പ്രിയ സുഹൃത്തേ, ഇന്ന് ഒരു പുതിയ ദിവസമാണ്, അതോടൊപ്പം ദൈവം നിങ്ങൾക്ക് പുതിയ പ്രതീക്ഷയും നൽകുന്നു. യെശയ്യാവ് 46:4-ൽ വാഗ്ദത്തം ചെയ്തിരിക്കുന്നതുപോലെ, അവൻ്റെ പ്രത്യാശ നിങ്ങളെ നിലനിർത്തും, അവിടെ ദൈവത്തിൻ്റെ വചനം പറയുന്നു, “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും...... ചുമന്നു വിടുവിക്കയും ചെയ്യും.” "നിങ്ങളുടെ വാർദ്ധക്യം വരെ, ഞാൻ നിങ്ങളെ വഹിക്കും" എന്ന് എത്ര മനോഹരമായി കർത്താവ് നമുക്ക് ഉറപ്പുനൽകുന്നു. നാം അവന്റെ സുരക്ഷിതമായ കരങ്ങളിൽ അഭയം പ്രാപിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു, എന്റെ സുഹൃത്തേ.
എന്നിട്ടും, നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം, എന്റെ അവസ്ഥ അങ്ങനെയല്ല, സഹോദരാ. ഞാൻ ക്യാൻസറിന്റെ അവസാന ഘട്ടങ്ങൾ നേരിടുകയാണ്, അല്ലെങ്കിൽ എന്റെ വൃക്കകൾ തകരാറിലാകുന്നു, അല്ലെങ്കിൽ ഒരുപക്ഷേ ഞാൻ എന്റെ കടക്കാരുടെ കാരുണ്യത്തിലായിരിക്കാം, എന്റെ ജീവിതം വഴുതിപ്പോകുന്നതായി എനിക്ക് തോന്നുന്നു. ഈ നിമിഷങ്ങളിൽ, ദൈവത്തിന് എങ്ങനെ എന്നെ വഹിക്കാൻ കഴിയുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്റെ മുത്തച്ഛൻ ഏറ്റവും ദുർബലനായപ്പോൾ, അവയവങ്ങൾ തകരാറിലാവുകയും ഡോക്ടർമാർക്ക് പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്തപ്പോൾ, അദ്ദേഹം എന്റെ മുത്തശ്ശിയെ വിളിച്ച് പറഞ്ഞു, "നമ്മുടെ വീട് ക്രമീകരിക്കുക, നമ്മുടെ കുട്ടികളെ പരിപാലിക്കുക. ഞാൻ കൂടുതൽ കാലം ഇവിടെ ഉണ്ടാകില്ല, പക്ഷെ ദൈവം നിങ്ങളെ പരിപാലിക്കും." എന്നാൽ എൻ്റെ മുത്തശ്ശി വിശ്വാസത്തോടെ എഴുന്നേറ്റു മറുപടി പറഞ്ഞു, “ഇല്ല, നിങ്ങൾ മരിക്കുകയില്ല. നിങ്ങളിലൂടെ വലിയതും ശക്തവുമായ പ്രവൃത്തികൾ ചെയ്യുമെന്ന് ദൈവം വാഗ്‌ദത്തം ചെയ്തിട്ടുണ്ട്. അവൻ നമ്മെ നിരാശരാക്കില്ല" വാസ്തവമായും, ദൈവം അവൻ്റെ വാഗ്‌ദത്തങ്ങൾ നിറവേറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിച്ചു.
അതെ, എന്റെ സുഹൃത്തേ, ദൈവം നിങ്ങളെയും നിരാശപ്പെടുത്തില്ലെന്ന് എനിക്കറിയാം. അവൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നു: "നിങ്ങളുടെ വാർദ്ധക്യം വരെ, നിങ്ങളെ വഹിക്കുന്നത് ഞാനാണ്." ഇപ്പോൾ നിങ്ങളിൽ പുതിയ ജീവൻ ശ്വസിക്കുകയും നിങ്ങളെ കരുണയുള്ള കരങ്ങളാൽ ഉയർത്തുകയും ചെയ്യുന്ന സ്നേഹനിധിയായ ഒരു പിതാവ് നമുക്കുണ്ട്. നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല.
സങ്കീർത്തനം 91:14-ലും 16-ലും അവൻ പറയുന്നു: "അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും." അതെ, കർത്താവിന്റെ നാമം അന്വേഷിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്യുന്നവർ ദീർഘായുസ്സിലേക്ക് കൊണ്ടുപോകപ്പെടുകയും അവന്റെ ഇഷ്ടം നിറവേറ്റുന്നതിനായി സംരക്ഷിക്കപ്പെടുകയും നിലനിർത്തുകയും ചെയ്യും. അതിനാൽ, ഇന്ന് യേശുവിന്റെ കരങ്ങളിലേക്ക് വരിക. ഇന്ന് നിങ്ങളെ അവനു സമർപ്പിക്കുകയും അവൻ്റെ അനുഗ്രഹം നിങ്ങൾ സ്വീകരിക്കുകയും ചെയ്യുമോ?
PRAYER:
പ്രിയ കർത്താവേ, എൻ്റെ വാർദ്ധക്യംവരെ എന്നെ വഹിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. ജീവിതം ഭാരമായി തോന്നുമ്പോൾ, കർത്താവേ, അങ്ങയുടെ കരുത്തുറ്റ, കരുതലുള്ള കരങ്ങളെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കേണമേ. എൻ്റെ ഭയത്തെ കീഴടക്കി, എന്നെ നിലനിറുത്താനുള്ള അങ്ങയുടെ സ്നേഹത്തിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ഇന്ന് അങ്ങയുടെ അടുക്കൽ വരുന്നു. കർത്താവേ, എൻ്റെ ഹൃദയത്തിലേക്ക് പുതുജീവൻ ശ്വസിക്കുകയും അങ്ങയുടെ കാരുണ്യത്താൽ ഉള്ളിൽ നിന്ന് എന്നെ ഉയിർപ്പിക്കുകയും ചെയ്യേണമേ. അങ്ങ് എന്നെ സംരക്ഷിക്കുമെന്ന് അറിഞ്ഞുകൊണ്ട്, അങ്ങയുടെ നാമം അംഗീകരിക്കാനും അങ്ങയെ മുറുകെ പിടിക്കാനും എന്നെ സഹായിക്കേണമേ. എൻ്റെ നാളുകളെ സമാധാനത്താലും അങ്ങയുടെ കൃപയാലും നിറയ്ക്കണമേ. ഓരോ ദിവസവും എനിക്ക് ആവശ്യമായ പ്രത്യാശയും ശക്തിയും നൽകിക്കൊണ്ട് ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എന്നെ നടത്തുവാൻ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.