അനുഗ്രഹമാരിയുടെ വർഷം
ഡോ. പോൾ ദിനകരന് കർത്താവ് നൽകിയ 2025-ലേക്കുള്ള പ്രവചനം
''ഞാൻ തക്ക സമയത്തു മഴ പെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും'' (യെഹെസ്‌കേൽ 34:26)
- എന്നെ സേവിക്കുന്നവരുടെമേൽ എന്റെ കരം ഇരിക്കും
- അവർ എന്റെ കല്പനകൾ അനുസരിക്കുകയും അവർക്കുവേണ്ടിയും അവരിലൂടെയും എന്റെ പ്രകൃത്യതീത ശക്തി അനുഭവിക്കുകയും ചെയ്യും.
- എന്റെ ജനം ഇതുവരെയും നിന്ദയും ലജ്ജയും സഹിച്ചു.
- അവരുടെ എല്ലാ കഷ്ടതകളിലും എല്ലാ വേദനകളിലും ഞാനും കൂടെ സഹിച്ചു.
- നിശ്ചയമായും ഞാൻ നീതി പ്രവർത്തിക്കും
- ഞാൻ അവരെ അത്യന്തം വർദ്ധിപ്പിക്കും
- ഞാൻ അവരുടെ അതിരുകളെ വിശാലമാക്കും. എല്ലാവരും വികസിക്കും
- അവരോടു നീതി പുലർത്തേണ്ടതിന് ഞാൻ എന്റെ ശക്തി വെളിപ്പെടുത്തും.
- തങ്ങളുടെ നിന്ദയുടെയും ലജ്ജയുടെയും മദ്ധ്യത്തിലും സകല മഹത്വം എനിക്ക് നൽകുന്നതിൽ അവർ ശ്രദ്ധിച്ചതിനാലും എന്റെ ഹിതം അനുസരിച്ച് സകലതും ശ്രദ്ധയോടെ ചെയ്തതിനാലും ഞാൻ അവരോടുകൂടെയിരുന്ന് അവർക്ക് വാഗ്ദത്തം ചെയ്തതൊക്കെയും ശക്തിയോടെ ചെയ്യും.
- എന്റെ രാജ്യത്തിന് വർദ്ധനയുണ്ടാകും. എന്റെ ജനത്തിനായി സ്വർഗ്ഗം തുറക്കപ്പെടും.
- എന്റെ ആനന്ദമാരിയും അനുഗ്രഹങ്ങളും, കരുതലും, കൃപയും, സമ്മാനങ്ങളും, മാനവും എന്റെ ദാസരുടെമേലും ജനങ്ങളുടെമേലും ചൊരിയപ്പെടും.
- നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകയില്ല എന്ന് കർത്താവ് പറയുന്നു.
- ഭയപ്പെടേണ്ടാ. ഉറച്ചു നിൽപിൻ. ഐക്യതയിൽ നിലനില്പ്പിൻ. ഉദാരമനസ്സ് കാണിക്കുക, ക്ഷമിക്കുക, അനുഗ്രഹിക്കപ്പെടുക എന്ന് കർത്താവ് പറയുന്നു.
- നിങ്ങൾക്കെതിരായി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് നിങ്ങളെ കുറ്റപ്പെടുത്തുന്ന ഇരുട്ടിന്റെ ശക്തികളെ ഭയപ്പെടരുത്. ഞാൻ നീതി പ്രവർത്തിക്കുമെന്ന് ദൈവം പറയുന്നു.
- നിങ്ങൾക്കും എന്റെ രാജ്യത്തിനും ജനത്തിനും വിരോധമായി ഗൂഡാലോചന നടത്തിയവരെ നിങ്ങൾ ഒരുനാളും കാണുകയില്ല. അവർ ഇനി എഴുന്നേൽക്കയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
- നിങ്ങൾക്ക് നഷ്ടപ്പെട്ട വർഷങ്ങളെയും ഫലങ്ങളെയും ഞാൻ നിങ്ങൾക്ക് തിരികെ നൽകും.
- ഞാൻ നിങ്ങളെ അധികം ഫലം പുറപ്പെടുവിക്കുന്നവരും എന്നേക്കും നിലനില്ക്കുന്നവരുമാക്കും.
- നിങ്ങളെ എതിർക്കുന്നവർ മാറ്റപ്പെടും. നിങ്ങളെ അനുഗ്രഹിക്കുന്നവർ നിലനില്ക്കും.
- നിങ്ങൾ ഇപ്പോൾ ശക്തി പ്രാപിക്കുകയും പൂർണ്ണസന്തോഷത്തോടെ എന്റെ രാജ്യം സ്ഥാപിക്കുകയും ചെയ്യും.
