പ്രിയപ്പെട്ടവരേ, കർത്താവ് വാഗ്‌ദത്തം ചെയ്യുന്ന സങ്കീർത്തനം 75:3 അനുസരിച്ച് കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, “ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു."

സാഹചര്യങ്ങൾ നമുക്കുചുറ്റും തകരുന്നതായി തോന്നുമ്പോൾ, ദൈവത്തിൻറെ നിയന്ത്രണത്തിലാണെന്ന് സങ്കീർത്തനം 75:3 നമുക്ക് ഉറപ്പുനൽകുന്നു. നിങ്ങളുടെ ജീവിതം സുസ്ഥിരമായി നിലനിർത്താൻ ശക്തിയുള്ളത് ദൈവത്തിനാണ്. എന്റെ ജീവിതത്തിൽ എല്ലാം തകർന്നുപോകുകയാണ്, ഞാൻ തീർന്നുപോയി എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ ദൈവത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും എല്ലാ ശക്തിയും അധികാരവും ഉള്ളതിനാൽ നിങ്ങളുടെ ജീവിതം സ്ഥിരവും മുന്നോട്ടും നിലനിർത്തുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവത്തിന് എല്ലാ അധികാരവും ശക്തിയും ഉള്ളതിനാൽ, അവന് മാത്രമേ എല്ലാം സ്ഥിരമായി നിലനിർത്താൻ കഴിയൂ. ഇവിടെ തൂണുകൾ എന്ന് അർത്ഥമാക്കുന്നത് നീതിമാൻമാരെയാണ്. ഗലാത്യർ 2:9-ൽ കാണുന്നതുപോലെ, യാക്കോബ്, കേഫാ, യോഹന്നാൻ എന്നിവരെയെല്ലാം തൂണുകൾ എന്ന് വിളിക്കുന്നു. ദൈവം നിങ്ങളെയും തന്റെ നീതിയുള്ള തൂൺ എന്ന് വിളിക്കുന്നു. അവൻ പറയുന്നു, "ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും." യേശു വിളിക്കുന്നു ശുശ്രൂഷയിൽ, പ്രാർത്ഥനാ മധ്യസ്ഥരെ ഞങ്ങളുടെ ശുശ്രൂഷയുടെ തൂണുകളായി ഞങ്ങൾ വിളിക്കുന്നു, കാരണം അവർ അവരുടെ പ്രാർത്ഥനകളിലൂടെയും കണ്ണുനീരിലൂടെയും ശുശ്രൂഷ നിലനിർത്തുകയും അതുവഴി ആളുകളെ അനുഗ്രഹിക്കുകയും ദൈവത്തിൽ നിന്നുള്ള അത്ഭുതങ്ങൾ അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു.

എന്റെ സുഹൃത്തേ, ദൈവം നിങ്ങൾക്ക് പിന്തുണയായുണ്ട്. ദൈവത്തോടുള്ള പ്രാർത്ഥനയിലൂടെയും യേശുവിനോടുള്ള കണ്ണുനീരിലൂടെയും കർത്താവ് നിങ്ങളെ വീഴാതെ സൂക്ഷിക്കുന്നു. ഞാൻ ആദ്യമായി ശുശ്രൂഷ ആരംഭിച്ചപ്പോൾ, ദൈവത്തിൻ്റെ വചനം എന്നെ മുന്നോട്ടു നയിച്ചു. ഇപ്പോൾ, ഞാൻ കർത്താവിനെ സേവിക്കുമ്പോൾ, അവൻ്റെ വചനം എന്നെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഞാൻ യാക്കോബ് 4:7 വായിക്കുമ്പോൾ, അത് ഇപ്രകാരം പറയുന്നു, "ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും." ഞാൻ ഈ വചനം മുറുകെ പിടിക്കുകയും എൻ്റെ ജീവിതം പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, ഞാൻ പിശാചിനെ ചെറുത്തു, അവൻ എൻ്റെ ജീവിതത്തിൽ നിന്ന് ഓടിപ്പോയി. പിശാചിനെ ഒറ്റയ്‌ക്ക് ചെറുക്കുക പ്രയാസമാണ്, എന്നാൽ നാം പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും നിറഞ്ഞിരിക്കുമ്പോൾ നമുക്ക് അതിന് കഴിയും. നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവ്, വീഴുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുകയും ദൈവത്തിന്റെ വചനം നമ്മെ മുന്നോട്ട് നയിക്കുകയും ചെയ്യും.

സങ്കീർത്തനം 37:23 പറയുന്നു, "ഒരു മനുഷ്യന്റെ [നല്ലവനും നീതിമാനും ആയ]  വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു [അവൻ്റെ പാതയെ അനുഗ്രഹിക്കുകയും ചെയ്യുന്നു]. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു." നോക്കൂ, കർത്താവ് എത്ര മനോഹരമായാണ് നമ്മുടെ ജീവിതം നയിക്കുന്നത്. അവൻ നമ്മെ കൈപിടിച്ച് വീഴാതെ സൂക്ഷിക്കുന്നു. നാം ഒരിക്കലും വീഴുകയില്ല, കാരണം അവൻ്റെ പിടി ഉറച്ചതാണ്, അവൻ്റെ സ്നേഹം അചഞ്ചലമാണ്. കർത്താവ് നമ്മെ ദൈവത്തിൻ്റെ ആലയത്തിൽ തൂണുകളായി സൂക്ഷിക്കും. പ്രിയ സുഹൃത്തേ, നിങ്ങൾ ദൈവത്തിൻ്റെ തൂണാണ്, അവൻ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ സുസ്ഥിരമായി നിലനിർത്തുന്നു.

Prayer:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സ്നേഹനിർഭരമായ കരം എപ്പോഴും എന്നെ താങ്ങി നിർത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, ഇരുമ്പ് തൂൺ പോലെ എന്നെ ശക്തമാക്കേണമേ. ഒരു തിന്മയും എന്നെ സ്പർശിക്കാതിരിക്കട്ടെ, പ്രലോഭനത്തെ ചെറുക്കാൻ സഹായിക്കേണമേ. എൻ്റെ ജീവിതത്തിൽ വരുന്ന എല്ലാ പ്രലോഭനങ്ങളെയും ഞാൻ ശാസിക്കുന്നു. എൻ്റെ ജീവിതത്തിൽ നിന്ന് അനാവശ്യമായ എല്ലാ കാര്യങ്ങളും നീക്കി നീതിമാനാകാൻ എന്നെ പ്രാപ്തയാക്കേണമേ. ഓരോ ദിവസം കഴിയുന്തോറും ഞാൻ കൂടുതൽ നീതിയും വിശുദ്ധിയും ഉള്ളതായി തീരട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. എൻ്റെ തലയെ എണ്ണയാൽ അഭിഷേകം ചെയ്യുകയും എൻ്റെ പാനപാത്രം കവിഞ്ഞൊഴുകുകയും ചെയ്യട്ടെ. കർത്താവേ, അങ്ങ് എൻ്റെ ജീവിതം സുസ്ഥിരമാക്കുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. എന്നെ ശക്തനാക്കുന്ന അങ്ങയിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും. എന്നോട് ഇത്ര അടുത്ത് നിന്നതിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.