എൻ്റെ സുഹൃത്തേ, നമ്മുടെ ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ പാപങ്ങളുടെ മോചനമാണ്. "പാപത്തിന്റെ ശമ്പളം മരണമത്രേ." എന്നാൽ ദൈവത്തിന് അതിനൊരു പരിഹാരമുണ്ട്. റോമർ 6:23-ൽ വേദപുസ്തകം പറയുന്നു, “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ."

യേശു നൽകിയ പാപമോചനമാണ് ദൈവത്തിൻ്റെ സൗജന്യദാനം. ഇന്ന്, നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങളിൽ നിന്ന് മോചനം നേടാനും പാപത്തിൻ്റെ ശാപത്തിൽ നിന്ന് വിടുതൽ പ്രാപിപ്പാനും കഴിയും. നിങ്ങളുടെ ആത്മാവിലും ജീവിതത്തിലും നിങ്ങൾക്ക് നിത്യജീവൻ ഉണ്ടാകും. അതുകൊണ്ടാണ് യേശു പറയുന്നത്, "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." (മത്തായി 11:28). "ഞാൻ നിങ്ങൾക്ക് പാപത്തിൽ നിന്ന് മോചനം നൽകും" ഇത് ദൈവത്തിൻ്റെ നിത്യദാനമാണ് (റോമർ 6:23), ഈ ദാനം നിങ്ങൾക്ക് നൽകാൻ യേശു ആഗ്രഹിക്കുന്നു. യേശുവിന് മാത്രമേ അത് ചെയ്യാൻ കഴിയൂ, കാരണം അവൻ തന്റെ ശുദ്ധവും വിശുദ്ധവുമായ രക്തം ചൊരിഞ്ഞു. അത്,നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നതിനായുള്ള ദൈവത്തിന്റെ രക്തമാണ്. യേശുക്രിസ്തുവിൻ്റെ രക്തം നിങ്ങളെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നു. 1 യോഹന്നാൻ 1:7-ൽ വേദപുസ്തകം അപ്രകാരം പറയുന്നു. നിങ്ങളെ അടിച്ചമർത്തുന്ന പാപത്തിൻ്റെ സകല ശാപങ്ങളിൽ നിന്നും നിങ്ങൾക്ക് ശുദ്ധീകരിക്കാൻ കഴിയും. അതിനാൽ, എൻ്റെ സുഹൃത്തേ, നിങ്ങളുടെ ദുഷ്ട വഴികളും ആസക്തികളും ഉപേക്ഷിച്ച് യേശുവിങ്കലേക്ക് തിരിയുക. ഇപ്പോൾ തന്നെ, നിങ്ങളുടെ കുടുംബത്തിൽ, ആരെങ്കിലും പാപത്തിന് അടിമകളാണെങ്കിൽ, അവർക്കായി യേശുക്രിസ്തുവിന്റെ രക്തം അവകാശപ്പെടുക. അവർ സ്വതന്ത്രരാകട്ടെ.

പ്രിൻസ്ലി പീറ്റർ എന്നൊരു വ്യക്തിയുണ്ട്. അയാൾ പേരിൽ ക്രിസ്ത്യാനി ആയിരുന്നു, പക്ഷേ അതിന് ക്രിസ്തുവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ മദ്യപിച്ചിരുന്നു. എന്നിട്ടും, അയാളുടെ അമ്മ അയാളെ വിവാഹം കഴിക്കാൻ ക്രമീകരിച്ചു. എന്നിരുന്നാലും, വിവാഹത്തിന് ശേഷം അയാളുടെ മദ്യപാനം വർദ്ധിക്കുകയും ഭാര്യ അയാളെ ഉപേക്ഷിക്കുകയും അയാളുടെ ജീവിതം തകരുകയും ചെയ്തു. അയാൾക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നു. ഭക്ഷണപാനീയങ്ങൾക്കായി പ്ലാസ്റ്റിക് കഷണങ്ങൾ ശേഖരിച്ച് വിൽപന നടത്തി, ദാരിദ്ര്യം നിറഞ്ഞ ജീവിതം നയിച്ചു. ഈ സമയത്ത്, അയാളുടെ അമ്മ അയാളെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുവന്നു, അവിടെ ഒരു പ്രാർത്ഥനാ യോദ്ധാവ് അയാളെ വലിയ സ്നേഹത്തോടെ സ്വാഗതം ചെയ്തു. ദൈവത്തെ കരുതി ഇത് ശരിയാണോ എന്ന് അയാളോട് ചോദിച്ചപ്പോൾ, അത് അയാളുടെ ഉള്ളിൽ ഒരു സ്തംഭനം ഉണ്ടാക്കി, അത് മാനസാന്തരത്തിലേക്കും ദൈവത്തിൻറെ സഹായം തേടുന്നതിലേക്കും നയിച്ചു. പ്രാർത്ഥനാ ഗോപുരത്തിൽ പ്രാർത്ഥിച്ചുകൊണ്ട് അയാൾ ചാപ്പലിൽ ദിവസങ്ങൾ ചെലവഴിക്കുകയും പതിയെ അയാളുടെ മദ്യപാനശീലം വിട്ടുപോകുകയും ചെയ്തു. അയാൾ യേശുവിന്റെ സ്നേഹം നിറഞ്ഞ ഒരു പുതിയ മനുഷ്യനായി മാറി.

