ഹലോ, എൻ്റെ പ്രിയ സുഹൃത്തേ! ഇന്നത്തെ വാഗ്ദത്ത വാക്യം യോശുവ 5:9 ൽ നിന്ന് എടുത്തതാണ്: “യഹോവ യോശുവയോടു: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ."

കർത്താവ് മിസ്രയീമിന്റെ നിന്ദ ഉരുട്ടിക്കളഞ്ഞിരിക്കുന്നു. അതിനർത്ഥം അവൻ അതിനെ ദൂരേക്ക് തള്ളിയിട്ടു എന്നാണ്. യേശുവിൻ്റെ പുനരുത്ഥാനത്തിൽ നാം ഇത് കാണുന്നു, അവിടെ യേശുവിന് ഉയിർത്തെഴുന്നേൽക്കാനായി കല്ലറയെ അടച്ച കല്ല് ഉരുട്ടിക്കളഞ്ഞു. അതുപോലെ, കർത്താവ് ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ
പ്രശ്നങ്ങളും നീക്കം ചെയ്യും. നിങ്ങളുടെ എല്ലാ ശത്രുക്കളെയും നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആളുകളെയും നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഉരുട്ടിക്കളയും. കർത്താവ് നിങ്ങളെ വലിയ ഉയരങ്ങളിലേക്കും ഉയർത്തും.  

കാരുണ്യ സർവകലാശാലയ്ക്ക് ഇന്ന് മഹത്തായ ദിനമാണ്. കഴിഞ്ഞ വർഷം ഇതേ തീയതിയിലാണ്, കാരുണ്യയ്ക്ക് എൻ എ സിയിൽ നിന്ന് എ ++ അംഗീകാരം ലഭിച്ചത്. ഏതൊരു സർവ്വകലാശാലയ്ക്കും ഇത് വളരെ അഭിമാനകരമായ അവാർഡാണ്, കാരുണ്യയ്ക്ക് ഈ ബഹുമതി ലഭിച്ചത് ദൈവത്തിൻ്റെ കൃപയാൽ മാത്രമാണ്. ആ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ഈ അംഗീകാരം ലഭിക്കുന്നതിനായി ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു, കർത്താവിന്റെ കൃപയും കരുണയും മൂലമാണ് കരുണ്യയ്ക്ക് ഈ മഹത്തായ ബഹുമതി ലഭിച്ചത്.

വേദപുസ്തകത്തിലെ II രാജാക്കന്മാരുടെ പുസ്തകത്തിൽ, ഒരു യുദ്ധസമയത്ത് തങ്ങളെ ചുറ്റിപ്പറ്റിയുള്ള സംരക്ഷണം കാണുന്നതിനായി തൻ്റെ ബാല്യക്കാരന്റെ കണ്ണുകൾ തുറക്കാൻ എലീശാ ദൈവത്തോട് പ്രാർത്ഥിച്ച ഒരു സംഭവമുണ്ട്. തൻ്റെ ബാല്യക്കാരൻ കണ്ണുതുറന്നപ്പോൾ, എലീശായെ വളഞ്ഞിരിക്കുന്ന ഒരു വലിയ സൈന്യം അവൻ കണ്ടു. എലീശാ തൻ്റെ ബാല്യക്കാരനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, "പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം" (II രാജാക്കന്മാർ 6:16). അതുപോലെ, നിങ്ങളുടെ ശത്രുവിനേക്കാൾ കൂടുതൽ ആളുകൾ നിങ്ങളോടൊപ്പമുണ്ട്. നമുക്കത് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞേക്കില്ല, പക്ഷേ ഒരു വീരയോദ്ധാവിനെപ്പോലെ കർത്താവ് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ പുറകിൽ കുത്തുന്നവരും നിങ്ങളുടെ ജീവിതത്തിലേക്ക് ദോഷം വരുത്താൻ ശ്രമിക്കുന്നവരും ഉൾപ്പെടെ നിങ്ങളുടെ എല്ലാ ശത്രുക്കളെയും അവൻ നീക്കം ചെയ്യാൻ പോകുന്നു. അവൻ തൻ്റെ കല്ലറയിൽ നിന്ന് കല്ല് ഉരുട്ടിക്കളഞ്ഞതുപോലെ, കർത്താവ് ഇന്ന് അവരെ ഉരുട്ടിക്കളഞ്ഞ്, നിങ്ങളുടെ ജീവിതത്തിലേക്ക് അനുഗ്രഹം കൊണ്ടുവരും.

എൻ്റെ സുഹൃത്തേ, കർത്താവിൻ്റെ സംരക്ഷണം നിങ്ങളുടെ മേലുണ്ട്. കാരുണ്യയ്ക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം, കാരുണ്യയുടെ മുഴുവൻ സർവ്വകലാശാലയിലും കാമ്പസിലും ഞങ്ങൾക്ക് എല്ലായ്പ്പോഴും വലിയൊരു സംരക്ഷണബോധം അനുഭവപ്പെടുന്നു. അതുപോലെ, നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻ്റെയും മേൽ കർത്താവിൻ്റെ സംരക്ഷണത്തിൻ്റെ കരമുണ്ട്. ഒരു ശത്രുവിനും നിങ്ങളെ തൊടാൻ കഴിയില്ല, ഒരു ശാപവും നിങ്ങളെ തൊടുകയില്ല, ഒരു ദുഷിച്ച വാക്കുകളോ അല്ലെങ്കിൽ ഉപദ്രവമോ നിങ്ങളെ തൊടുകയില്ല. നിങ്ങൾക്കു വിരോധമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു ദോഷവും വിജയിക്കുകയില്ല.

Prayer:
സ്‌നേഹവാനായ കർത്താവേ, എൻ്റെ ജീവിതത്തിന്മേലുള്ള അങ്ങയുടെ സംരക്ഷണത്തിന് ഇന്ന് ഞാൻ നന്ദി പറയുന്നു. കർത്താവേ, അങ്ങ് എന്നെക്കുറിച്ച് ചിന്തിച്ച് എന്നെ സംരക്ഷിച്ചതിന് ഞാൻ ആരാണ്? പലരും എനിക്കെതിരെ എഴുന്നേറ്റു, എൻ്റെ ജീവിതത്തിന് ദോഷം വരുത്താൻ കാത്തിരിക്കുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ എൻ്റെ ഹൃദയം തകർത്തു, കാരണം അവർ എന്നെ പുറകിൽ കുത്തുകയും എൻ്റെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എങ്കിലും, കർത്താവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുകയും എൻ്റെ ജീവിതത്തിന്മേൽ അങ്ങയുടെ അനുഗ്രഹങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യും. ശത്രുവിൻ്റെ ദുഷിച്ച പദ്ധതികൾ തകർത്ത് എന്നെ വിടുവിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ സംരക്ഷണത്തിൻ്റെ കരം എൻ്റെ ജീവിതത്തിൽ അധിവസിക്കട്ടെ. ഞാൻ അങ്ങയുടെ അനുഗ്രഹത്തിന്മേലുള്ള അനുഗ്രഹം ഏറ്റുവാങ്ങി ഉന്നതങ്ങളിലേക്ക് ഉയർത്തപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.