“ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.” ഇത് ഇന്ന് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്. 1 ദിനവൃത്താന്തം 22:16 - ൽ അങ്ങനെ പറയുന്നു. നിങ്ങളുടെ മുന്നിലുള്ള ജോലികൾ ഏറ്റെടുക്കണോ വേണ്ടയോ എന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ? കുടുംബകാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകൾ നിങ്ങളുടെ മനസ്സിനെ മൂടുന്നുണ്ടോ? നിങ്ങളുടെ ബിസിനസ്സ് തീരുമാനങ്ങളെക്കുറിച്ച് നിങ്ങൾ അസ്വസ്ഥരാണോ? പഠനത്തിലായാലും ജോലിയിലായാലും കുടുംബജീവിതത്തിലായാലും നിങ്ങളുടെ ഭാവിക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നുന്നുണ്ടോ? കർത്താവ് ഇന്ന് നിങ്ങളോട് സംസാരിക്കുന്നു: ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും! അവൻ നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും നിങ്ങൾ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ചുവടുകൾ ദൈവത്താൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

യോനാഥാനെക്കുറിച്ചുള്ള ഒരു സംഭവം 1 ശമുവേൽ 14:45 - ൽ  പറയുന്നു. ഫെലിസ്ത്യർ യിസ്രായേലിനെതിരെ യുദ്ധം ചെയ്തു. ശൌൽ രാജാവ് സൈന്യത്തെ നയിച്ചെങ്കിലും ഭയം തന്റെ സൈനികരെ കീഴടക്കിയതിനാൽ അവർ ഓടിപ്പോകാൻ കാരണമായി. എന്നാൽ ശൌലിൻറെ മകനായ യോനാഥാൻ ഉറച്ചുനിന്നു. അവൻ പറഞ്ഞു, "അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ, ഞാൻ പോകാം! " താൻ ഒറ്റയ്ക്കല്ലെന്ന് യോനാഥാന് ഉറപ്പായിരുന്നു. ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. കർത്താവിന്റെ ശക്തിയിൽ വിശ്വസിച്ച അവൻ തന്റെ ആയുധവാഹകനെ കൂട്ടികൊണ്ട് മുന്നോട്ട് പോയി. രണ്ട് പേരും ശക്തമായ ഒരു സൈന്യത്തെ അഭിമുഖീകരിച്ചു, എന്നിട്ടും ദൈവം അവർക്ക് വിജയം നൽകി. അവർ ഇരുപത് പേരെ മാത്രം വധിച്ചു, എന്നാൽ കർത്താവ് ഒരു ഭൂകമ്പം അയച്ചു, ഇത് ശത്രുക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഫെലിസ്ത്യർ പരസ്പരം എതിർത്തുനിൽക്കുകയും യിസ്രായേൽ ശക്തമായ വിജയത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ആളുകൾ ഇത് കണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു, "അവൻ ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു." ഞാൻ അഭിവൃദ്ധി പ്രാപിക്കുമോ എന്ന് ചോദിച്ചുകൊണ്ട് സംശയത്തോടെ ഇരിക്കരുത്. ഞാൻ വിജയിക്കുമോ? ഉപേക്ഷിക്കപ്പെടുമോ, പരാജയപ്പെടുമോ എന്നെല്ലാം ഭയന്ന് ശൌലിനെപ്പോലെ നിരാശപ്പെടരുത്. ലോകം നിങ്ങളുടെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം, പക്ഷേ ഉറച്ചുനിന്നുകൊണ്ട് ഇപ്രകാരം പ്രഖ്യാപിക്കുക, "യേശുവേ, എന്റെ മുമ്പേ നടന്നതിന് നന്ദി! അങ്ങാണ് വഴി. യേശുവേ, പരിശുദ്ധാത്മാവിലൂടെ എന്നിലും എന്നോടൊപ്പവും ആയിരിക്കുന്നതിന് നന്ദി. അങ്ങാണ് എന്റെ ശക്തിയും സത്യവും. കർത്താവേ, എന്റെ പിന്നണി സൈന്യമായതിന് നന്ദി. ഞാൻ അങ്ങയുടെ നാമത്തിൽ പോയി പഠിക്കും. ഞാൻ അങ്ങയുടെ നാമത്തിൽ പോയി ജോലി ചെയ്യും. എന്റെ കുടുംബത്തെ നയിക്കാൻ ഞാൻ അങ്ങയുടെ നാമത്തിൽ പോകും. മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യാൻ ഞാൻ അങ്ങയുടെ നാമത്തിൽ പോകും. അങ്ങ് എന്നോടൊപ്പമുണ്ട്!" ഈ പ്രത്യാശയോടെ മുന്നോട്ടു പോകുക! കർത്താവ് നിങ്ങളെക്കുറിച്ചുള്ളതെല്ലാം പൂർത്തീകരിക്കും. അവൻ നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കും, യിസ്ഹാക്കിനെപ്പോലെ നിങ്ങൾ നൂറുമടങ്ങ് അനുഗ്രഹം കൊയ്യും.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എന്റെ വഴികാട്ടിയും ശക്തിയും എപ്പോഴും എന്റെ സഹായവുമായതിന് അങ്ങേക്ക് നന്ദി. എന്റെ ഭയങ്ങളെയും സംശയങ്ങളെയും ഉത്കണ്ഠകളെയും ഞാൻ അങ്ങയുടെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു. കർത്താവേ, എന്റെ മുമ്പിൽ വെച്ചിരിക്കുന്ന വേലയിൽ എന്നെ നയിക്കേണമേ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കണമേ, എന്റെ എല്ലാ തീരുമാനങ്ങളിലും എനിക്ക് ജ്ഞാനം നൽകണമേ. അങ്ങ്‌ ഒരുക്കിയ പാതയിൽ ധൈര്യത്തോടെ നടക്കാൻ എന്നെ ധൈര്യപ്പെടുത്തണമേ. അങ്ങയുടെ സാന്നിധ്യം എന്റെ മുമ്പിൽ പോകട്ടെ, വളഞ്ഞ സ്ഥലങ്ങൾ നേരെയാക്കണമേ. അങ്ങയുടെ നാമത്തിൽ, ഞാൻ എഴുന്നേറ്റു, മുന്നോട്ട് നീങ്ങുന്നു, അങ്ങ് എനിക്ക് ഇതിനകം നൽകിയ വിജയം അവകാശപ്പെടുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ, ഞാൻ എല്ലാ അനുഗ്രഹങ്ങളും സ്വീകരിക്കുന്നു, അങ്ങേക്കു എല്ലാ സ്തുതിയും നൽകുന്നു! ആമേൻ.