യേശു വിളിക്കുന്നു മാസിക
അന്തരംഗങ്ങളെ അനുഗ്രഹിക്കുന്ന അപ്പം
''മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു'' (സങ്കീർത്തനം 147:3).
യേശു വിളിക്കുന്നു മാസികാ ശുശ്രൂഷ സത്യത്തിന്റെ വചനം പങ്കുവയ്ക്കുകയും ആളുകൾക്ക് അവർക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ ശുശ്രൂഷ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു.
1973-ൽ ആരംഭിച്ച ഈ ശുശ്രൂഷ വളർന്ന് ദൈവനാമ മഹത്വത്തിനായി 2023 മെയ് മാസത്തിൽ 50 വർഷം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. ഈ മാസികയിലൂടെ സ്ത്രീകൾക്കും പുരുഷന്മാർക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും അനുയോജ്യമായ സന്ദേശങ്ങൾ ദിനകരൻ കുടുംബം പങ്കുവെക്കുകയും ശുശ്രൂഷയെക്കുറിച്ചുള്ള വിവരണങ്ങൾ, അത്ഭുതപ്പെടുത്തുന്ന സാക്ഷ്യങ്ങൾ, ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വേദപുസ്തകാടിസ്ഥാനത്തിലുള്ള ഉത്തരങ്ങൾ, ബൈബിൾ ക്വിസ് മുതലായവ നൽകപ്പെടുകയും ചെയ്യുന്നു. മാസിക ശുശ്രൂഷയിലൂടെ 30 ലക്ഷത്തിലധികം ജനങ്ങളെ ഞങ്ങൾ സന്ധിക്കുന്നു.
നമ്മുടെ എല്ലാ പങ്കാളികൾക്കും യേശു വിളിക്കുന്നു ഡിജിറ്റൽ മാസിക ലഭ്യമാക്കുന്നു. ആറു ഭാഷകളിലായി ഞങ്ങളുടെ വെബ്‌സൈറ്റിലും മാസിക ലഭ്യമാണ്.
യേശു വിളിക്കുന്നു മാസികയിലൂടെ ഒരു സഹോദരി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമെന്ന് കാണുക:
വചനങ്ങളാൽ സ്പർശിക്കപ്പെട്ടു
ജീവിതത്തിൽ ചില പ്രതികൂല സാഹചര്യങ്ങളിലൂടെ ഞാൻ കടക്കുകയായിരുന്നു. ആ സാഹചര്യങ്ങളിൽ ഞാൻ തളർന്നു പോയപ്പോൾ യേശു വിളിക്കുന്ന മാസിക കാണുവാനിടയായി. ഫെബ്രുവരി ലക്കത്തിൽ യുവജന വിഭാഗത്തിൽ നൽകപ്പെട്ടിരുന്ന സ്റ്റെല്ലാ റമോളയുടെ സന്ദേശം ശക്തിയേറിയതും ആവേശം നൽകുന്നതുമായിരുന്നു. അതിജീവിക്കുന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനം. ആ ലേഖനം പ്രവചനമായി എന്നോട് സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെടുകയും എന്റെ സാഹചര്യങ്ങൾക്ക് വളരെ അനുയോജ്യമായതും ആയിരുന്നു. ഞാൻ വിശ്വാസത്തിൽ ശക്തിപ്പെട്ടു. സ്‌റ്റെല്ലാ റമോളയുടെ ശുശ്രൂഷയ്ക്കായി ഞാൻ ദൈവത്തെ വാഴ്ത്തി സ്തുതിക്കുന്നു. എന്നെപ്പോലുള്ള യുവജനങ്ങൾക്ക് ഇതൊരു വലിയ അനുഗ്രഹമാണ്.
- പനെഹ്
എത്ര മനോഹരമായ സാക്ഷ്യം. കർത്താവ് നിങ്ങളെ പ്രേരിപ്പിക്കുന്നുവെങ്കിൽ സംഭാവന നൽകിക്കൊണ്ട് ഈ മാസിക ശുശ്രൂഷയുടെ ഭാഗമാകുവാനും ദൈവനാമത്തെ മഹത്വപ്പെടുത്തുന്ന ജീവിതം നയിക്കുന്നവരുമായിത്തീരുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
വായിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുക. കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും അനുഗ്രഹിക്കപ്പടേണ്ടതിനും നിർണ്ണായക ഘട്ടങ്ങളിൽ പ്രോത്സാഹനവും ആശ്വാസവും പ്രാപിക്കേണ്ടതിനും ഈ മാസിക അവരുമായി പങ്കുവയ്ക്കുക. നിങ്ങളുടെ സാക്ഷ്യങ്ങൾ ഇമെയിലായി ഞങ്ങൾക്ക് അയച്ചു തരുക (testimony@jesuscalls.org). ദൈവനാമ മഹത്വത്തിനായി അവ മാസികയിൽ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങൾക്ക് സന്തോഷമുണ്ട്.
മാസികാ ക്ലബ്ബിൽ പങ്കാളിയായിച്ചേരുക. ദൈവത്തിന്റെ നിത്യവചനം ആയി ദശലക്ഷങ്ങളുമായി പങ്കുവെച്ചുകൊണ്ട് എല്ലാ മാസവും ഈ ശുശ്രൂഷയെ കൈതാങ്ങുക.
മാസികയുടെ വാർഷിക വരിസംഖ്യ 500/- രൂപ
(നിങ്ങളുടെ ബന്ധുക്കൾക്കോ സ്‌നേഹിതർക്കോ നിങ്ങൾക്ക് ഈ മാസികയെ സമ്മാനമായി നൽകാവുന്നതാണ്)
മാസിക ശുശ്രൂഷയുടെ സ്‌പോൺസർഷിപ്പ്
- 1000/- രൂപ
- 5000/- രൂപ അല്ലെങ്കിൽ അതിലുമധികം
''ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും'' (സദൃശവാക്യം 11:25).
നിങ്ങളുടെ സംഭാവനകളിലൂടെ ദൈവവചനം അനേകരുടെ ഹൃദയങ്ങളിൽ എഴുതപ്പെടട്ടെ. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ കത്തുകളായും, ഇമെയിലായും, ഫേസ്ബുക്ക്, വെബ്‌സൈറ്റ് വഴിയായും ഞങ്ങൾക്ക് അയച്ചു തരുക.
തപാലിലൂടെ മാസിക ലഭിക്കുവാൻ പാർട്ണർ കെയർ നമ്പരുമായി ബന്ധപ്പെടുക: 044- 23456677 (8 am to 8 pm)