എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം യെശയ്യാവ് 30:19 -ൽ നിന്ന് ധ്യാനിക്കുകയാണ്. “നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും."
ഇന്ന്, ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ആർക്കെങ്കിലും അറിയാമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് വളരെ ഹൃദയവേദനയുണ്ട്; എല്ലാ രാത്രിയും ഉറങ്ങാനായി ഞാൻ സ്വയം കരയുന്നു. ഞാൻ എങ്ങനെ മുന്നോട്ട് പോകണം? എൻ്റെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ ഞാൻ എങ്ങനെ തരണം ചെയ്യും? എൻ്റെ സുഹൃത്തേ, ധൈര്യപ്പെടുക! നിങ്ങൾക്ക് പ്രതീക്ഷയുണ്ട്.
ചൈനയിലെ ഗ്ലാഡിസ് എയ്ൽവാർഡ് എന്ന മിഷനറിയുടെ ജീവിതത്തിൽ സംഭവിച്ചത് അതാണ്. അവരുടെ അനാഥാലയം വിട്ടുകൊടുക്കാനും ചൈന വിടാനും പ്രാദേശിക അധികാരികൾ ആവശ്യപ്പെട്ടതിനാൽ അവർ ഒരു പ്രയാസകരമായ സമയത്തെ അഭിമുഖീകരിക്കേണ്ടിവന്നു. തകർന്നുപോയ അവർ നിരാശയും നിസ്സഹായതയും അനുഭവിച്ചുകൊണ്ട് നിയന്ത്രണാതീതമായി കരഞ്ഞു. അവർ നിരാശയോടെ ദൈവത്തോട് നിലവിളിച്ചു, "കർത്താവേ, എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ല. ദയവായി എന്നെ സഹായിക്കേണമേ ." ഈ ചെറിയ പ്രാർത്ഥനയ്ക്ക് ശേഷം അവർ ക്ഷീണം മൂലം ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ, ഗ്ലാഡിസിനെ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അപ്രതീക്ഷിതമായി സന്ദർശിച്ചു, അവർ തങ്ങളുടെ തീരുമാനം മാറ്റിയതായും അനാഥാലയം നിലനിൽക്കും, ഗ്ലാഡിസിന് അവരുടെ ജോലി തുടരാം എന്ന് അവരെ അറിയിക്കുകയും ചെയ്തു. അവർ വളരെ സന്തോഷവതിയായി മാറി. ദൈവം വാഗ്ദത്തം ചെയ്തതുപോലെ അവരുടെ കണ്ണുനീർ നിറഞ്ഞ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയെന്ന് അവർ മനസ്സിലാക്കി.
അതുപോലെ, എൻ്റെ സുഹൃത്തേ, ദൈവം നിങ്ങളോട് കൃപയുള്ളവനാണ്. അവൻ നിങ്ങളുടെ കണ്ണുനീർ കാണുകയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ തയ്യാറുമാണ്. നിങ്ങളുടെ എല്ലാ അപേക്ഷകളോടും ഭാരങ്ങളോടും അവൻ പ്രതികരിക്കും. നിങ്ങൾ കരയുമ്പോൾ ആരാണ് നിങ്ങളെ കാണുന്നതെന്ന് നിങ്ങൾ ചിന്തിക്കേണ്ടതില്ല, കാരണം നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കാനും ഉത്തരം നൽകാനും ദൈവം അവിടെയുണ്ട്. ഇപ്പോൾതന്നെ വിശ്വസിക്കുകയും ദൈവത്തിൽ നിന്ന് ഒരു അത്ഭുതം സ്വീകരിക്കുകയും ചെയ്യുക.
PRAYER:
വിലയേറിയ സ്വർഗീയ പിതാവേ, ഇന്ന് അങ്ങയുടെ സ്‌നേഹപൂർവകമായ വാഗ്‌ദത്തത്തിന് ഞാൻ വളരെ നന്ദിയുള്ളവളാണ്. എൻ്റെ കണ്ണുനീരൊക്കെയും അങ്ങ് കാണുകയും എൻ്റെ കരച്ചിൽ കേൾക്കുകയും ചെയ്യുന്നുവെന്ന് എനിക്ക് ഉറപ്പ് നൽകിയതിന് നന്ദി. എപ്പോഴും എൻ്റെ അരികിൽ നിന്നതിന് നന്ദി. അങ്ങ് ഒരിക്കലും എന്നെ ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യില്ല. എന്നോട് ഇത്ര വിശ്വസ്തത പുലർത്തിയതിനും എന്റെ കഷ്ടപ്പാടുകളിൽ എന്നെ ആശ്വസിപ്പിച്ചതിനും അങ്ങേക്ക് നന്ദി. അങ്ങ് എൻ്റെ കണ്ണുനീർ അങ്ങയുടെ തുരുത്തിയിൽ ശേഖരിച്ചുവെന്നും ഓരോന്നിനും ഉത്തരം നൽകാൻ കാത്തിരിക്കുകയാണെന്നും ഞാൻ അറിയുന്നു. കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും എന്ന് അങ്ങയുടെ വചനം പറയുന്നു. അങ്ങ് എന്റെ ദുഃഖത്തിന്റെ കണ്ണുനീർ നൃത്തവും ഉല്ലാസവുമായി മാറ്റുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അങ്ങ് അങ്ങയുടെ വാഗ്‌ദത്തങ്ങൾ പാലിക്കുന്നു. അങ്ങയുടെ സ്നേഹമുള്ള കൈകളിൽ നിന്ന് ഒരു അത്ഭുതം ലഭിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.