പ്രിയ സുഹൃത്തേ, ദൈവം ഇന്ന് നമുക്ക് നൽകുന്ന വാഗ്‌ദത്ത വാക്യം യിരെമ്യാവ് 17:8 - ൽ നിന്നാണ്, അത് ഇപ്രകാരം പറയുന്നു: “അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന വൃക്ഷംപോലെയാകും." അങ്ങനെയാണ് ഞാനും നിങ്ങളും കർത്താവിൽ വേരൂന്നിയ ശക്തരായ വ്യക്തികളാകാൻ പോകുന്നത്. അവൻ നമ്മുടെ മൂലക്കല്ലായിരിക്കും, നമ്മുടെ പാറയായിരിക്കും, നമ്മുടെ ഉറച്ച അടിസ്ഥാനമായിരിക്കും, നാം ഒരിക്കലും വീഴുകയില്ല. ഈ വാക്യത്തിലേക്ക് നാം നോക്കുകയാണെങ്കിൽ അത്തരമൊരു വൃക്ഷത്തിന് എന്ത് സംഭവിക്കുന്നുവെന്ന് അതായത് അത് വെള്ളത്തിനരികിൽ നട്ടുപിടിപ്പിച്ച് വളരെ ഫലഭൂയിഷ്ഠവും പോഷിപ്പിക്കപ്പെട്ടതും ശക്തവുമായിത്തീരുന്നതായി നാം കാണുന്നു. അത് നദിയുടെ തീരത്ത് അതിന്റെ വേരുകൾ പരത്തുന്നു, ദൈവം നമ്മെ എങ്ങനെ അവനിലും അവന്റെ ശരിയായ ഉപദേശത്തിലും ദൈവത്തിന്റെ വഴികളിലും വേരൂന്നാൻ ഇടയാക്കുമെന്ന് കാണിക്കുന്നു, അങ്ങനെ നമ്മുടെ അടിസ്ഥാനം ശരിയായിരിക്കും.
അനവധി പേർ വളഞ്ഞ വഴികളിലേക്കാണ് പഠിക്കപ്പെടുന്നത്. എന്നാൽ നാം കര്‍ത്താവിന്റെ മുൻപിൽ ശരിയായ കാര്യങ്ങൾ ചെയ്യും. ഈ വൃക്ഷം, ഉഷ്ണം തട്ടുമ്പോൾ, അതിനെ പേടിക്കയില്ല. അത് ക്ഷാമത്തെ ഭയപ്പെടുന്നില്ല. അതുപോലെ, നിങ്ങളുടെ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും, ഭീതിജനകമായ ആളുകളെക്കുറിച്ചും, ഭയപ്പെടുത്തുന്ന സാഹചര്യങ്ങളെക്കുറിച്ചും നിങ്ങൾ ഭയപ്പെടുകയില്ല. പകരം, നിങ്ങൾ ദൈവത്തിന്റെ സമാധാനത്തിൽ ഉറച്ചുനിൽക്കും. അതിന്റെ ഇലകൾ പച്ചയും നനവുള്ളതുമായിരിക്കുമെന്നും വാക്യം പറയുന്നു. അതിനർത്ഥം നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു മികച്ച പ്രതിച്ഛായ ഉണ്ടായിരിക്കും, സമൂഹത്തിൽ ഒരു മികച്ച പേര് ഉണ്ടായിരിക്കും, എല്ലായ്പ്പോഴും പച്ചയായിരിക്കും, എല്ലായ്പ്പോഴും നനവുള്ളതായിരിക്കും, ഒരിക്കലും വരണ്ടുപോകില്ല.
വരൾച്ചയുടെ വർഷത്തിൽ അത് ഉത്കണ്ഠയോ ആശങ്കയോ ഉണ്ടാക്കില്ല. പകരം, ദൈവത്തിന്റെ അനുഗ്രഹത്താൽ നിങ്ങൾ സമ്പന്നരാകും. നിങ്ങൾ ഒരിക്കലും ഫലം നൽകുന്നത് അവസാനിപ്പിക്കില്ല. എന്താണ് ചെയ്യേണ്ടത് എന്നതിന്റെ വെളിപ്പെടുത്തലും അത് ചെയ്യാനുള്ള ശക്തിയും നൽകിക്കൊണ്ട് ദൈവം നിങ്ങളെ നിങ്ങളുടെ കാലത്തിൽ ഫലഭൂയിഷ്ഠരാക്കും. എല്ലാ ദിവസവും ദൈവവചനം വായിക്കുകയും അവന്റെ വാഗ്‌ദത്തവും വെളിപാടും സ്വീകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ദൈവത്തിന്റെ നദിക്കരികെ നട്ടിരിക്കുന്ന ഒരു വൃക്ഷമായി മാറും. അത് നിങ്ങളെ ദൈവത്തിന്റെ അനുഗ്രഹത്തിൽ ഉറപ്പിക്കുകയും നിങ്ങളുടെ അടിസ്ഥാനം ശരിയാക്കുകയും ചെയ്യും. നിങ്ങൾ ഒരിക്കലും കുലുങ്ങുകയില്ല. ഇന്ന് നിങ്ങൾക്ക് ഈ അത്ഭുതകരമായ അനുഗ്രഹം നൽകിയതിന് നിങ്ങൾ ദൈവത്തെ സ്തുതിക്കുമോ?
PRAYER:
സ്നേഹവാനായ കർത്താവേ, ജീവജലത്തിനരികിലുള്ള ഒരു വൃക്ഷം പോലെ അങ്ങയുടെ സ്നേഹപൂർണ്ണമായ സാന്നിധ്യത്തിൽ എന്നെ ആഴത്തിൽ നട്ടതിന് അങ്ങേയ്ക്ക് നന്ദി. വരൾച്ചയാലോ ഭയത്താലോ ഇളകാതെ എന്റെ വേരുകൾ അങ്ങയുടെ സത്യത്തിൽ ശക്തമായി വളരട്ടെ. എല്ലാ സമയത്തും എനിക്ക് ഫലപുഷ്ടിയുള്ളവനായിരിക്കാൻ ദയവായി എല്ലാ ദിവസവും അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്‌ക്കേണമേ. അങ്ങിൽ പൂർണ്ണമായി ആശ്രയിക്കാനും നീതിയിൽ നടക്കാനും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ മഹത്വം പ്രതിഫലിപ്പിക്കാനും എന്നെ പഠിപ്പിക്കണമേ. ഞാൻ ഒരിക്കലും ഉണങ്ങാതിരിക്കട്ടെ, ഒരിക്കലും വിചാരപ്പെടാതിരിക്കട്ടെ, മറിച്ച് എപ്പോഴും അങ്ങയുടെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കട്ടെ. ഇന്നും എന്നേക്കും എന്റെ ഉറപ്പുള്ള അടിസ്ഥാനമായതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.