എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു! ഇന്ന്, നമുക്ക് എഫെസ്യർ 2:19-20-ൽ കാണപ്പെടുന്ന ദൈവവചനത്തിൽ നിന്നുള്ള മനോഹരമായ ഒരു വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കാം, “ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ. ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” നിങ്ങൾ ഇനി അന്യന്മാരോ പരദേശികളോ അല്ല!
എൻ്റെ സുഹൃത്തേ, നിങ്ങൾ ജീവിതത്തിൽ അനാവശ്യ ആസക്തികളുമായി പോരാടുന്നുണ്ടാകാം. ലോകത്തിൻറെ മോഹം നിങ്ങളെ വലിച്ചുകീറുകയും നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ദഹിപ്പിക്കുകയും ചെയ്തേക്കാം. ദൈവവചനം പറയുന്നതുപോലെ, നിങ്ങൾ ലോകത്തിന്റെ മോഹത്തിലും കണ്ണുകളുടെ മോഹത്തിലും മറ്റ് പല പ്രലോഭനങ്ങളിലും അകപ്പെട്ടേക്കാം. എന്നാൽ ഇന്ന്, ദൈവത്തിൻ്റെ വാഗ്‌ദത്തമനുസരിച്ച്, അവൻ നിങ്ങളെ രൂപാന്തരപ്പെടുത്താൻ തയ്യാറാണ്. നിങ്ങൾ ഇനി അന്യന്മാരോ പരദേശികളോ അല്ല, ദൈവത്തിൻ്റെ ഭവനത്തിലെ അംഗങ്ങളാണ്!
വേദപുസ്തകത്തിൽ ശൌൽ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ യേശുക്രിസ്തുവിനോട് തികച്ചും വിരുദ്ധമായി ജീവിച്ചു, അവൻ്റെ അനുയായികളെ ഉപദ്രവിച്ചു. എന്നാൽ ഒരു ദിവസം, യേശു തന്റെ അതിരുകളില്ലാത്ത സ്നേഹത്താൽ, ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് അവൻ തന്നെ ശൌലിനെ കണ്ടുമുട്ടി. ആ നിമിഷത്തിൽ, ശൌൽ ദൈവത്തിൻ്റെ യഥാർത്ഥ സ്നേഹത്തെ കണ്ടു, പിന്നീട് ഒരിക്കലും അവന്റെ ജീവിതം പഴയതുപോലെയായിരുന്നില്ല. അവൻ സ്വയം പൂർണ്ണമായും കർത്താവിന് സമർപ്പിച്ചു. യേശുക്രിസ്തു അവന്റെ ജീവിതത്തിൽ പ്രവേശിക്കുകയും അവനെ ഒരു പുതിയ വ്യക്തിയാക്കുകയും ചെയ്തു. പഴയത് പോയി, അവൻ ദൈവത്തിന്റെ പുത്രനായി, അത് മാത്രമല്ല, കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായി!
എൻ്റെ പ്രിയ സുഹൃത്തേ, ദൈവത്തിന് ഇന്ന് നിങ്ങളുടെ ജീവിതം മാറ്റാൻ കഴിയും! ലൗകിക മോഹങ്ങളുടെയും പ്രലോഭനങ്ങളുടെയും പിടിയിൽ നിങ്ങൾ അകപ്പെട്ടിരിക്കുകയാണോ? നിങ്ങളുടെ ആത്മാവിനെ നശിപ്പിക്കാൻ അവയെ അനുവദിക്കരുത്, കാരണം അവ ദൈവത്തിൽ നിന്നുള്ള ശാശ്വതമായ വേർപിരിയലിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. എന്നാൽ ഇന്ന്, കർത്താവായ യേശുക്രിസ്തു തന്നിലേക്ക് മടങ്ങിവരാൻ നിങ്ങളെ വിളിക്കുന്നു! അവൻ ശൌലിനെ പൌലൊസാക്കി മാറ്റിയതുപോലെ, അവൻ നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കും! അവൻ നിങ്ങളെ തൻറെ പ്രിയ പൈതലാക്കി മാറ്റും. ദൈവത്തിൻറെ കുടുംബത്തിലെ സഹപൌരനായ യേശു, സ്നേഹവും കരുണയും നിറഞ്ഞ തുറന്ന കൈകളോടെ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകാൻ അവൻ ആഗ്രഹിക്കുന്നു. ഇപ്പോൾ നിങ്ങൾ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുമോ? നിങ്ങൾ ഇന്ന് പ്രാർത്ഥിക്കുകയും ഈ ദൈവിക അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുമോ?
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, ഞാൻ ഇനി ഒരു അന്യയല്ല, അങ്ങയുടെ ഭവനത്തിലെ ഒരു അംഗമാണ് എന്ന വാഗ്‌ദത്തത്തിന് നന്ദി. കർത്താവേ, എന്റെ പോരാട്ടങ്ങളും പ്രലോഭനങ്ങളും അങ്ങിൽ നിന്ന് എന്നെ അകറ്റുന്ന എല്ലാ ഭാരങ്ങളും ഞാൻ സമർപ്പിക്കുന്നു. എൻ്റെ പാപപൂർണമായ ഭൂതകാലം കഴുകിക്കളയേണമേ, എൻ്റെ ഹൃദയത്തെ പുതുക്കേണമേ, എന്നെ അങ്ങിൽ ഒരു പുതിയ സൃഷ്ടിയാക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കുകയും അങ്ങയുടെ സത്യത്തിലും നീതിയിലും നടക്കാൻ എന്നെ നയിക്കുകയും ചെയ്യണമേ. കർത്താവായ യേശുവേ, എന്റെ ജീവിതത്തിന്റെ കർത്താവും രക്ഷകനുമായി ഞാൻ അങ്ങയെ സ്വീകരിക്കുന്നു, കർത്താവേ, എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും എനിക്ക് അങ്ങയെ ആവശ്യമുള്ളതിനാൽ എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും അങ്ങയുടെ ഭവനത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും നന്ദി. അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ ഞാൻ ആശ്രയിക്കുന്നു, അങ്ങിലെ എന്റെ പുതിയ ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.