എന്റെ വിലയേറിയ സുഹൃത്തേ, ഈ പുതിയ മാസത്തിൽ, ദൈവം നിങ്ങളുടെ കൈകളുടെ പ്രവർത്തനത്തെ അനുഗ്രഹിക്കാൻ പോകുന്നു. നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, "ഞാൻ കഠിനാധ്വാനം ചെയ്തു, പക്ഷേ പ്രതിഫലമോ അംഗീകാരമോ വർദ്ധനവോ സ്ഥാനക്കയറ്റമോ കണ്ടില്ല. എന്റെ ബിസിനസ്സ് ലാഭകരമല്ല; എന്റെ പഠനം ഫലപ്രദമല്ല. എനിക്ക് ഒരു പരാജയം പോലെ തോന്നുന്നു." എന്നാൽ കർത്താവ് അരുളിച്ചെയ്യുന്നു, "ഇനി മുതൽ ഞാൻ നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കും. നിങ്ങൾ ചെയ്യുന്നതെന്തും അഭിവൃദ്ധി പ്രാപിക്കും. നിങ്ങളുടെ ഹൃദയം കലങ്ങരുത്." യെശയ്യാവ് 3:10-ൽ എഴുതിയിരിക്കുന്നതുപോലെ, “നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും." അതെ, നിങ്ങൾ ദൈവത്തിനും ജനങ്ങൾക്കും മുന്നിൽ നീതിമാനാണോ? ദൈവം നിങ്ങളെ മാനിക്കുകയും നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കുകയും ചെയ്യും. സദൃശവാക്യങ്ങൾ 12:14 ഇപ്രകാരം ഉറപ്പ് നൽകുന്നു, “ തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും." പലരും സംസാരിക്കുന്നു, പക്ഷേ പ്രവർത്തിക്കുന്നില്ല. എന്നാൽ 1 തെസ്സലൊനീക്യർ 4:12-ൽ ദൈവം കൽപ്പിക്കുന്നത് " സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു."

ഓരോ ദിവസത്തിനും ദൈവത്തിന് ഓരോ ലക്ഷ്യമുണ്ട്. യേശു പറഞ്ഞു, "എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണം", " പകൽ ഉള്ളേടത്തോളം നാം പ്രവൃത്തി ചെയ്യേണ്ടതാകുന്നു", കാരണം "ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു." എല്ലാ ദിവസവും രാവിലെ ഇങ്ങനെ പ്രാർത്ഥിക്കുക, “കർത്താവേ, ഇന്ന് എനിക്ക് നിയോഗിച്ച കാര്യം എന്താണ്?” അത് എഴുതിവെച്ച് അത് പൂർത്തിയാക്കാൻ അവന്റെ കൃപയ്ക്കായി അപേക്ഷിക്കുക. ഇന്ന് ഞാൻ പുലർച്ചെ 2:50-ന് ഉണർന്ന് എന്റെ ദൈവത്തെ അന്വേഷിച്ചു. അപ്പോൾ എന്റെ ജീവിതത്തിനും എന്റെ കുടുംബത്തിനും ഞങ്ങളുടെ  സ്ഥാപനങ്ങളായ - യേശു വിളിക്കുന്നു, കാരുണ്യാ, സീഷ എന്നിവയ്ക്കും പ്രാർത്ഥന തേടുന്ന ജനസമൂഹത്തിനും വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശം അവൻ എനിക്ക് നൽകുന്നു. അവന്റെ ആത്മാവിനാൽ ഞാൻ അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ദശലക്ഷങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു. കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും. അതേ കൃപ നിങ്ങൾക്കും വരും. ഒരിക്കൽ ഒരു സാരി കടയിൽ നിരവധി ജീവനക്കാർ വെറുതെ നിൽക്കുന്നുണ്ടെങ്കിലും, ഒരു സൂപ്പർവൈസർ നിശബ്ദമായി നിരസിക്കപ്പെട്ട സാരികൾ വളരെ ശ്രദ്ധയോടെ സ്വർണ്ണം പോലെ മടക്കിവെക്കാൻ തുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറ്റ് ജീവനക്കാർ അതിൽ ചേരുകയും പിരിച്ചുവിട്ട സാരി തന്നെ വില്പനയാകുകയും ചെയ്തു. അവൾ ഉത്തരവുകളൊന്നും നൽകിയില്ല, കൈകൊണ്ട് ജോലി ചെയ്തു, വിൽപ്പനയും പ്രതിഫലവും പിന്തുടർന്നു. ജീവിതത്തിൽ അങ്ങനെയാണ് നടക്കുന്നത്. അതിനാൽ, സംസാരിക്കുന്നത് നിർത്തുക, പ്രാർത്ഥിക്കാൻ ആരംഭിക്കുക, തുടർന്ന് സ്നേഹത്തോടും അത്യുൽസാഹത്തോടും  പരിശുദ്ധാത്മാവിന്റെ ശക്തിയോടും കൂടി പ്രവർത്തിക്കുക. അപ്പോൾ, നിങ്ങൾ ചെയ്യുന്നതെന്തും അഭിവൃദ്ധി പ്രാപിക്കും.

