പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്! കർത്താവായ യേശു നമ്മെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നതെങ്ങനെയെന്ന് നമുക്ക് ഒരുമിച്ച് ധ്യാനിക്കാം. ഈ സത്യം നമുക്ക് എഫെസ്യർ 2:7 ൽ കാണാം, അവിടെ അവൻ ഇപ്രകാരം പ്രഖ്യാപിക്കുന്നു, “ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” അവനോടൊപ്പം ഇരിക്കുക എന്നത് എത്ര അവിശ്വസനീയമായ ബഹുമതിയാണ്!

ഈ പദവി നമുക്ക് നൽകുന്നതിനായി, കർത്താവ് തന്റെ സ്വന്തം നാമം നമുക്ക് നൽകി, നമ്മെ അവനിൽ ഒന്നാക്കിത്തീർക്കുന്നു. നാം അവൻറെ മക്കളാകുമ്പോൾ അവൻ തൻറെ നാമം നമ്മുടെ നെറ്റിയിൽ സ്ഥാപിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു. യേശുവിന്റെ നാമത്തോടൊപ്പം വലിയ ബഹുമാനവും മഹത്വവും വരുന്നു. അവൻറെ നാമവാഹകർ എന്ന നിലയിൽ നാം അവനോടുകൂടെ സ്വർഗ്ഗീയ മണ്ഡലങ്ങളിൽ ഇരിക്കുന്ന ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, എന്റെ സുഹൃത്തേ, ദൈവം നമ്മെ ക്രിസ്തുവിനോടൊപ്പം ഉയർത്തുന്നു. മനുഷ്യന്റെ പാപപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് അവൻ നമ്മെ മോചിപ്പിക്കുന്നു, നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ഉയിർപ്പിക്കുകയും അവനോടൊപ്പം ആയിരിക്കാൻ നമ്മെ ഉയർത്തുകയും ചെയ്യുന്നു. അപ്പോൾ നാം ഉയർന്ന മണ്ഡലങ്ങളിൽ നിലകൊള്ളുന്നു, മഹത്വത്തിൽ യേശുവിനോട് ഐക്യപ്പെടുന്നു. യോനയുടെ ജീവിതത്തിൽ ഈ പരിവർത്തനം നാം കാണുന്നു. പ്രവാചകനായ യോനാ ദൈവത്തെ അനുസരിക്കാതെ സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചപ്പോൾ അവൻ പാപത്തിൽ വീണു. തൽഫലമായി, ദൈവം അവനെ കടലിലേക്ക് എറിയാനും ഒരു വലിയ മത്സ്യം അവനെ വിഴുങ്ങാനും അനുവദിച്ചു. അന്ധകാരത്തിന്റെ ആഴങ്ങളിൽ, യോനാ തന്റെ തെറ്റ് മനസ്സിലാക്കി, "കർത്താവേ, എന്നോട് ക്ഷമിക്കണമേ" എന്ന് നിലവിളിച്ചു. തന്റെ കാരുണ്യത്താൽ കർത്താവ് അവനെ ഉയിർപ്പിച്ചു, മത്സ്യത്തിൽ നിന്ന് അവനെ മോചിപ്പിക്കുകയും അവന്റെ ജീവൻ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു.

യോനാ ദൈവത്തെ അനുസരിച്ചു ശരിയായ ദിശയിൽ നടന്നപ്പോൾ, കർത്താവ് അവനെ വലിയ അധികാരം നൽകി ആദരിച്ചു. യോനായുടെ വാക്കുകൾ കേട്ട് രാജാവും നീനെവേയിലെ ജനങ്ങളും ഭയന്നുവിറച്ചു. കർത്താവ് മഹത്വപ്പെടുത്തിയ, ദൈവത്തിന്റെ പ്രവാചകന്റെ സന്ദേശത്തിൽ രാജാവ് പോലും വിറച്ചു. യോനയിലൂടെ ദൈവം ഒരു നഗരത്തിന് മുഴുവൻ രക്ഷ നൽകി, അവന് ദൈവീക ശക്തിയും ഉന്നത സ്ഥാനവും നൽകി. ദൈവം തന്നോടുകൂടെ ആയിരിക്കാൻ നിങ്ങളെ ഉയർത്തുമ്പോൾ സംഭവിക്കുന്നത് ഇതാണ്. അവൻ നിങ്ങളെ രൂപാന്തരപ്പെടുത്തുകയും, ബഹുമാനിക്കുകയും, തന്റെ മഹത്വത്തിനായി നിങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു!

PRAYER:
പ്രിയ കർത്താവേ, യേശുക്രിസ്തുവിനോടൊപ്പം എന്നെ ഉയർത്തിയതിനും സ്വർഗ്ഗീയ സ്ഥലങ്ങളിൽ എന്നെ ഇരുത്തിയതിനും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ വിശുദ്ധനാമം എന്നിൽ പ്രതിഷ്ഠിച്ചതിനും അങ്ങയോടുകൂടെ എന്നെ ഒന്നാക്കിയതിനും അങ്ങേയ്ക്ക് നന്ദി. കർത്താവേ, പാപത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും അങ്ങയുടെ നീതിയിൽ നടക്കാൻ എന്നെ ഉയർത്തുകയും ചെയ്യണമേ. ഞാൻ എപ്പോഴും അങ്ങയുടെ നാമത്തിന്റെ ബഹുമാനം വഹിക്കുകയും അങ്ങയുടെ ഇഷ്ടത്തിന് അനുസൃതമായി ജീവിക്കുകയും ചെയ്യട്ടെ. യോനയെപ്പോലെ, എൻറെ തെറ്റുകൾ തിരിച്ചറിയാനും അനുതാപത്തോടെ അങ്ങയിലേക്ക് മടങ്ങാനും എന്നെ സഹായിക്കണമേ. അങ്ങയുടെ വചനം സംസാരിക്കാനും മറ്റുള്ളവർക്ക് പരിവർത്തനം കൊണ്ടുവരാനും എനിക്ക് ദൈവീക അധികാരം നൽകേണമേ. എൻറെ ജീവിതം അങ്ങയുടെ ശക്തിയും രക്ഷയും പ്രതിഫലിപ്പിക്കുകയും അങ്ങയുടെ രാജ്യത്തേക്ക് അനേകരെ ആകർഷിക്കുകയും ചെയ്യട്ടെ. ഞാൻ ചെയ്യുന്ന എല്ലാറ്റിലും അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് അങ്ങയുടെ ഉദ്ദേശ്യത്തിനനുസരിച്ച് എന്നെ ഉയർത്തേണമേ. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.