പ്രിയ സുഹൃത്തേ, ആവർത്തനപുസ്‌തകം 28:1-ലൂടെ ദൈവം ഇന്ന് നമുക്ക് ഇപ്രകാരം ഉറപ്പുനൽകുന്നു, “നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” അത്തരമൊരു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്ത മറ്റൊരു ഉദാഹരണം വേദപുസ്തകത്തിലുണ്ട്, പക്ഷേ ദൈവം വാഗ്ദാനം ചെയ്തിട്ടില്ല. സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ, അവനെ ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: "വീണു എന്നെ നമസ്കരിച്ചാൽ, ഞാൻ നിനക്ക് ഈ രാജ്യങ്ങളും അവയുടെ മഹത്വവും നൽകാം" എന്ന് പറഞ്ഞു. എന്നാൽ യേശു വിസമ്മതിച്ചു, "നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു" എന്നു പറഞ്ഞു.
അതുപോലെ, എന്റെ അപ്പച്ഛന് കഠിനമായ രോഗം ബാധിച്ചപ്പോൾ, സാത്താൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, "ദിനകരൻ, നീ എന്നെ ആരാധിക്കുകയും പിന്തുടരുകയും ചെയ്താൽ ഞാൻ നിന്നെ സുഖപ്പെടുത്താം. ഞാൻ നിനക്ക് സമ്പത്തും പ്രശസ്തിയും നൽകാം." കഠിനമായ കഷ്ടപ്പാടുകളുടെ ആ നിമിഷത്തിൽ, ആ വാഗ്ദാനം, മധുരമായി തോന്നി. എന്നാൽ, ക്രിസ്തു തനിക്കുവേണ്ടി കുരിശുവഹിക്കുന്ന ഒരു ദർശനം കർത്താവായ യേശു അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ആ നിമിഷം, എൻ്റെ അപ്പച്ഛൻ പറഞ്ഞു, “സാത്താനേ, നീ എനിക്ക് പലതും വാഗ്ദാനം ചെയ്യുന്നു, എന്നാൽ എല്ലാ അനുഗ്രഹങ്ങളും ഉറപ്പാക്കാൻ, യേശു മാത്രമാണ് എനിക്ക് വേണ്ടി തൻ്റെ ജീവൻ നൽകിയത്. ഞാൻ അവനെ മാത്രമേ പിന്തുടരുകയുള്ളൂ." ആ നിമിഷം തന്നെ സാത്താൻ കുനിഞ്ഞ് പോയി.
സാത്താൻ പ്രലോഭനീയമായ നിരവധി കാര്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം, പക്ഷേ അവൻ നൽകുന്നത് താൽക്കാലികമാണ്. അവന്റെ ആത്യന്തിക പദ്ധതി നമ്മെ ആകർഷിച്ച്, എല്ലാം എടുത്തുകളഞ്ഞ്, നാശം വരുത്തുക എന്നു മാത്രമാണ്. എന്നാൽ നാം യേശുവിനെ തിരഞ്ഞെടുക്കുമ്പോൾ, നമുക്കുവേണ്ടി ചൊരിയപ്പെട്ട അവന്റെ വിലയേറിയ രക്തത്തിലൂടെ, അവന്റെ ദൈവിക അനന്തരാവകാശത്തിന്റെ ശാശ്വതമായ അനുഗ്രഹം നമുക്ക് ലഭിക്കും. ദൈവം നിങ്ങളെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്ന ഈ വാഗ്‌ദത്തം തീർച്ചയായും നിറവേറും, കാരണം യേശു നിങ്ങൾക്കായി തൻറെ രക്തം ചൊരിയുകയും നിങ്ങളെ സ്വന്തമാക്കുകയും ചെയ്തു. അവൻ്റെ മുമ്പിൽ തങ്ങളെത്തന്നെ താഴ്ത്തുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നു. വേദപുസ്തകം പറയുന്നതുപോലെ, "തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും." ദൈവം നിങ്ങളെ ഉയർത്തും. നിങ്ങൾ അവനായി കാത്തിരുന്നു, നിങ്ങൾ അവനെ വിശ്വസിച്ചു, ആകയാൽ അവൻ നിങ്ങളെ ഉയർത്തും. ഈ മഹത്തായ വാഗ്‌ദത്തത്തിന് നമുക്ക് ഇപ്പോൾ കർത്താവിന് നന്ദി പറയാമോ?
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ മുമ്പിൽ തങ്ങളെത്തന്നെ താഴ്ത്തുന്നവരെ ഉയർത്തുമെന്ന മഹത്തായ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങയെ മാത്രം ആരാധിക്കാനും സേവിക്കാനും ഞാൻ തിരഞ്ഞെടുക്കുന്നു, കാരണം അങ്ങ് മാത്രമാണ് എൻ്റെ ദൈവവും രക്ഷകനും. ഈ ലോകത്തിന്റെ ക്ഷണികമായ പ്രലോഭനങ്ങളെ ഞാൻ തള്ളിക്കളയുകയും ക്രിസ്തുവിലൂടെ അങ്ങ് എനിക്ക് നൽകിയ നിത്യാവകാശത്തിൽ പറ്റിനിൽക്കുകയും ചെയ്യുന്നു. യേശുവേ, എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും സുരക്ഷിതമാക്കി അങ്ങ് എനിക്കായി ചൊരിഞ്ഞ രക്തത്തിന് ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്. അങ്ങയുടെ സമയത്തിലും പദ്ധതികളിലും ഞാൻ വിശ്വസിക്കുന്നു, കാരണം എല്ലാ വാഗ്‌ദത്തങ്ങളും നിറവേറ്റാൻ അങ്ങ് വിശ്വസ്തനാണ്. എന്നെ ഉയരത്തിലെത്തിച്ചതിന് അങ്ങേക്ക് നന്ദി, എന്റെ സ്വന്തം ശക്തിയിലൂടെയല്ല, മറിച്ച് അങ്ങയുടെ കൃപയാൽ മാത്രം. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.