എൻ്റെ സുഹൃത്തേ, നിങ്ങൾ ഇന്ന് യേശു വിളിക്കുന്നു ശുശ്രൂഷയുടെ കലണ്ടർ പരിശോധിച്ചോ? അതിൽ, ദൈവത്തിൽ നിന്നുള്ള ഇന്നത്തെ വാഗ്‌ദത്തം നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. II തെസ്സലൊനീക്യർ 3:5 അനുസരിച്ച്, ദൈവം പറയുന്നു, “കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ." ഇതിനർത്ഥം ദൈവം നമ്മുടെ ഹൃദയങ്ങളെ തന്റെ സ്നേഹത്തിലേക്ക് നയിക്കുകയും അവനെ സേവിക്കാൻ ക്ഷമയോടെ ബാധ്യസ്ഥരായിരിക്കാനും അവനോട് ഉറച്ചുനിൽക്കാനും നമ്മുടെ ഹൃദയങ്ങളെ വഴിനടത്തുകയും  ചെയ്യും എന്നാണ്.

ഇന്ന്, എനിക്ക് സ്നേഹിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായി തോന്നുന്നു, എൻ്റെ ഭാര്യയുമായുള്ള എൻ്റെ നിരന്തരമായ വഴക്കുകൾ അവളെയോ എൻ്റെ കുടുംബത്തെയോ സ്നേഹിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാക്കി, എൻ്റെ ബിസിനസ് പങ്കാളിയുടെ വഞ്ചന എനിക്ക് ആരെയെങ്കിലും വിശ്വസിക്കാനോ സ്നേഹിക്കാനോ വിഷമമുണ്ടാക്കി, എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിനാൽ ഞാൻ എപ്പോഴും ദേഷ്യത്തിലാണ്, എൻ്റെ ഹൃദയം അടഞ്ഞതും കഠിനവുമായിരിക്കുന്നു എന്നൊക്കെ നിങ്ങൾ പറഞ്ഞേക്കാം.

യേശു ആദ്യമായി എന്റെ മുത്തച്ഛനെ കണ്ടുമുട്ടുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തപ്പോൾ അവൻ പറഞ്ഞു, " ദിനകരൻ, ഇതാണ് മനുഷ്യരുടെ ഹൃദയം, കഠിനമായ ഹൃദയം. എന്നാൽ ഇന്ന് മുതൽ, എല്ലാവരേയും സ്നേഹിക്കാൻ ഞാൻ എന്റെ ഹൃദയവും സ്നേഹത്തിന്റെയും അനുകമ്പയുടെയും ഹൃദയവും നിനക്ക് നൽകുന്നു. പോയി എൻ്റെ ജനത്തെ സ്നേഹിക്കുക.” അന്നുമുതൽ, കൃപ ഞങ്ങളിലേക്ക് വന്നിരിക്കുന്നു. എൻ്റെ പിതാവ് രാവിലെ മുതൽ വൈകുന്നേരം വരെ ജനങ്ങൾക്ക് ശുശ്രൂഷ ചെയ്യുകയും, അവരോട് സ്നേഹത്തിൻ്റെ ഹൃദയത്തോടെ ആയിരക്കണക്കിന് ആളുകൾക്കായി വ്യക്തിപരമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം ഓഫീസിൽ ജോലി ചെയ്യുമ്പോൾ പോലും, ആർക്കെങ്കിലും അടിയന്തിരമായി പ്രാർത്ഥന ആവശ്യമുണ്ടെങ്കിൽ, അവരെ സഹായിക്കാനോ അവരെ കാണാനോ അവരെ വിളിക്കാനോ അദ്ദേഹം ഓടിയെത്തും. അത്രയധികം തിരക്കിലാണെങ്കിലും അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും സ്നേഹിക്കുകയും ഞങ്ങളുടെ കാര്യങ്ങൾ പരിപാലിക്കുകയും ചെയ്യുന്നു.

എൻ്റെ സുഹൃത്തേ, ജനങ്ങളോടുള്ള സ്നേഹവും കരുതലും വരുന്നത് ദൈവം നിങ്ങളെ നയിക്കുന്ന സ്നേഹത്തിൽ നിന്നാണ്. യേശുവിന്റെ സ്‌നേഹത്തിനായി ഇന്ന് നമ്മുടെ ഹൃദയം തുറക്കാമോ?

Prayer:
പ്രിയ കർത്താവേ, കഠിനഹൃദയവും തണുപ്പും ഉണ്ടാകാതിരിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങ് കൽപിച്ചതുപോലെ ഞാൻ മറ്റുള്ളവരെ സ്നേഹിക്കുന്നുവെങ്കിൽ മാത്രമേ എനിക്ക് അവരെ പരിപാലിക്കാൻ കഴിയൂ എന്ന് എനിക്കറിയാം. എനിക്ക് വേണ്ടി മാത്രം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കർത്താവേ, ആദ്യം എൻ്റെ ഹൃദയം അങ്ങിലേക്ക് തിരിച്ച്, അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ. അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ എൻ്റെ ഹൃദയത്തെ അങ്ങയുടെ സ്നേഹത്തിലേക്ക് നയിക്കേണമേ. അങ്ങ് കുരിശിൽ കഷ്ടപ്പെടുകയും അഗാധമായ സ്നേഹത്താൽ എനിക്കുവേണ്ടി മരിക്കുകയും ചെയ്തു, എനിക്ക് അങ്ങയുടെ സ്നേഹം ലഭിക്കുന്നതിനും മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ഞാൻ അങ്ങയുടെ സഹായം അപേക്ഷിക്കുന്നു. അങ്ങയുടെ സ്നേഹത്തിൻ്റെ സമൃദ്ധിയാലും തീക്ഷണതയാലും എന്നെ നിറയ്ക്കണമേ. ദയവായി എന്നെ പരിപാലിക്കുകയും അങ്ങയെ സേവിക്കുന്നതിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.