ദൈവം ആരെയാണ് അനുഗ്രഹിക്കുന്നത്? സങ്കീർത്തനം 128:1-2 പറയുന്നു, "യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും."  "സകലവും ദൈവഭയത്തോടെ ചെയ്യുക, നിങ്ങളുടെ പ്രതിഫലം സന്തോഷകരമായിരിക്കും." വ്യാജമായി കുറ്റം ചുമത്തപ്പെടുകയും തടവിലടയ്ക്കപ്പെടുകയും ചെയ്തപ്പോഴും യോസേഫ് ദൈവത്തെ ഭയപ്പെട്ടു. എന്നിരുന്നാലും, അവൻ ദൈവത്തെ മാനിച്ചതിനാൽ അവൻ ചെയ്തതെല്ലാം അഭിവൃദ്ധിപ്പെട്ടു. ഒടുവിൽ, അവൻ ഒരു ജനതയുടെ നേതാവായി ഉയർത്തപ്പെട്ടു. തെറ്റായ ആരോപണങ്ങൾ വന്നേക്കാം, പക്ഷേ ദൈവത്തെ ഭയപ്പെടുക, അവൻ നിങ്ങളെ ഉയർത്തും. സദൃശവാക്യങ്ങൾ 31:10-31-ലെ പോലെ, " സാമർത്ഥ്യമുള്ള ഭാര്യ..... അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ." മാർത്തയെപ്പോലെ പരാതിപ്പെടരുത്. യേശുവിന്റെ കാൽക്കൽ ഇരുന്ന മറിയയെപ്പോലെയാകുക. നിങ്ങളുടെ ഹൃദയം ദൈവമുമ്പാകെ പകരുക, മറ്റുള്ളവരെ സ്നേഹിക്കുക, അവൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കും. നിങ്ങളുടെ കുട്ടികൾ നിങ്ങളെ ഭാഗ്യവാന്മാർ എന്ന് വിളിക്കുകയും നിങ്ങളുടെ വീട് ആദരിക്കപ്പെടുകയും ചെയ്യും. അവസാനമായി, യെശയ്യാവു 65:19-24-ൽ കർത്താവ് വാഗ്ദാനം ചെയ്യുന്നു, "കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല." നിങ്ങളുടെ ജോലി, ആരോഗ്യം, കുടുംബം അല്ലെങ്കിൽ ബിസിനസ്സ്-എല്ലാം അവസാനിച്ചതായി നിങ്ങൾക്ക് തോന്നിയേക്കാം, പക്ഷേ കർത്താവിനെ വിളിച്ചപേക്ഷിക്കുക. അവൻ പറയുന്നു, "അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും." നിങ്ങളുടെ ജീവിതം വീണ്ടും പണിയുകയും നിങ്ങളുടെ കൈകളുടെ പ്രവൃത്തി ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും. നിങ്ങൾക്കു ഈ കൃപ നൽകുന്നതിനായി കർത്താവിന്റെ കരം ഇപ്പോൾ നിങ്ങളുടെ മേൽ വരുന്നു. പ്രാർത്ഥനാ ജീവിതവും തൊഴിൽ ജീവിതവും ഉണ്ടായിരിക്കുക. കർത്താവിനെ ഭയപ്പെടുക. നിങ്ങളുടെ കൈകൾ കൊണ്ട് പ്രവർത്തിക്കുക. എല്ലാവരെയും സ്നേഹിക്കുക. അപ്പോൾ നിങ്ങൾ പ്രതിഫലം അനുഭവിക്കുകയും ചെയ്യും.

PRAYER:
പ്രിയ പിതാവേ, ഈ പുതിയ മാസത്തിനും എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുമെന്ന അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിനും അങ്ങേയ്ക്ക് നന്ദി. എനിക്ക് നിഷ്ഫലവും നിരുത്സാഹവും തോന്നുന്നുണ്ടെങ്കിലും, അങ്ങയുടെ മാറ്റമില്ലാത്ത വചനത്തിൽ ഞാൻ എന്റെ വിശ്വാസം അർപ്പിക്കുന്നു. ദൈവഭയം കൊണ്ട് എന്നെ നിറയ്ക്കുകയും അങ്ങയുടെ വഴികളിൽ നടക്കാനുള്ള ശക്തിയും കൃപയും അത്യുത്സാഹവും എനിക്ക് നൽകുകയും ചെയ്യേണമേ. പരിശുദ്ധാത്മാവേ, എന്നെ ദിവസവും നയിക്കുകയും എന്നെകുറിച്ചുള്ള ഉദ്ദേശ്യം എനിക്ക് കാണിച്ചുതരുകയും സന്തോഷത്തോടെ അത് നിറവേറ്റാൻ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യേണമേ. എന്റെ പ്രയത്നത്തിന്റെ ഫലം അങ്ങയുടെ നന്മയുടെ സാക്ഷ്യമായിരിക്കട്ടെ. സ്നേഹിക്കാനും സേവിക്കാനും പ്രാർത്ഥിക്കാനും വിശ്വസ്തതയോടെ പ്രവർത്തിക്കാനും എന്റെ പ്രതിഫലം കൊയ്യാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.