എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നമുക്ക് സങ്കീർത്തനം 103:5 ധ്യാനിക്കാം. അത് ഇപ്രകാരം പറയുന്നു, “നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു." എത്ര മനോഹരമായ വാഗ്‌ദത്ത വാക്യം!

കർത്താവ് നിങ്ങളുടെ വായ് നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു. ഈ അനുഗ്രഹം എവിടെ നിന്ന് വരുന്നു? സങ്കീർത്തനം 134:3 പറയുന്നു, ആകാശവും ഭൂമിയും ഉണ്ടാക്കിയ കർത്താവ് സീയോനിൽ നിന്നുള്ള ഈ അനുഗ്രഹം നിങ്ങൾക്ക് നൽകും. സങ്കീർത്തനം 85:12-ലും "കർത്താവ് നന്മ നൽകും" എന്ന് ആവർത്തിക്കുന്നു. ആർക്കാണ് കർത്താവ് അത്തരം അനുഗ്രഹങ്ങൾ നൽകുന്നത്? സദൃശവാക്യങ്ങൾ 13:21 പറയുന്നു, "ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും." കൂടാതെ, എസ്രാ 8:22 പറയുന്നു, "ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായിരിക്കുന്നു." നമ്മുടെ ഇന്നത്തെ ജീവിതത്തെ വിലയിരുത്താൻ ഒരു നിമിഷമെടുത്ത്, കർത്താവിനെ നാം എത്രമാത്രം അന്വേഷിക്കുന്നു എന്ന് ചിന്തിക്കാം. നിങ്ങൾ അതിരാവിലെ അവനെ അന്വേഷിക്കുന്നുവോ? ദാവീദ് ഒരു ദൈവപുരുഷനായിരുന്നു. അവൻ കർത്താവിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. അവൻ പറഞ്ഞു, "യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല." 23-ാം സങ്കീർത്തനത്തിൽ,  അധ്യായം മുഴുവനും ദൈവത്തിൻ്റെ നന്മയെയും കരുണയെയും കുറിച്ചാണ് പറയുന്നത്. അവൻ ദൈവത്തെ ഉത്സാഹത്തോടെ അന്വേഷിച്ചതുകൊണ്ടാണ് ജീവിതത്തിൽ അവന് സകല നന്മകളും ലഭിച്ചത്.

എന്റെ സുഹൃത്തേ, നമുക്കും പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കാം. എല്ലാ ദിവസവും രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും, ഉറങ്ങുന്നതിനുമുമ്പും പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക, കർത്താവ് നിങ്ങളുടെ വായെ നന്മകൾ കൊണ്ട് തൃപ്തിപ്പെടുത്തും. യോഹന്നാൻ 11:40 പറയുന്നു, "വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും." അതിനാൽ, നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നുന്ന നിങ്ങളുടെ ദുർബല നിമിഷങ്ങളിൽ കർത്താവിനോട് നിലവിളിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അവൻ നിങ്ങളുടെ ബലമാണെന്ന് കർത്താവിനോട് ഏറ്റുപറയുക. നിങ്ങൾ കർത്താവിങ്കലേക്ക് നോക്കുമ്പോൾ, അവൻ നിങ്ങൾക്ക് നല്ല ആരോഗ്യവും ശക്തിയും ജീവിതത്തിൽ ആവശ്യമുള്ളതെല്ലാം നൽകും. സങ്കീർത്തനം 92:14 പറയുന്നു, "വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും." ഇപ്പോൾ, കർത്താവിൽ നിന്ന് സകല നന്മകളും സ്വീകരിക്കാൻ നാം പോകുന്നു. നമുക്ക് പ്രാർത്ഥിക്കാം?

Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങ് എൻ്റെ വായ് നന്മകൾ കൊണ്ട് നിറയ്ക്കുന്നുവെന്ന് വാഗ്ദത്തം ചെയ്തതിന് നന്ദി. അതിരാവിലെയും ദിവസം മുഴുവനും എൻ്റെ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനുള്ള കൃപ നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ ജീവിതത്തിൻ്റെ കേന്ദ്രത്തിൽ അങ്ങയെ നിലനിർത്താനും എൻ്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും അങ്ങയുടെ ഇഷ്ടം നിറവേറ്റാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ ഉത്സാഹത്തോടെ അന്വേഷിക്കാനും അനുദിനം അങ്ങയോട് അടുക്കാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ സന്നിധിയിൽ ഞാൻ നീതിമാനാകേണ്ടതിന് അങ്ങയുടെ നീതി എന്നെ അണിയിക്കണമേ. അങ്ങയുടെ നന്മയും കരുണയും എന്നെ പിന്തുടരുമെന്നും നല്ല ആരോഗ്യം, ശക്തി, ഉന്നതത്തിൽ നിന്നുള്ള അങ്ങയുടെ സകലവിധ അനുഗ്രഹങ്ങൾ എന്നിവയാൽ എൻ്റെ ജീവിതത്തെ അലങ്കരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.