എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. നമുക്ക് അപ്പൊ. പ്രവൃത്തികൾ 1:8 നെക്കുറിച്ച് ധ്യാനിക്കാം, “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി ലഭിക്കും.” അതെ, എന്റെ സുഹൃത്തേ, നിങ്ങൾ ഈ ശക്തി തേടുകയാണോ? നിങ്ങളെ നിറയ്ക്കാൻ ഒരു അമാനുഷിക ശക്തിക്കായി നിങ്ങൾ കൊതിക്കുന്നുണ്ടോ? ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കുമ്പോൾ ദൈവത്തിന്റെ ശക്തി നിങ്ങളുടെ മേൽ വരും. വേദപുസ്തകത്തിൽ പത്രൊസിൻറെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്. ഭയവും സംശയവും നിറഞ്ഞ ഒരു സാധാരണ മത്സ്യത്തൊഴിലാളിയായിരുന്നു അവൻ. യേശുവിൻ്റെ ശിഷ്യനായിരുന്നിട്ടും അവൻ പലപ്പോഴും പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്ന് ഓടിപ്പോയി. യേശുവുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചു അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ അവൻ മൂന്നു പ്രാവശ്യം അവനെ തള്ളിപ്പറഞ്ഞു. അവൻ ഭയപ്പെടുകയും ഏതൊരു ഏറ്റുമുട്ടലും ഒഴിവാക്കുകയും ചെയ്തു.

എന്നിരുന്നാലും, അതേ പത്രൊസിൻ്റെ ജീവിതം എങ്ങനെ പൂർണമായി രൂപാന്തരപ്പെട്ടുവെന്ന് നാം കാണുന്നു. പെന്തക്കോസ്ത് ദിനത്തിൽ ദൈവം തൻറെ ആത്മാവിനെ ശിഷ്യന്മാരുടെമേൽ ചൊരിഞ്ഞപ്പോൾ പത്രൊസ് മേലാൽ അതേ മനുഷ്യനായിരുന്നില്ല. അവൻ യേശുവിനുവേണ്ടി ഒരു ധീരനായ പോരാളിയായിത്തീർന്നു, മുൻനിരയിൽ നിന്നുകൊണ്ട് അവൻ്റെ നാമം പ്രഘോഷിക്കുകയും അടയാളങ്ങളും അത്ഭുതങ്ങളും അതിശയങ്ങളും പ്രവർത്തിക്കുകയും ചെയ്തു. അവൻ ധൈര്യത്തോടെ പറഞ്ഞു, “എന്ത് വന്നാലും ഞാൻ ഭയപ്പെടുകയില്ല. ഞാൻ യേശുവിനു വേണ്ടി നിലകൊള്ളും." ദൈവത്തിൻറെ ശക്തി അവൻറെമേൽ വന്നു, മുടന്തൻ എഴുന്നേറ്റ് നടന്നു. പത്രൊസിൻറെ നിഴൽ പോലും ജനങ്ങൾക്ക് രോഗശാന്തിയും അത്ഭുതങ്ങളും കൊണ്ടുവന്നു. അതെ, അവൻറെ ശുശ്രൂഷ പൂർണ്ണമായും മാറി.

അതുപോലെ, ദൈവം നിങ്ങളുടെ ജീവിതത്തെയും രൂപാന്തരപ്പെടുത്തും. നിങ്ങൾ ഇങ്ങനെ പറയുകയാണോ, "ഞാൻ ഭയത്താൽ നിറഞ്ഞിരിക്കുന്നു. ഞാൻ ഒരു ഭീരുവാണ്. ഞാൻ വളരെ ലജ്ജാശീലനാണ്. കർത്താവിന് ഉപയോഗിക്കാവുന്ന ഗുണങ്ങൾ എനിക്കില്ലല്ലോ?" ഇന്ന്, ദൈവം തന്റെ ആത്മാവിനെ നിങ്ങളുടെ മേൽ ചൊരിയുമ്പോൾ, നിങ്ങൾ അവന്റെ ശക്തിയാൽ നിറയും! നിങ്ങൾ ശക്തിപ്പെടുകയും അവന്റെ ജ്ഞാനത്താൽ നിറയുകയും വിശ്വാസത്തിൽ മുന്നേറാൻ ആത്മവിശ്വാസത്തോടെ ശാക്തീകരിക്കപ്പെടുകയും ചെയ്യും. അടയാളങ്ങളും അത്ഭുതങ്ങളും അതിശയങ്ങളും പ്രവർത്തിച്ചുകൊണ്ട് നിങ്ങൾ അവന്റെ ശക്തിയിൽ നടക്കും.

നിങ്ങൾ മന്ത്രിക്കുന്ന ഏറ്റവും ചെറിയ പ്രാർത്ഥന, നിങ്ങൾ നൽകുന്ന ഏറ്റവും ലളിതമായ സേവന പ്രവർത്തനങ്ങൾ എന്നിവ പോലും ദൈവിക ശക്തിയാൽ നിറയും. ആളുകൾ നിങ്ങളെക്കുറിച്ച് വ്യത്യസ്തമായ എന്തെങ്കിലും ശ്രദ്ധിക്കും. നിങ്ങളിലൂടെ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവായിരിക്കും അത്. അതിനാൽ ഇന്ന് ഈ ശക്തി സ്വീകരിക്കുക. നിങ്ങളുടെ ഹൃദയം തുറന്ന് പരിശുദ്ധാത്മാവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക.

PRAYER:
പ്രിയ കർത്താവേ, ഇന്ന് എന്റെ ഉള്ളിൽ അങ്ങയുടെ സാന്നിധ്യം വഹിക്കാനുള്ള ഈ അവിശ്വസനീയമായ പദവി എനിക്ക് നൽകിയതിന് അങ്ങേയ്ക്ക് നന്ദി. പെന്തക്കോസ്ത് ദിനത്തിൽ അങ്ങ് അങ്ങയുടെ ആത്മാവിനെ ശിഷ്യന്മാരുടെമേൽ ചൊരിഞ്ഞതുപോലെ, അങ്ങയുടെ ആത്മാവിനെ ഇപ്പോൾ എന്റെമേൽ ചൊരിയേണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, അങ്ങയുടെ ശക്തിയാൽ എന്നെ നിറയ്ക്കണമേ. എന്നിലെ എല്ലാ ബലഹീനതകളും മാഞ്ഞുപോകട്ടെ. ഞാൻ ലജ്ജിച്ച ഓരോ ഭയവും, ഓരോ അരക്ഷിതാവസ്ഥയും, എന്നിൽ ഉള്ള ഓരോ സ്വഭാവവും, എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. കർത്താവേ, ദയവായി എന്റെ ജീവിതം വഴിതിരിച്ചുവിടേണമേ. എന്റെ വാക്കുകൾ, എന്റെ പ്രവൃത്തികൾ, ചെറിയ സേവനങ്ങൾ എന്നിവപോലും അങ്ങയുടെ ദിവ്യശക്തിയാൽ നിറയട്ടെ. കർത്താവേ, അങ്ങയുടെ വിശ്വസ്തതയ്ക്ക് നന്ദി. ഇന്ന് ഞാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അങ്ങയുടെ ശക്തിയെ ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ ജ്ഞാനം ഞാൻ സ്വീകരിക്കുന്നു. എനിക്കുവേണ്ടിയുള്ള അങ്ങയുടേതെല്ലാം ഞാൻ സ്വീകരിക്കുന്നു. എൻ്റെ ജീവിതം അങ്ങേക്ക് മഹത്വം നൽകട്ടെ. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.