എന്റെ വിലയേറിയ സുഹൃത്തേ, നിങ്ങൾ ക്രിസ്തുവിന്റെ സ്ഥാനാപതിയാണ്. വേദപുസ്തകം ഇത് II കൊരിന്ത്യർ 5:20-ൽ പ്രഖ്യാപിക്കുന്നു. നിങ്ങൾ ഒരു അനാഥനോ, ഉപേക്ഷിക്കപ്പെട്ടവനോ അല്ല. ഒരുപക്ഷേ നിങ്ങൾ ആർക്കെങ്കിലും വേണ്ടി ജോലി ചെയ്യുകയും യഥാർത്ഥത്തിൽ അതിൽ ഉൾപ്പെടാമെന്ന പ്രതീക്ഷയിൽ ആ കമ്പനിയോ സംഘടനയോ സ്വന്തമാക്കണമെന്ന് സ്വപ്നം കാണുകയും ചെയ്തേക്കാം. പകരം, നിങ്ങൾ സ്വയം ഉപേക്ഷിക്കപ്പെട്ടതായി കാണുന്നു. ഒരുപക്ഷേ നിങ്ങളുടെ സ്വന്തം കുടുംബത്തിനുള്ളിൽ പോലും, നിങ്ങളുടെ ഇടം കണ്ടെത്താൻ പാടുപെടുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. സുഹൃത്തുക്കൾ പിന്തിരിഞ്ഞിരിക്കാം, നിങ്ങൾക്ക് ഒരു ഐഡന്റിറ്റി ഇല്ലാതെ  നഷ്ടപ്പെട്ടതായി തോന്നിയേക്കാം. എന്നിരുന്നാലും, യേശു നിങ്ങളെ തൻറെ സ്വന്തമെന്ന് വിളിക്കുന്നു. അവൻ പറയുന്നു, "എന്റെ പൈതലേ, ഞാൻ നിന്നെ എന്റെ സ്ഥാനാപതിയായി വിളിച്ചിട്ടുണ്ട്". "എനിക്ക് ശക്തിയില്ല, ജ്ഞാനമില്ല, പണമില്ല, പദവിയില്ല, വിശുദ്ധിയുമില്ല" എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ യേശു ഇന്ന് നിങ്ങളെ സ്നേഹപൂർവ്വം ആശ്വസിപ്പിക്കുന്നു, "നീ നിന്റെ ജീവൻ എന്റെ കൈകളിൽ ഏൽപ്പിച്ചു, ഞാൻ നിന്നെ എന്റെ സ്വന്തമായി ഏറ്റെടുത്തിരിക്കുന്നു. നീ എന്റേതാണ്."

എന്റെ സുഹൃത്തേ, ഭയപ്പെടേണ്ട. യേശു നിങ്ങളോട് ചെയ്ത ഉടമ്പടി ശാശ്വതമാണ്. യെശയ്യാവ് 54:10-ൽ വേദപുസ്തകം പറയുന്നു: "പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല." യേശു പറയുന്നു, "സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ നിങ്ങളെ വലിച്ചു." ഇത് തിരുവെഴുത്തുകളിലൂടെ വെളിപ്പെട്ട ദൈവത്തിൻറെ അചഞ്ചലമായ സ്നേഹമാണ്. നിങ്ങൾ യേശുവിൻറെതാണ്, നിങ്ങൾ അവൻറെ സ്ഥാനാപതിയുമാണ്. യേശു നിങ്ങളിലൂടെയാണ് തന്നെ ലോകത്തിന് വെളിപ്പെടുത്തപ്പെടുന്നത്. അതുകൊണ്ട്, സന്തോഷിക്കുക! നിങ്ങളുടെ ജീവിതം അവനു സമർപ്പിച്ച്, എല്ലാ ദിവസവും ഇപ്രകാരം പ്രാർത്ഥിക്കുക, “കർത്താവേ, ഇന്ന് അങ്ങയെ ആരോടെങ്കിലും പങ്കിടാൻ എനിക്ക് വഴി തുറക്കണമേ.”

യേശുവിനെക്കുറിച്ച് നിങ്ങൾക്ക് പങ്കിടാൻ കഴിയുന്ന ഒരു മാർഗ്ഗം, നേരിട്ടോ അല്ലെങ്കിൽ ഒരു വലിയ പൊതുയോഗത്തിൽ അവന്റെ രക്ഷാശക്തിയെയും അനുഗ്രഹങ്ങളെയും കുറിച്ച് സാക്ഷ്യപ്പെടുത്തുകയോ ചെയ്യുക എന്നതാണ്. രണ്ടാമതായി, നിങ്ങളുടെ വിശുദ്ധ ജീവിതത്തിലൂടെ, എല്ലാവരുടെയും മുമ്പാകെ ഒരു സാക്ഷിയായി ജീവിക്കുന്നതിലൂടെ, നിങ്ങൾക്ക് അവനെ വെളിപ്പെടുത്താൻ കഴിയും. എന്നാൽ മൂന്നാമതായി, നിങ്ങളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും എല്ലാ വിധത്തിലും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ദൈവം തന്നെ നിങ്ങളെ അവന്റെ സ്ഥാനാപതിയാണെന്ന് സ്ഥിരീകരിക്കും. ഇത് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നു!