II രാജ്യവും മറ്റു രാഷ്ട്രങ്ങളും
- എല്ലാ രാഷ്ട്രങ്ങളെയും ഏകോപിപ്പിക്കുവാനുള്ള നേതൃത്വമില്ലാതെ ലോകരാഷ്ട്രങ്ങൾ വളരെയേറെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകും.
- ഓരോ രാജ്യവും സ്വയം പ്രതിരോധത്തിലാകും.
- എത്ര രാഷ്ട്രത്തെ അല്ലെങ്കിൽ ഏതു ഗ്രൂപ്പിനെ പിന്തുടരണമെന്ന് രാഷ്ട്രങ്ങൾക്ക് അറിയില്ല.
- ഭീകരമായി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകും.
- രാഷ്ട്രങ്ങളിൽ വഞ്ചന വർദ്ധിക്കും. വിപണിയിൽ സ്ഥിരത കാണുകയില്ല.
- ഭരണം സ്വയം കേന്ദ്രീകൃതമാകും. അനീതി നിലനിൽക്കും.
- ജനങ്ങളുടെ അശുദ്ധിയും അനീതിയും നിമിത്തം പകർച്ചവ്യാധികളുടെ തീവ്രത വർദ്ധിക്കുകയും പടരുകയും ചെയ്യുന്നതിനാൽ വലിയ വേദന അനുഭവപ്പെടും.
- അനുതാപത്തിന്റെ സന്ദേശം എല്ലായിടത്തും പ്രസംഗിക്കപ്പെടും. അനേകർ കർത്താവായ യേശു ക്രിസ്തുവിലേക്ക് തിരിയുകയും തന്റെ സ്‌നേഹത്തിൽ അഭയം കണ്ടെത്തുകയും ചെയ്യും.
- കർത്താവിന്റെ സ്‌നേഹാലിംഗനത്തിലേക്ക് എണ്ണമറ്റ യുവജനങ്ങൾ കടന്നുവരും. യേശുവിന്റെ സ്‌നേഹം പങ്കുവയ്ക്കുക എന്ന വലിയ ദൗത്യം അവർ ഏറ്റെടുക്കും.
- ഇൻഡ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും ദൈവത്തെയും ദൈവസമാധാനത്തെയും കണ്ടെത്തുവാൻ ശ്രമിക്കുന്നവരിലേക്ക് കർത്താവായ യേശുവിന്റെ സന്ദർശനങ്ങൾ സംഭവിക്കും.
- ഇസ്രായേലിന്റെ അതിരുകളിൽ സമാധാനം ഉണ്ടാകും. വിലപിടിപ്പുള്ള വസ്തുക്കൾ അവർ പുറത്തെടുക്കും. രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇസ്രായേൽ തല ഉയർത്തി നിൽക്കും. എന്റെ സുവിശേഷം അവിടെയുള്ള ജനങ്ങൾ സ്വീകരിക്കും. രൂപാന്തരം സംഭവിക്കും.
- റഷ്യ തങ്ങളുടെ അയൽരാജ്യങ്ങളിൽ സ്വാധീനം ചെലുത്തും.
- മദ്ധ്യപൂർവ്വ രാഷ്ട്രങ്ങളിൽ അസ്ഥിരത തുടരും. എന്നാൽ അവരുടെ ജനങ്ങൾ തങ്ങളോടുള്ള എന്റെ സ്‌നേഹവം അനുഭവിക്കും.
- ഭരണത്തിലും വ്യാപാരത്തിലും ഒന്നിക്കേണ്ടതിന് ആഫ്രിക്കൻ രാജ്യങ്ങളിൽ എന്റെ കൃപ വ്യാപരിക്കും.
- ഇൻഡ്യ അയൽരാജ്യങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കും. എന്നാൽ എന്റെ ആത്മീയ ശക്തിയും ഈ രാജ്യങ്ങളിലുണ്ടാകും.
- കാര്യക്ഷമതയിലും അതിർത്തി നിയന്ത്രണങ്ങളിലും വർദ്ധിച്ച കാര്യക്ഷമതയോടെ സ്വാധീനം ചെലുത്തുന്ന രാജ്യമായി അമേരിക്ക നിലകൊള്ളും.
- എന്റെ നാമം നിമിത്തം വളരെയേറെ ത്യാഗങ്ങൾ സഹിച്ച എന്റെ ദാസന്മാർ അമേരിക്കയിലെ ശുശ്രൂഷയിൽ ശക്തിയോടെ എഴുന്നേൽക്കും.
- അത്ഭുതങ്ങൾ ശക്തിയായി അനുഭവപ്പെടും.
- വിവിധ ശുശ്രൂഷകൾക്കിടയിൽ ശക്തമായ ഒരു ശൃംഖല സ്ഥാപിക്കപ്പെടും.
- എന്റെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും നിശ്ചയമായും എന്റെ അനുഗ്രഹമാരി അനുഭവിച്ചറിയും. ആത്മീയ അനുഗ്രഹമാരിയുടെ വർഷം 2025