18 വർഷത്തിനുശേഷം, താൻ ഒരു മാന്യനായ മനുഷ്യനായിത്തീർന്നുവെന്നും ലൌകിക വഴികളിലും അനുഗ്രഹിക്കപ്പെട്ടുവെന്നും അയാൾ സാക്ഷ്യപ്പെടുത്തി. യേശുവിന്റെ രക്തം തന്നെ ശുദ്ധീകരിച്ചുവെന്നും ദൈവത്തിന്റെ ക്ഷമയിലൂടെ ജീവിതത്തിൽ ഒരു പുതിയ തുടക്കമുണ്ടെന്നും അയാൾ വിശ്വസിക്കുന്നു. എൻ്റെ സുഹൃത്തേ, കർത്താവിൻ്റെ ദാനം യേശുവിലൂടെയുള്ള, നമ്മുടെ പാപങ്ങളുടെ മോചനത്തിലൂടെയുള്ള നിത്യജീവനാണ്. അവൻ നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.

Prayer:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ രക്ഷാകര കൃപ ആവശ്യമുള്ള ഒരു പാപിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. എൻ്റെ പാപങ്ങളും കുറവുകളും ഞാൻ താഴ്മയോടെ ഏറ്റുപറയുന്നു, അങ്ങയുടെ ക്ഷമയ്ക്കായി ഞാൻ അപേക്ഷിക്കുന്നു. കർത്താവേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിലൂടെ അങ്ങ് എനിക്ക് നൽകിയ നിത്യജീവന്റെ ദാനത്തിന് ഞാൻ വളരെ നന്ദിയുള്ളവനാണ്. യേശുവിലൂടെ മാത്രമേ എനിക്ക് യഥാർത്ഥ പരിവർത്തനവും പുതിയ ജീവിതവും അനുഭവിക്കാൻ കഴിയൂ എന്ന് അംഗീകരിച്ചുകൊണ്ട് ഞാൻ യേശുവിലുള്ള എൻ്റെ വിശ്വാസം പ്രഖ്യാപിക്കുന്നു. എന്റെ യോഗ്യതയുടെ അടിസ്ഥാനത്തിൽ എനിക്ക് ഈ ദാനം നേടാൻ കഴിയില്ല, പക്ഷേ ഞാൻ അത് തുറന്ന ഹൃദയത്തോടും നന്ദിയുള്ള ആത്മാവോടും കൂടി സ്വീകരിക്കുന്നു. പിതാവേ, ക്രിസ്തുവിൽ എന്റെ പുതിയ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കാൻ ഞാൻ പരിശ്രമിക്കുമ്പോൾ ദയവായി എന്നെ നയിക്കേണമേ. പാപത്തിൽനിന്ന് പിന്തിരിയാനും നീതിയിൽ ജീവിക്കാനും എന്നെ സഹായിക്കണമേ. ദയവായി അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കുകയും അങ്ങയുമായുള്ള എൻ്റെ ബന്ധത്തിൽ വളരാൻ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.