പ്രിയ മാതാവായ ശ്രീമതി. വിജയ തന്റെ പ്രചോദനാത്മകമായ സാക്ഷ്യം പങ്കുവെച്ചു. ഒരിക്കൽ അവർക്ക് യേശുവിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, പക്ഷേ ദൈവത്തിന്റെ കൃപ അവരെ അവനിലേക്ക് നയിച്ചു. അവരുടെ മാതാപിതാക്കളും കുടുംബവും ഒരിക്കലും കർത്താവിനെ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, അവരുടെ നഗരത്തിൽ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം സ്ഥാപിതമായപ്പോൾ, ആളുകളെ സേവിക്കാനും പരിപാലിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സന്നദ്ധത പ്രകടിപ്പിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അവർ. അവരുടെ കുടുംബ ജീവിതത്തിൽ അവർ സമ്പന്നരായിരുന്നിട്ടും, യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ട് അവർ യേശുവിന്റെ ഒരു സ്ഥാനാപതിയാകാൻ അവർ തന്റെ സമയം നീക്കിവച്ചു. അവരുടെ വിശ്വസ്ത ജീവിതം കണ്ട്, അവരുടെ കുട്ടികൾ കർത്താവിനെ സ്വീകരിച്ചു, ഇന്ന് അവരെല്ലാം സമ്പന്നരും അനുഗ്രഹിക്കപ്പെട്ടവരുമാണ്, അവരുടെ കുട്ടികളും അങ്ങനെ തന്നെ. അവരുടെ കുട്ടികൾ ഇപ്പോൾ അമേരിക്കയിലും മറ്റ് സ്ഥലങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും, യേശു വിളിക്കുന്നു അംബാസഡർ ശുശ്രൂഷയിലൂടെ യേശുവിനെ സേവിക്കുന്നതിൽ അവർ ഉറച്ചുനിൽക്കുന്നു. 2022 ൽ, യേശു വിളിക്കുന്നു ശുശ്രൂഷയുടെ ഏറ്റവും വലിയ അംബാസഡറായി അവർ ആദരിക്കപ്പെട്ടു, പക്ഷേ സ്വർഗ്ഗം തന്നെ അവരെ കൂടുതൽ ആദരിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ അംബാസഡറായി സേവിക്കാൻ ദൈവം നിങ്ങളെയും ഇതേ കൃപയാൽ അനുഗ്രഹിക്കട്ടെ!

PRAYER:
പ്രിയ കർത്താവേ, എന്നെ അങ്ങയുടെ സ്ഥാനാപതിയായി വിളിച്ചതിന് അങ്ങേക്ക് നന്ദി. ഞാൻ ഒറ്റയ്ക്കല്ല, കാരണം ഞാൻ എപ്പോഴും അങ്ങയുടേതാണ്. എനിക്ക് ബലഹീനതയും അയോഗ്യതയും തോന്നുമ്പോൾ, അങ്ങ് എന്നെ തിരഞ്ഞെടുത്തുവെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. അങ്ങയുടെ നിത്യ ഉടമ്പടിയുടെ ശക്തിയിൽ ഞാൻ നടക്കട്ടെ. ലോകവുമായി അങ്ങയെ പങ്കുവെക്കാൻ എന്റെ ഹൃദയത്തെ ധൈര്യവും സന്തോഷവും കൊണ്ട് നിറയ്ക്കണമേ. അങ്ങയുടെ സ്നേഹത്തിന്റെയും കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായി എന്റെ ജീവിതം ഉപയോഗിക്കണമേ. അത്ഭുതങ്ങൾ എന്നിലൂടെ ഒഴുകി എല്ലാ വിധത്തിലും എന്നെ അഭിവൃദ്ധിപ്പെടുത്തണമേ, അങ്ങനെ എനിക്ക് അങ്ങയെ മഹത്വപ്പെടുത്താൻ കഴിയും. ആളുകളിലേക്ക് എത്തിച്ചേരാനും അവരെ അങ്ങിലേക്ക് അടുപ്പിക്കാനും എനിക്ക് വാതിലുകൾ തുറക്കണമേ. ഞാൻ എന്നെ അങ്ങയുടെ ഹിതത്തിന് സമർപ്പിക്കുന്നു. അങ്ങയുടെ മഹത്വത്തിനായി എന്നെ ഉപയോഗിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.