എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന്, സങ്കീർത്തനം 28:7-ൽ കാണുന്ന വാഗ്‌ദത്തത്തെക്കുറിച്ച് നാം ധ്യാനിക്കുകയാണ്, അത് ഇപ്രകാരം പറയുന്നു, “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു.” എന്റെ സുഹൃത്തേ, "ഇന്ന് എനിക്ക് ബലഹീനത തോന്നുന്നു. എന്നെ സഹായിക്കാൻ എന്റെ ചുറ്റും ആരുമില്ല. ഈ വിഷമകരമായ സാഹചര്യത്തെ ഞാൻ ഒറ്റയ്ക്കാണ് നേരിടുന്നത്" എന്നാണോ നിങ്ങൾ പറയുന്നത്? ഇന്ന് കർത്താവ് തന്നെ നിങ്ങളുടെ സഹായിയായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം തന്നെ അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും അവൻ നിങ്ങളോടൊപ്പമുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്യും, അപ്പോൾ നിങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ അവനെ വിശ്വസിക്കാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കും.

വേദപുസ്തകത്തിലെ യാക്കോബിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്. തന്റെ സഹോദരനെ വഞ്ചിച്ച ശേഷം യാക്കോബ് വീട്ടിൽ നിന്ന് ഓടിപ്പോയതെങ്ങനെയെന്ന് നാം വായിക്കുന്നു. ഭയവും ലജ്ജയും കാരണം, അവൻ വർഷങ്ങളോളം അവനിൽ നിന്ന് ഒളിച്ചും അകന്നും ചെലവഴിച്ചു. എന്നാൽ ആ സമയത്ത്, തന്നെ എങ്ങനെ വിശ്വസിക്കണമെന്നും യഥാർത്ഥത്തിൽ തന്നെ എങ്ങനെ ആശ്രയിക്കണമെന്നും ദൈവം യാക്കോബിനെ പഠിപ്പിച്ചു. പിന്നെ ഒരു ദിവസം, ഉല്പത്തി 31-ൽ നാം കാണുന്നതുപോലെ, ദൈവം യാക്കോബിനോട് സ്വന്തം ദേശത്തേക്കും ബന്ധുക്കളുടെ അടുക്കലേക്കും മടങ്ങാൻ പറഞ്ഞു. പക്ഷേ യാക്കോബ്  “എനിക്ക് എന്റെ സഹോദരനെ വീണ്ടും നേരിടേണ്ടിവരും” എന്ന് ഭയപ്പെട്ടു. അവൻ ഇങ്ങനെ ചിന്തിച്ചു. “ഞാൻ അവനോട് അന്യായം ചെയ്തു. അവൻ എന്നെ കൊല്ലാൻ കാത്തിരിക്കും. എനിക്ക് എങ്ങനെ തിരികെ പോകാനാകും?”

എന്റെ സുഹൃത്തേ, ഒരുപക്ഷേ നിങ്ങളോടും നിങ്ങളുടെ ഭൂതകാലത്തെ നേരിടാൻ ആവശ്യപ്പെടുന്നുണ്ടാകാം. അത് ഒരു ബന്ധമോ, ഒരു കുടുംബാംഗമോ, അല്ലെങ്കിൽ ഒരു മുൻകാല രോഗമോ ആകാം. "ഞാൻ പൂർണ്ണമായും ഒറ്റയ്ക്കാണ്. എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയും? അവർ എന്നെ നശിപ്പിക്കാൻ കാത്തിരിക്കുന്നുണ്ടാകാം. എന്നെ അവസാനിപ്പിക്കാൻ കാത്തിരിക്കുന്നുണ്ടാകാം" എന്ന് നിങ്ങൾ പറഞ്ഞേക്കാം. യാക്കോബിന് അങ്ങനെയാണ് തോന്നിയത്. അപ്പോൾ യാക്കോബ് പ്രാർത്ഥിച്ചു, “കർത്താവേ, എന്നെ രക്ഷിക്കണമേ. എന്റെ സഹോദരൻ വന്ന് എന്നെ ആക്രമിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.” എന്നിരുന്നാലും, അവൻ അനുസരണയോടെ പുറപ്പെട്ടു, തന്റെ ദേശത്തേക്ക് മടങ്ങി. അടുത്തതായി സംഭവിച്ചത്, ഉല്പത്തി 32-ൽ, വളരെ അത്ഭുതകരമാണ്. വഴിയിൽ യാക്കോബിനെ കാണാൻ ദൈവം തന്റെ ദൂതന്മാരെ അയച്ചു. അതെ, ദൈവം യാക്കോബിനെ ശക്തിപ്പെടുത്തി. അവൻ അവന്റെ ചുറ്റും ഒരു പരിചയായി മാറി. ഒടുവിൽ യാക്കോബ് തന്റെ സഹോദരനെ ദൂരെ നിന്ന് ഏറ്റവും  മോശമായത് പ്രതീക്ഷിച്ച് അവനെ കണ്ടപ്പോൾ, എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ?

