എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം സങ്കീർത്തനം 91:11-ൽ കാണുന്ന ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ പോകുന്നു. വാഗ്ദത്തം ഇതാണ്:  “നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും." ദൈവം നമ്മുടെ എല്ലാ വഴികളിലും നമ്മെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും നമ്മെ പരിപാലിക്കാൻ അവൻ തൻ്റെ ദൂതന്മാരോട് കൽപ്പിക്കുകയും ചെയ്യുമെന്നാണ് ഇതിനർത്ഥം.

എൻ്റെ മുത്തച്ഛൻ ഒരിക്കൽ ഒരു ദർശനത്തിൽ കണ്ടത്, ദൈവം നമുക്കായി, അവൻ്റെ കൊച്ചുമക്കൾക്ക് വേണ്ടി ഒരു കാവൽ ദൂതനെ കാത്തുസൂക്ഷിച്ചിരുന്നു, ഓരോ വ്യക്തിക്കും ദൈവത്തിന്റെ ഒരു ദൂതൻ ഉണ്ടെന്ന് പറയുന്ന തിരുവെഴുത്തുകൾ സത്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. തീർച്ചയായും, കർത്താവ് നമ്മെ സംരക്ഷിക്കാൻ തക്കവണ്ണം നമ്മെക്കുറിച്ച് വളരെ ശ്രദ്ധാലുവാണ്, അതിനാൽ ഭയപ്പെടേണ്ട. ദൈവത്തിൻ്റെ പ്രിയങ്കരനായിരുന്ന ദാനിയേലിനെ ചില ദുഷ്ടന്മാർ സിംഹത്തിൻ്റെ ഗുഹയിലേക്ക് വലിച്ചെറിഞ്ഞപ്പോഴും ആ സിംഹത്തിൻ്റെ ഗുഹയിൽ പോലും അവൻ കർത്താവിൽ വിശ്വസിക്കുകയും അവനെ അന്വേഷിക്കുകയും ചെയ്തു. ആകയാൽ ദൈവം അവനെ സംരക്ഷിച്ചു. അവൻ്റെ അരികിൽ വിശക്കുന്ന സിംഹങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു, എന്നാൽ ദാനിയേലിനെ ഉപദ്രവിക്കാതിരിക്കാൻ ദൈവം തൻ്റെ ദൂതനെ സിംഹത്തിൻ്റെ വായ കെട്ടാൻ അയച്ചതായി വേദപുസ്തകം പറയുന്നു. അവയ്ക്ക് അവൻ്റെ അടുത്ത് വരാൻ കഴിഞ്ഞില്ല. എത്ര ശക്തനായ ദൈവം നമുക്കുണ്ട്.

എൻ്റെ സുഹൃത്തേ, നിങ്ങൾക്കെതിരെയുള്ള ആളുകൾ സിംഹങ്ങളെപ്പോലെ അലറുകയും സാഹചര്യങ്ങൾ നിങ്ങളെ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തേക്കാം. പക്ഷേ ഈ വാഗ്‌ദത്തം മുറുകെ പിടിക്കുക: നിങ്ങളെ കാക്കാൻ ദൈവം അവന്റെ ദൂതൻമാരോട് കല്പിച്ചിരിക്കുന്നു. അവർക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. ഈ ഭീഷണികളെല്ലാം ദൂതൻമാർ നിശബ്ദമാക്കും. നിങ്ങൾ സുരക്ഷിതരായിരിക്കും. സങ്കീർത്തനം 91 പറയുന്നത് അത്യുന്നതൻ്റെ നിഴലിലും സങ്കേതത്തിലും ഉള്ളവർക്ക് ഈ ആനുകൂല്യം നൽകപ്പെടുന്നു എന്നാണ്. ദാനിയേലിനെപ്പോലെ, എപ്പോഴും കർത്താവിൻ്റെ നാമം കാത്തുസൂക്ഷിക്കുകയും അവൻ്റെ നാമത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്യുക, "എനിക്കെതിരെ ദുഷ്ടന്മാർ വന്നാലും, ഞാൻ കർത്താവിൻ്റെ നാമം ഉപേക്ഷിക്കുകയില്ല. ഞാൻ അവൻ്റെ നാമത്തിനായി നിലകൊള്ളും." ദൈവം നിങ്ങൾക്കു വേണ്ടി നിലകൊള്ളുകയും അവൻ്റെ ദൂതൻമാരാൽ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളെ ഭീഷണിപ്പെടുത്തുന്നവരുടെ വായടെച്ചുകളയുകയും ചെയ്യും. ഇതിനായി ദൈവത്തിന് നന്ദി പറയാം.

Prayer:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ കണ്ണുകൾ എപ്പോഴും എന്നിൽ ഉണ്ടെന്ന് ഉറപ്പ് നൽകിയതിന് നന്ദി. അങ്ങിൽ മാത്രമാണ് ഞാൻ അഭയം പ്രാപിച്ചിരിക്കുന്നത്. ഞാൻ അങ്ങയുടെ നാമത്തിനായി നിലകൊണ്ടു. ഒരിഞ്ച് പോലും അനങ്ങിയില്ല. എന്നെ ഭീഷണിപ്പെടുത്താനും എന്നെ വിഴുങ്ങാനുമുള്ള സാഹചര്യങ്ങൾ എനിക്കെതിരെ ഉയർന്നുവന്നാലും, എന്നോടുള്ള അങ്ങയുടെ അടങ്ങാത്ത സ്നേഹത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. സ്വർഗത്തിൽ നിന്ന് അങ്ങ് എൻ്റെ നിലവിളി കേട്ടു, എന്നെ കാക്കാൻ എഴുന്നേറ്റു. എന്നെ കാക്കാനും ഈ ഭീഷണികളിൽ നിന്ന് എന്നെ വിടുവിക്കാനും അങ്ങയുടെ ദൂതനെ എൻ്റെ മേൽ ചുമതലപ്പെടുത്തി എന്ന് വാഗ്ദത്തം ചെയ്തതിന് അങ്ങേക്ക് നന്ദി. ഒരു തിന്മയ്ക്കും എന്നെ ദ്രോഹിക്കാൻ കഴിയില്ല, കാരണം അങ്ങ് എനിക്ക് സമ്പൂർണ്ണ വിജയം നൽകുകയും ദുഷ്ടന്മാരുടെ മുമ്പിൽ എന്നെ ബഹുമാനിക്കുകയും ചെയ്യും. കർത്താവേ, എല്ലാ നാമങ്ങൾക്കും മേലെയുള്ള അങ്ങയുടെ ശക്തമായ നാമത്തിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.