എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുമായി പങ്കിടാൻ തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു നല്ല വാർത്തയുണ്ട്. ദൈവത്തിന് നിങ്ങൾക്കായി പ്രോത്സാഹജനകവും ശക്തിപ്പെടുത്തുന്നതുമായ ഒരു വാക്ക് ഉണ്ട്. ഇത് സങ്കീർത്തനം 33:12-ൽ നിന്നുള്ളതാണ്, “യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.”

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു, "കർത്താവേ, അങ്ങില്ലാതെ ഞാൻ എവിടെയായിരുന്നിരിക്കും? അങ്ങ്  എന്നെ ഉപേക്ഷിച്ച്, എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ,  എൻ്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മാതാപിതാക്കളുടെയും കൂടെ മാത്രമേ അങ്ങ് ഉണ്ടായിരുന്നുള്ളൂവെങ്കിൽ, എനിക്ക് പേരോ സമ്പത്തോ ലക്ഷ്യമോ ഉണ്ടാകുമായിരുന്നില്ല. ഈ മഹത്തായ വിളി ഇല്ലായിരുന്നെങ്കിൽ കർത്താവേ, ഞാനെന്തു ചെയ്യുമായിരുന്നു? അങ്ങയുടെ കൈകളിൽ ഉപകാരപ്പെടാതെ ഞാൻ ആർക്കുവേണ്ടിയും ഒന്നും ചെയ്യുമായിരുന്നില്ല." എൻ്റെ ജീവിതത്തിലേക്കുള്ള അവൻ്റെ ആഹ്വാനത്തിന് ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്. എൻ്റെ സുഹൃത്തേ, ദൈവം നിങ്ങളെ തിരഞ്ഞെടുത്തതിനാൽ നിങ്ങളും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വാഗ്ദത്ത വാക്യം പറയുന്നു, "അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനം." അതിനർത്ഥം ദൈവം തനിക്കായി ആഗ്രഹിക്കുന്ന ആളുകളുടെ ഗ്രൂപ്പിൻ്റെ ഭാഗമായി നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ്.

ഞങ്ങളുടെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളിൽ ഞങ്ങളുടെ അധ്യാപകർ രണ്ട് ആൺകുട്ടികളെ തിരഞ്ഞെടുത്ത് പറയും, "നിങ്ങൾ നിങ്ങളുടെ ടീമുകളെ തിരഞ്ഞെടുക്കുക." സാധാരണഗതിയിൽ, അവർ ആദ്യം മികച്ച കളിക്കാരെ തിരഞ്ഞെടുക്കും, ദുർബലരായ കളിക്കാരെ അവസാനമായി തിരഞ്ഞെടുക്കും. എന്നാൽ നാം ദൈവത്തെ നോക്കുകയാണെങ്കിൽ, അവൻ രാജാക്കന്മാരുടെ പിൻഗാമികളെയോ ഏറ്റവും ധനികരെയോ ഏറ്റവും പ്രഗത്ഭരായ വ്യക്തികളെയോ തിരഞ്ഞെടുത്തിട്ടില്ലെന്ന് നമുക്ക് കാണാൻ കഴിയും. പകരം, അവൻ നമ്മെ ഓരോരുത്തരെയും വ്യക്തിഗതമായി തിരഞ്ഞെടുക്കുകയും നമ്മെ ശക്തരായ യോദ്ധാക്കളാക്കി മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അവൻ തൻ്റെ ജീവനും അവൻ്റെ അനന്തരാവകാശവും നമുക്കുവേണ്ടി തന്നിരിക്കുന്നു. നമ്മുടെ ആത്മാക്കൾ സുരക്ഷിതമായിരിക്കണമെന്നും നാം അവൻ്റെ സന്തോഷത്തിൽ ജീവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുത്ത അവകാശത്തിനായി ദൈവമല്ലാതെ മറ്റാരാണ് തങ്ങളുടെ ജീവൻ ബലിയർപ്പിക്കുക? അവൻ നമ്മെ തിരഞ്ഞെടുത്തു എന്നു മാത്രമല്ല, നമുക്കുവേണ്ടി തൻ്റെ ജീവൻ നൽകുകയും ചെയ്തു. അതുകൊണ്ടാണ് "യഹോവ ദൈവമായിരിക്കുന്ന ജാതി ഭാഗ്യമുള്ളത്" എന്ന് വാക്യം പറയുന്നത്. നമുക്ക് അവന് നന്ദി പറയമോ?

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ അവകാശമായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. ഞാൻ എപ്പോഴും അങ്ങേക്കുള്ളവനാണ്, എൻ്റെ ജീവിതത്തിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹവും അങ്ങാണ്. ഞാൻ അങ്ങയുടെ ടീമിൽ, ജേതാവിന്റെ ടീമിലാണെന്ന് തിരിച്ചറിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്നെ സംരക്ഷിക്കാനും എൻ്റെ പാത അനുഗൃഹീതമാണെന്നും എൻ്റെ അന്ത്യം ഐശ്വര്യമുള്ളതാണെന്നും ഉറപ്പാക്കാനും നിത്യത വരെ ഞാൻ എപ്പോഴും അങ്ങയോടൊപ്പം ജീവിക്കുന്നതിനും വേണ്ടി കുരിശിൽ അങ്ങയുടെ രക്തം ചൊരിഞ്ഞുകൊണ്ട് അങ്ങ് എനിക്കുവേണ്ടി അങ്ങയുടെ ജീവൻ നൽകി. കർത്താവേ, എൻ്റെ ജീവിതത്തിനും ഭാവിക്കും നന്ദി. ഞാൻ അങ്ങ് തിരഞ്ഞെടുത്ത അവകാശമായതിനാൽ മറ്റെല്ലാം അങ്ങയുടെ സംരക്ഷണത്തിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്നു. അങ്ങ് എനിക്ക് നൽകിയ ഈ മഹത്തായ ദാനത്തിന് എപ്പോഴും അങ്ങയോട് നന്ദിയുള്ളവനായിരിക്കാൻ എന്നെ സഹായിക്കേണമേ. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.