പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇന്നും ദൈവം നമ്മെ പരിപാലിക്കുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. സങ്കീർത്തനം 100:3 ൽ നാം വായിക്കുന്നു: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം  അവന്റെ ജനം തന്നേ.” അതെ, എന്റെ സുഹൃത്തേ, കർത്താവാണ് നമ്മുടെ ദൈവം എന്ന് നാം അറിയുകയും ഓർക്കുകയും വേണം. അവൻ ദൈവമാണ്, അത്രയും ശക്തനും മഹത്വവുമുള്ള വ്യക്തിയുമാണ്. നാം അവൻ്റെതാണെന്ന് ഈ വാക്യം നമ്മെ ഓർമ്മിപ്പിക്കുന്നു. അവൻ നമ്മെ സൃഷ്ടിച്ചു, നാം അവനുള്ളവരാണ്. ഈ ലോകത്ത്, നാം നമ്മുടെ മാതാപിതാക്കളുടേയോ, നമ്മുടെ രാഷ്ട്രത്തിൻ്റെയോ, അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടേയോ  ആയിരിക്കാം. എന്നാൽ എല്ലാറ്റിനുമുപരിയായി, നാം ദൈവത്തിൻ്റേതാണ്, അവൻ ഒരിക്കലും നമ്മെ കൈവിടുകയില്ല. അവൻ പ്രഖ്യാപിക്കുന്നു, "നിങ്ങൾ എൻ്റെ ജനമാണ്", അവൻ്റെ ജനമെന്ന നിലയിൽ അവൻ നമ്മെ നയിക്കുകയും പരിപാലിക്കുകയും ചെയ്യും.

ദൈവം തൻ്റെ ജനത്തിനുവേണ്ടി എന്തു ചെയ്യുന്നു? സങ്കീർത്തനം 91:1 പറയുന്നു, "ദൈവം നമ്മെ സർവ്വശക്തൻ്റെ നിഴലിൻ കീഴിൽ സൂക്ഷിക്കുന്നു." അവന്റെ നിഴലിൽ, അവന്റെ ദിവ്യ സംരക്ഷണത്തിൽ നാം സുരക്ഷിതരാണ്, ഒന്നും നമ്മുടെ ജീവിതത്തെ നശിപ്പിക്കില്ല. നന്ദി, യേശുവേ ! കൂടാതെ, സങ്കീർത്തനം 103:5 നമ്മോട് പറയുന്നു, "നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു." ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങളും നൽകുന്നത് തുടരുന്നു, നമ്മുടെ ജീവിതത്തെ അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും നമുക്ക് ഒന്നിനും കുറവില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. നമുക്ക് ആവശ്യമുള്ള എല്ലാറ്റിന്റെയും ഉറവിടം അവനാണ്, ഓരോ നിമിഷവും അവൻ അത് നൽകുമെന്ന് നമുക്ക് വിശ്വസിക്കാം. കർത്താവേ, അങ്ങയുടെ അചഞ്ചലമായ കരുതലിന് നന്ദി.

ഒടുവിൽ, സദൃശവാക്യങ്ങൾ 3:6 നമുക്ക് ഇപ്രകാരം ഉറപ്പു നൽകുന്നു, 'നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവൻ നമ്മുടെ പാതയെ നയിക്കുന്നു,' നാം അവനിൽ ആശ്രയിക്കുമ്പോൾ, അവൻ നമ്മെ ജ്ഞാനത്തോടും കരുതലോടും നയിക്കുന്നു, നമ്മുടെ ചുവടുകളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നമ്മുടെ സംരക്ഷകൻ്റെയും, നമ്മുടെ ദാതാവിൻ്റെയും, നമ്മുടെ നേതാവിൻ്റെയും കൈകൾ നമുക്ക് അനുഭവിക്കാൻ കഴിയും. അവൻ നിമിത്തം, നമ്മുടെ ജീവിതം സുരക്ഷിതവും അനുഗ്രഹീതവുമാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ സ്തുതിയോടെ ഉയർത്തുകയും ദൈവത്തിൽ നിന്നുള്ള ഈ അത്ഭുതകരമായ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുമോ?

PRAYER:
പ്രിയ കർത്താവേ, എന്നെ സൃഷ്ടിക്കുകയും എന്നെ അങ്ങയുടേതാണെന്ന് അവകാശപ്പെടുകയും ചെയ്ത എന്റെ സ്രഷ്ടാവും എന്റെ ദൈവവുമായതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഒരിക്കലും എന്നെ കൈവിടാത്തതിനും, അങ്ങയുടെ നിഴലിൽ എന്നെ സുരക്ഷിതമാക്കിയതിനും, ഉപദ്രവത്തിൽ നിന്ന് എന്നെ സംരക്ഷിച്ചതിനും നന്ദി. അങ്ങ് എന്റെ എല്ലാ ആഗ്രഹങ്ങളും നന്മകളാൽ തൃപ്തിപ്പെടുത്തുന്നു, എന്റെ ആവശ്യങ്ങൾ സമൃദ്ധമായും പരാജയപ്പെടാതെ നൽകുന്നു. അങ്ങ് എന്റെ രക്ഷകനും എന്റെ ദാതാവും നീതിയുടെയും സമാധാനത്തിന്റെയും പാതയിൽ എന്നെ നയിക്കുന്നവനും ആകുന്നു. ജ്ഞാനത്തോടും കരുതലോടും കൂടി അങ്ങ്‌ എൻ്റെ കാലടികളെ നയിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അങ്ങിൽ പൂർണമായി ആശ്രയിക്കുന്നു. അങ്ങയുടെ സ്നേഹം എന്നെ വലയം ചെയ്യുകയും അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ സന്തോഷവും സുരക്ഷിതത്വവും നിറയ്ക്കുകയും ചെയ്യുന്നു. കർത്താവേ, എന്നെ അങ്ങയുടേതാക്കിയതിനും "നിങ്ങൾ എന്റെ ജനമാണ് " എന്ന് പ്രഖ്യാപിച്ചതിനും അങ്ങേക്ക് നന്ദി. അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ എപ്പോഴും ഉറച്ചു നിൽക്കാനും അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ സന്തോഷിക്കാനും എന്നെ സഹായിക്കണമേ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.