പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് സങ്കീർത്തനം 122:7-ൽ നിന്ന് എടുത്ത ഒരു അനുഗ്രഹീത വാഗ്‌ദത്തവാക്യം ഉണ്ട്, “നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.” ഈ അധ്യായത്തിൽ, ദൈവത്തിൻറെ നഗരമായ യെരൂശലേമിനായി പ്രാർത്ഥിക്കാൻ ദാവീദ് തീർത്ഥാടകരെ, അതായത് യെരൂശലേമിനെ സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ എന്തുകൊണ്ട് നാം യെരുശലേമിനു വേണ്ടി പ്രാർത്ഥിക്കണം? യെശയ്യാവു 62:4 ൽ വേദപുസ്തകം പറയുന്നത് ഇത് ദൈവത്തിന്റെ ആനന്ദത്തിന്റെ നഗരം എന്നാണ്. ദൈവം അതിനെ ഹെഫ്സീബാ എന്ന് വിളിക്കുന്നു, അതിനർത്ഥം "യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ" എന്നാണ്. യേശു ജനിച്ചതും, ശുശ്രൂഷിച്ചതും, ക്രൂശിക്കപ്പെട്ടതും, മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേറ്റതുമായ സ്ഥലമാണ് യെരൂശലേം. യേശു തിരിച്ചുവരുമ്പോൾ ഇവിടെയാണ് അവൻ തിരിച്ചുവരുന്നത് എന്നതിനാൽ ഇത് ലോകത്തിന്റെ കേന്ദ്രബിന്ദുവാണ്. അതുകൊണ്ടാണ് നാം യെരൂശലേമിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്.
ഇസ്രായേലും പലസ്തീനും യെരൂശലേമിനെ തങ്ങളുടെ തലസ്ഥാനമായി അവകാശപ്പെടുന്നു. അതുകൊണ്ടാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ സ്ഥലം എന്ന് ഇതിനെ പലപ്പോഴും വിളിക്കുന്നത്. യെരൂശലേം 52 തവണ ആക്രമിക്കപ്പെടുകയും രണ്ട് തവണ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് സംഘർഷം അവസാനിക്കാനും യെരൂശലേമിലെ എല്ലാ ജനങ്ങളും സമാധാനത്തോടെ ജീവിക്കാനും നാം പ്രാർത്ഥിക്കേണ്ടത്. സമാധാനപ്രഭുവായ യേശുവിന്റെ നാമത്തിൽ നാം പ്രാർത്ഥിക്കണം. സങ്കീർത്തനം 122:6 പറയുന്നു, " നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ." നാം യെരൂശലേമിനെ സ്നേഹിക്കുകയും യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, കർത്താവ് നമ്മെ അഭിവൃദ്ധിപ്പെടുത്തുന്നു. ഇസ്രായേലിൽ, ആളുകൾ പരസ്പരം "ശാലോം" എന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുന്നു, അതായത് സമാധാനം. അത്ഭുതങ്ങൾ പ്രവർത്തിച്ചതിനുശേഷം, യേശു പലപ്പോഴും "സമാധാനത്തോടെ പോകുക" എന്ന് പറയുമായിരുന്നു.
ഒരിക്കൽ, പന്ത്രണ്ടു സംവത്സരമായി രക്തസ്രവം ബാധിച്ചിരുന്ന ഒരു സ്ത്രീ യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടു. അവളുടെ വിശ്വാസം നിമിത്തം അവൾ സുഖം പ്രാപിച്ചു. അതുകൊണ്ടാണ് മർക്കൊസ് 5:34-ൽ യേശു പറഞ്ഞത്, “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക.” ‘നിങ്ങൾ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ ആ വീടിന് സമാധാനം പ്രഖ്യാപിക്കുക’ എന്നും യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു. യെരൂശലേമിലെ ജനങ്ങൾ സമാധാനത്തിനായി വാസ്തവത്തിൽ ആഗ്രഹിക്കുന്നു, അതുകൊണ്ട് നാം യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കേണം. ദൈവത്തിന്റെ നഗരത്തിൽ തന്നെയുള്ള യെരൂശലേമിൽ ഒരു ഇസ്രായേൽ പ്രാർത്ഥനാ ഗോപുരം ഉള്ളതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. ഇസ്രായേൽ പ്രാർത്ഥനാ ഗോപുരത്തിൽ, ഞങ്ങളുടെ പ്രാർത്ഥനാ മധ്യസ്ഥർ 24 മണിക്കൂറും നഗരത്തെ നോക്കി യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. അവർ പ്രാർത്ഥിക്കുക മാത്രമല്ല, പ്രവചിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കർത്താവ് ഇന്ന് യേശു വിളിക്കുന്നു ശുശ്രൂഷയെ അനുഗ്രഹിച്ചിരിക്കുന്നത്. കർത്താവ് നിങ്ങളെയും അഭിവൃദ്ധിപ്പെടുത്തട്ടെ. കർത്താവ് നിങ്ങൾക്ക് സമാധാനം നൽകട്ടെ. നിങ്ങളുടെ കൊത്തളങ്ങളിൽ സമാധാനവും നിങ്ങളുടെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്റെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും വാഗ്ദാനം ചെയ്തതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിനെ, അങ്ങയുടെ ആനന്ദസ്ഥലമായ യെരൂശലേമിനെ, ഞാനിപ്പോഴും ഉയർത്തുന്നു. അങ്ങയുടെ സമാധാനം അതിന്റെ തെരുവുകളിലൂടെ ഒഴുകി എല്ലാ വീടുകളിലും നിറയട്ടെ. വേദനയുള്ളിടത്ത് രോഗശാന്തിയും ഭിന്നതയുള്ളിടത്ത് ഐക്യവും കൊണ്ടുവരണമേ. സംഘർഷങ്ങൾ അവസാനിപ്പിച്ച് ശാശ്വത സമാധാനം ഉദയം ചെയ്യുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു. സമാധാന പ്രഭുവായ യേശുവിന്റെ സാന്നിധ്യത്താൽ ഭൂമിയെ മൂടണമേ. അങ്ങയുടെ വചനം വാഗ്ദാനം ചെയ്യുന്നതുപോലെ, യെരൂശലേമിനെ സ്നേഹിക്കുകയും അവളുടെ സമാധാനം അന്വേഷിക്കുകയും ചെയ്യുന്നവരെ അഭിവൃദ്ധിപ്പെടുത്തണമേ. ഞങ്ങളുടെ ഹൃദയങ്ങൾ വിശ്വാസത്തോടെ അങ്ങയിലേക്ക് തിരിയുകയും കഷ്ടപ്പാടുകളിൽ നിന്ന് സ്വാതന്ത്ര്യം കണ്ടെത്തുകയും ചെയ്യട്ടെ. എന്റെ ഹൃദയത്തിലും ഭവനത്തിലും അങ്ങയുടെ അതുല്യമായ സമാധാനവും അളവില്ലാത്ത സമൃദ്ധിയും എനിക്ക് ലഭിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.