എന്റെ വിലയേറിയ ദൈവപൈതലേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നത് എന്റെ ഹൃദയത്തെ സന്തോഷത്താൽ നിറയ്ക്കുന്നു, നിങ്ങൾക്ക് വേണ്ടി ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എഫെസ്യർ 3:19 നമ്മോട് ഇപ്രകാരം പറയുന്നു, “ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരണം.” എന്തൊരു അവിശ്വസനീയമായ അനുഗ്രഹമാണിത്! എന്റെ പ്രിയ സുഹൃത്തേ, ഈ ലോകത്തിന്റെ ഭാരം നിങ്ങളുടെ ഹൃദയത്തിൽ ഭാരമായതിനാൽ നിങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടാകാം, സഹായത്തിനായി നിലവിളിക്കുന്നുണ്ടാകാം. ഒരുപക്ഷേ നിങ്ങളുടെ സമാധാനമോ സന്തോഷമോ നിങ്ങളുടെ അനുഗ്രഹങ്ങളോ നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഇപ്പോൾ, ഈ ശക്തമായ വാഗ്‌ദത്തം നമുക്ക് അവകാശപ്പെടാം. നിങ്ങൾ ദൈവത്തിൻ്റെ എല്ലാ നിറവിനോളം നിറഞ്ഞുവരും.

ദൈവത്തിൻ്റെ നിറവിനാൽ നിറഞ്ഞിരിക്കുന്ന ഈ അനുഗ്രഹം ആർക്ക് ലഭിക്കും? സദൃശവാക്യങ്ങൾ 28:20 നമുക്ക് താക്കോൽ നൽകികൊണ്ട് പറയുന്നു, "വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ." നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ചെയ്യാൻ ദൈവത്തിന് കഴിയുമെന്ന് വിശ്വസിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഒരു അത്ഭുതം സംഭവിക്കാൻ  എങ്ങനെ സാധ്യതയുണ്ട് എന്ന സംശയങ്ങൾ അകത്തേക്ക് കടന്നുവന്ന് നിങ്ങളോട് പറയാൻ അനുവദിക്കരുത്. എന്റെ അവസ്ഥ പ്രതീക്ഷയില്ലാത്തതാണ്. എനിക്ക് എന്റെ ജോലിയിലും സാഹചര്യങ്ങളിലും പ്രതീക്ഷ നഷ്ടപ്പെട്ടു, ആർക്കും എന്നെ സഹായിക്കാൻ കഴിയില്ല. എന്നാൽ ഇത് ഓർക്കുക - എല്ലാ കാര്യങ്ങളിലും നിങ്ങളെ സഹായിക്കാൻ കർത്താവിന് കഴിയും. അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവമാണ്!

II കൊരിന്ത്യർ 7:4-ൽ, കഷ്ടതകൾക്കിടയിലും നമുക്ക് സന്തോഷം കണ്ടെത്താമെന്ന് പൗലൊസ് അപ്പൊസ്തലൻ പങ്കുവെക്കുന്നു: "ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു." നിങ്ങൾ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മറ്റുള്ളവർ നിങ്ങളെ ഉപദ്രവിക്കാനോ നിങ്ങളുടെ ശുശ്രൂഷയെ തടസ്സപ്പെടുത്താനോ ശ്രമിച്ചേക്കാമെങ്കിലും നിങ്ങളുടെ പ്രത്യാശ ദൈവത്തിൽ നങ്കൂരമിടുക. കർത്താവ് നിങ്ങളോടൊപ്പമുള്ളപ്പോൾ, നിങ്ങൾ അവൻ്റെ എല്ലാ പൂർണ്ണതയിലും നിറയും, നിങ്ങളുടെ പരീക്ഷണങ്ങളിൽ പോലും നിങ്ങൾ സന്തോഷം കണ്ടെത്തും. II കൊരിന്ത്യർ 7:1 -ൽ "ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊള്ളുവാൻ" പരിശ്രമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.

എൻ്റെ സുഹൃത്തേ, വിശുദ്ധിയിൽ നടക്കുക എന്നത് നിർണായകമാണ്. നമ്മുടെ ദൈവം ഒരു പരിശുദ്ധ ദൈവമാണ്, അവൻ്റെ വഴികൾ പിന്തുടരുന്നതിലൂടെ മാത്രമേ നമുക്ക് അവൻ്റെ വിശുദ്ധിയെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ കഴിയൂ. ഒരു നിമിഷം നിങ്ങളുടെ ജീവിതം പരിശോധിക്കുക. നിങ്ങളുടെ വാക്കുകൾ എങ്ങനെയുണ്ട് - അവ ദൈവത്തിൻ്റെ വിശുദ്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ ചിന്തകൾ ശുദ്ധവും വിശുദ്ധവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ? ബാഹ്യമായി, നിങ്ങൾ സന്തോഷവാനാണെന്ന് തോന്നിയേക്കാം, എന്നാൽ നിങ്ങളുടെ ഹൃദയം എങ്ങനെയുണ്ട്? അത് ദൈവത്തിൻറെ മുമ്പിൽ ശുദ്ധമാണോ? വിശുദ്ധിയെ പിന്തുടരുക, എന്തെന്നാൽ, ആ പരിശ്രമത്തിലാണ് ദൈവം നിങ്ങളുടെ എല്ലാ ആവശ്യങ്ങളും മനോഹരവും സമൃദ്ധവുമായ രീതിയിൽ നിറവേറ്റുന്നത്.

യാക്കോബ് 1:17 ഇപ്രകാരം ഓർമിപ്പിക്കുന്നു: "എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു." നിങ്ങൾ വിശുദ്ധ ജീവിതം നയിക്കുമ്പോൾ, ദൈവം തന്നെ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും. നമുക്ക് കർത്താവിൻ്റെ വാഗ്‌ദത്തത്തിൽ വിശ്വസിക്കുകയും നമ്മുടെ ജീവിതത്തിനായി അവൻ്റെ അനുഗ്രഹങ്ങൾ അവകാശപ്പെടുകയും ചെയ്യാം.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സന്നിധിയിൽ എന്നെ വിശുദ്ധിയും നീതിയും ഉള്ളവളാക്കുവാൻ അങ്ങയുടെ കൃപ യാചിച്ചുകൊണ്ട് താഴ്മയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ വഴികളിൽ നടക്കുന്നതിൽ നിന്ന് എന്നെ തടയുന്ന എല്ലാത്തിൽ നിന്നും എന്നെ ശുദ്ധീകരിക്കേണമേ. കർത്താവേ, അങ്ങയുടെ പൂർണ്ണതയാൽ എന്നെ നിറയ്ക്കണമേ, അങ്ങനെ എൻ്റെ ആത്മാവിലും മനസ്സിലും ജീവിതത്തിലും എനിക്ക് ഒരു കുറവും വരാതിരിക്കട്ടെ. അങ്ങയുടെ നീതി എൻ്റെ കാലടികളെ നയിക്കട്ടെ, അങ്ങയുടെ വിശുദ്ധി എൻ്റെ ചിന്തകളെയും പ്രവൃത്തികളെയും രൂപപ്പെടുത്തട്ടെ. അങ്ങയുടെ സാന്നിധ്യത്താൽ എൻ്റെ ഹൃദയത്തെ നിറയ്‌ക്കേണമേ, അങ്ങനെ ഞാൻ അങ്ങയുടെ സ്നേഹവും സത്യവും പ്രതിഫലിപ്പിക്കും. എല്ലാ വിധത്തിലും അങ്ങയെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ കരുതലിലും സമൃദ്ധമായ കൃപയിലും ഞാൻ വിശ്വസിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.