടെ സഹായം എത്തുമെന്ന് കാണിച്ചതിനും അങ്ങേയ്ക്ക് നന്ദി. ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവായ അങ്ങിലേക്ക് ഞാൻ എൻ്റെ കണ്ണുകൾ ഉയർത്തുന്നു. അങ്ങയുടെ സമയത്തിലും കരുണയിലും അങ്ങയുടെ അത്ഭുതകരമായ വഴികളിലും ഞാൻ ആശ്രയിക്കുന്നു. ഇന്ന് ഞാൻ അങ്ങയുടെ വാഗ്ദത്തത്തിലുള്ള സഹായം സ്വീകരിക്കുകയും അങ്ങയുടെ സ്നേഹവും സമാധാനവും ഞാൻ ഏറ്റെടുക്കുകയും ചെയ്യുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.