ഏശാവ് ഓടിവന്ന് യാക്കോബിനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. അതെ, എന്റെ സുഹൃത്തേ, ദൈവം യാക്കോബിന്റെ യാത്രയിൽ അവനെ ശക്തിപ്പെടുത്തി. അവൻ അവനെ സംരക്ഷിച്ചു, അവന്റെ സാഹചര്യത്തിൽ അവനെ സഹായിച്ചു. ഇന്ന്, നിങ്ങളുടെ ഭൂതകാലത്തെ നേരിടേണ്ടിവരുമെന്ന് നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ, ദൈവം ഇപ്പോൾ നിങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് ഓർക്കുക. അവൻ നിങ്ങളുടെ ഹൃദയത്തെ ശാന്തമാക്കുന്നു. അവൻ തന്റെ സമാധാനത്താൽ നിങ്ങൾക്ക് ചുറ്റുമുണ്ട്. അവൻ നിങ്ങൾക്ക് ചുറ്റും ഒരു പരിചയായിരിക്കും, അവൻ യാക്കോബിനെ സഹായിച്ചതുപോലെ നിങ്ങളെയും സഹായിക്കും. ഒരു ദോഷവും നിങ്ങളെ ബാധിക്കില്ല. ഒരു തിന്മയും നിങ്ങളുടെ അടുത്തേക്ക് വരില്ല. ദൈവം നിങ്ങളെ സംരക്ഷിക്കും. അതിനാൽ, എന്റെ സുഹൃത്തേ, സന്തോഷത്തോടെയിരിക്കുക. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട. പൂർണ്ണഹൃദയത്തോടെ അവനിൽ വിശ്വസിക്കുന്നത് തുടരുക. നമ്മുടെ ശക്തിയും പരിചയും സഹായിയും ആയതിന് നമുക്ക് ഇന്ന് ദൈവത്തിന് നന്ദി പറയാമോ?

PRAYER:
വിലയേറിയ സ്വർഗ്ഗീയ പിതാവേ, എനിക്ക് ബലഹീനത തോന്നുമ്പോൾ എന്റെ ബലമായതിന് നന്ദി. ഭയത്തിന്റെ സമയങ്ങളിൽ എന്റെ പരിചയായതിന് നന്ദി. ഇന്ന്, ഞാൻ അങ്ങയെ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കാൻ തീരുമാനിക്കുന്നു. ഞാൻ എന്റെ ഭൂതകാലത്തെ അഭിമുഖീകരിക്കുമ്പോൾ, അങ്ങ് എനിക്ക് മുമ്പേ പോകുന്നുവെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. യാക്കോബിനെ സഹായിച്ചതുപോലെ, എന്നെയും സഹായിക്കുമെന്ന് എനിക്കറിയാം. എന്റെ ഹൃദയത്തെ അങ്ങയുടെ സമാധാനം കൊണ്ട് നിറയ്ക്കുകയും എല്ലാ ഭയങ്ങളെയും അകറ്റുകയും ചെയ്യണമേ. ശക്തമായ ഒരു പരിച പോലെ അങ്ങയുടെ സാന്നിധ്യം എന്നെ വലയം ചെയ്യട്ടെ. ഒരു നിമിഷം പോലും എന്നെ ഒറ്റയ്ക്ക് വിടാത്തതിന് നന്ദി. കർത്താവേ, അങ്ങിൽ ഞാൻ എന്റെ വിശ്രമം കണ്ടെത്തുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.